2014, ഡിസംബർ 30, ചൊവ്വാഴ്ച

കല്യാണവുംഫെയ്സ്ബുക്കും-(22.12.2014)

ില്ല് - നിറം-3 (22.12.2014)

 

  “ ഫെയ്സ് ബുക്കും കല്യാണവും ”

       

                      ('.') കല്യാണ ആലോചനകൾ വരുമ്പോൾ ചെറുക്കന്റെയും പെണ്ണിന്റെയും വീട്ടുകാർ ഫെയ്സ് ബുക്കും വാട്ട്സാപ്പും നോക്കാൻ കാരണമെന്ത്?! 

[ഉത്തരം അടുത്ത പോസ്റ്റിൽ...കാത്തിരിക്കൂ..! ('.') ]

- വിപിൻ.ജി.നാഥ് പേയാട്
               “എന്താ പറഞ്ഞത് കാത്തിരിക്കാൻ വയ്യന്നോ? എങ്കിൽ ഇപ്പോൾ മനസ്സിൽ തോന്നിയ ആ ഉത്തരം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ; ശരിയാണോന്ന് നോക്കട്ടെ.”
- ('.')സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
------------------------------------------------------------------------------

22.11.2014 - ലെ ‘കുസൃതിച്ചോദ്യ’ത്തിന്റെ ഉത്തരം :

                  “വാളുവയ്ക്കാത്ത വെള്ളമടിക്കാരൻ!!”

                                               ചോദ്യം:
              ('.') എത്ര വെള്ളമടിച്ചാലും ‘വാളുവയ്ക്കാത്തത്’ ആരാണ്?!!

ഉത്തരം:
                             ('.')  ‘വാട്ടർ പമ്പ്’
 
               “കുസൃതിച്ചോദ്യം ഇഷ്ട്ടപ്പെട്ടോ? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”
- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
                    

ഗ്രീറ്റിങ്ങ്കാർഡ്തിരഞ്ഞ്മടുത്തു...?!!-ഉത്തരംകിട്ടാത്തചോദ്യങ്ങൾ(22.12.2014)

ില്ല് - നിറം-2 (22.12.2014)

   

“ഗ്രീറ്റിങ്ങ് കാർഡ് തിരഞ്ഞ് മടുത്തു...?!!”

 

              ('.')  ക്രിസ്മസിനും ന്യൂഇയറിനും കൂട്ടുകാർക്ക് അയയ്ക്കുന്നതിനു വേണ്ടി ഗ്രീറ്റിങ്ങ് കാർഡ് വാങ്ങാൻ നമ്മൾ ഒരു കടയിൽ കയറി എന്നിരിക്കട്ടെ; ധാരാളം കാർഡ് ഇരിക്കുന്നതിൽ ഒരു കാർഡ് നമുക്ക് വളരെ ഇഷ്ട്ടപ്പെട്ടു. എല്ലാ കൂട്ടുകാർക്കും അയയ്ക്കുന്നതിനു വേണ്ടി അതേ കാർഡിന്റെ കോപ്പികൾ വാങ്ങുന്നതിനു പകരം നാം ഓരോരുത്തർക്കും അയയ്ക്കുന്നതിനു വേണ്ടി വ്യത്യസ്ത കാർഡിനു വേണ്ടി വീണ്ടും തിരയാൻ തുടങ്ങും; എന്താണ് കാരണം...?!!!
- വിപിൻ.ജി.നാഥ് പേയാട്

              ('.')എല്ലാവർക്കും ഉത്തരം പറയാം ആ ഉത്തരമുണ്ടല്ലോ അത് താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/ അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.” 
- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
   

എന്നാലുംഎന്റെകൃഷ്ണാ...-നര്‍മ്മം (22.12.2014)

ില്ല് - നിറം-4 (22.12.2014)

 

എന്നാലും എന്റെ കൃഷ്ണാ... 

                                       

                 എന്റെ ഭഗവാനെ കൃഷ്ണാ ... ഇതെന്താ എല്ലാരും ഇങ്ങനെ? നിനക്കെന്നെ അറിയാമല്ലൊ .ഞാനൊരു പാവമല്ലേ; ഒന്നാം ക്ലാസിൽ പഠിക്കുന്ന ഉണ്ണിക്കുട്ടൻ. നീയെന്താ ഇത് കേട്ടിട്ട് കള്ളച്ചിരിയും ചിരിച്ച് നിൽക്കുന്നത്?!!
 

                എല്ലാ കുട്ടികളെയും പോലെ എനിക്കും ഏറ്റവും ഇഷ്ടമുള്ള ദൈവമാണ് ഉണ്ണികൃഷ്ണൻ. എന്റെ അമ്മൂമ്മ പുരാണത്തിലെ എത്രയെത്ര കഥകളാണെന്നോ പറഞ്ഞു തരുന്നത്. അതിലെല്ലാം നീയല്ലാതെ ഞങ്ങൾ കുഞ്ഞുങ്ങളുടെ കുസൃതികൾ പോലെ കുസൃതികൾ കാട്ടി നടക്കുന്ന മറ്റൊരു ദേവനെക്കുറിച്ചും പറഞ്ഞു കേട്ടിട്ടില്ല. അതുകൊണ്ട് തന്നെയാണ് നീയെന്റെ ഇഷ്ടദേവനായത്. 

                അയ്യോ... ഇനിയും ഞാനെന്റെ പരിഭവത്തിന്റെ കാരണം പറഞ്ഞില്ലല്ലോ...നിന്റെ കുസൃതികൾ കണ്ട് അന്ന് അമ്പാടിയിൽ ഉണ്ടായിരുന്നവർ വെണ്ണയുംപാലും നിനക്ക് സമ്മാനമായി  തന്നിരുന്നു എന്നാണ് അമ്മൂമ്മ പറഞ്ഞത്. ഇതു കേട്ട് ആവേശം കൊണ്ട് നിന്റെ കുസൃതികൾ ഞാനും അനുകരിച്ചു.അതിന്റെ ഫലം ഇനി പറയാം.

                കുട്ടിക്കാലത്ത് നീയും കൂട്ടുകാരുംകൂടെ അയൽവക്കത്തെ വീടുകളിൽ കയറി വെണ്ണ കട്ടുതിന്നിരുന്നു എന്നു കേട്ടു. ഈ കള്ളത്തരം കണ്ടാലും വീട്ടുകാർ ഒന്നും പറയില്ലായിരുന്നു പോലും. ഞാനും ഇതൊന്ന് പരീക്ഷിക്കാൻ തീരുമാനിച്ചു. 

                ഒരു ദിവസം ഞാൻ അടുത്ത വീട്ടിലെ അടുക്കളയിൽ കയറി ചെറിയൊരു തെരച്ചിൽ നടത്തി നോക്കി. എന്തു പറയാനാ വെണ്ണ പോയിട്ട് നെയ്യ് പോലും അവിടെ ഉണ്ടായിരുന്നില്ല!! പിന്നെ അവിടെ ഒരു കുപ്പി ജാം ഇരിക്കുന്നതു കണ്ടു. ജാമെങ്കിൽ ജാം, അതാകട്ടെ എന്നു കരുതി ഞാൻ കുപ്പി തുറന്ന് തീറ്റി തുടങ്ങിയതും വീട്ടുകാരെത്തി; എന്നെ അടിക്കാൻ കൈ ഓങ്ങി. ഞാൻ ജീവനും കൊണ്ടോടി..!!! 

                പണ്ട് പേമാരി പെയ്തപ്പോൾ നീ ഗോവർദ്ധന പർവ്വതത്തെ ചെറുവിരൽ കൊണ്ടുയർത്തി കുടയായി പിടിച്ചല്ലോ. ഞാനും അതു പോലെ ഒരു ശ്രമം നടത്തി നോക്കി. അച്ഛൻ പുതിയ ഡി.വി.ഡി. പ്ലയർ വാങ്ങിക്കൊണ്ടു വന്നപ്പോൾ ഞാനത് ചെറുവിരലുകൊണ്ടുയർത്തി നോക്കി. അത് തറയിൽ വീണ് തവിടുപൊടിയായി. അച്ഛനെന്നെ തല്ലാൻ പിടിച്ചപ്പോൾ ഞാൻ ഉണ്ണികൃഷ്ണനെ അനുകരിച്ചതാണെന്നു പറഞ്ഞു. കുസൃതി കാണിക്കുമ്പോൾ യശോദ ഉണ്ണികൃഷ്ണനെ ഉരലിൽ പിടിച്ചുകെട്ടിയിടാറുണ്ട്. അതു പോലെ നിന്നെയും കെട്ടിയിടാം എന്നു പറഞ്ഞ് അച്ഛനെന്നെ കെട്ടിയിട്ടു. വീട്ടിൽ ഉരലില്ല മിക്സിയാണുള്ളത്. അതു കൊണ്ട് അച്ഛനെന്നെ കട്ടിലിന്റെ കാലിലാണ് കെട്ടിയിട്ടത്. എന്തൊരു കഷ്ടമാണെന്ന് നോക്കണേ..! 

                കാളിന്ദിയിൽ ഗോപികമാർ കുളിക്കുമ്പോൾ നീ അവരുടെ വസ്ത്രങ്ങളുമായി ആലിൻ കൊമ്പിൽ കയറി ഇരിക്കുമായിരുന്നല്ലോ. ഒരു ദിവസം കുറേ ചേച്ചിമാർ കുളത്തിൽ കുളിക്കുമ്പോൾ ഞാൻ അവരുടെ തുണികളും എടുത്ത് അടുത്തുണ്ടായിരുന്ന ഒരു മാവിൽ കയറിയിരുന്നു. തുണി ഞാൻ എടുക്കുന്നത് കണ്ട അവർ എന്റെ ചെവിക്ക് പിടിച്ചു തിരുമ്മി. ഞാൻ ഉണ്ണികൃഷ്ണനെ അനുകരിച്ചതാണെന്നു പറഞ്ഞപ്പോൾ അവർ പറയുകയാണ് ഞങ്ങളെന്നാൽ കംസനെ അനുകരിക്കുകയാണെന്ന്. 

                കൃഷ്ണനെക്കുറിച്ച് ഓർക്കുമ്പോൾ ആ ഓടക്കുഴലും മയിൽപ്പീലിയുമാണ് ആദ്യം മനസ്സിൽ എത്തുന്നത്. മയിൽപ്പീലി കിട്ടാത്തതു കൊണ്ട് ഞാൻ വീട്ടിലുണ്ടായിരുന്ന പൂവൻ കോഴിയുടെ വലിയൊരു തൂവൽ തലമുടിയിൽ തിരുകി നടന്നു. അത് കണ്ട് എല്ലാവരും എന്നെ കളിയാക്കിച്ചിരിച്ചു. 

                ഒരു ദിവസം പട്ടണത്തിൽ പോയപ്പോൾ ഓടക്കുഴൽ വിൽക്കുന്നത് കണ്ടു. എന്റെ നിർബന്ധം കൊണ്ട് അമ്മ ഒരെണ്ണം വാങ്ങിത്തന്നു. ഞാൻ ഊതിയിട്ട് ഓടക്കുഴലിലൂടെ ഫൂ...ഫൂ... എന്ന് കാറ്റ് വന്നതല്ലാതെ ശബ്ദമൊന്നും കേട്ടില്ല! പിന്നെ അതിനു പകരം ഒരു വിസിൽ വാങ്ങിത്തന്നു. അത് എപ്പോഴും ഞാൻ ഊതിക്കൊണ്ട് നടന്നപ്പോൾ “ചെറുക്കനെക്കൊണ്ട് ചെവിതല കേൾക്കാൻ വയ്യല്ലോ”- എന്നുപറഞ്ഞ് അച്ഛനത് പിടിച്ച് വാങ്ങി ചവിട്ടിപ്പൊട്ടിച്ചു കളഞ്ഞു.

                കുചേലൻ കൊണ്ടു വന്ന കല്ലും നെല്ലും നിറഞ്ഞ അവൽ നീ വാരിത്തിന്നതു പോലെ ഞാനും ഒരു പണി ചെയ്തു.  അമ്മ റേഷൻകടയിൽ നിന്നു വാങ്ങിക്കൊണ്ടുവന്ന കല്ലും നെല്ലും നിറഞ്ഞ റേഷനരി ഒരു പിടി ഞാൻ വാരിത്തിന്നു. കോഴിക്ക് തീറ്റയായി കൊടുക്കുന്ന അരി തിന്നെന്നും പറഞ്ഞ് അമ്മ എന്നെ പൊതിരെ തല്ലി.                 

                എന്റെ കൃഷ്ണാ...നീ അന്ന്  കുസൃതികൾ കാട്ടി രസിച്ചു നടന്നു. ഞാനിപ്പോൾ നിന്നെ അനുകരിച്ചപ്പോൾ കിട്ടിയ അനുഭവം കണ്ടില്ലേ..! എന്നാലും നിന്നോടെനിക്ക് പിണക്കമൊന്നുമില്ല. എന്തൊക്കെയായാലും നീ ഞങ്ങളുടെ കണ്ണിലുണ്ണിയായ അമ്പാടിക്കണ്ണനല്ലേ!!!    

- വിപിൻ.ജി.നാഥ് പേയാട്

              അമ്പാടിക്കണ്ണനെക്കുറിച്ച് എന്തുപറയുന്നു? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/ അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”
-സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
   

മല്ലിയിലചമ്മന്തി-നളപാചകം(22.12.2014)


ില്ല് - നിറം-5 (22.12.2014)

  മല്ലിയിലചമ്മന്തി

          

                  രാവിലെ ദോശയും, ഇഡലിയും ഒരുക്കുമ്പോൾ അതിനു കറിയായി ഉപയോഗിക്കാൻ ഇതാ രുചികരമായ ഒരു ചമ്മന്തി.


                       ചമ്മന്തി ഉണ്ടാക്കാൻ വേണ്ട സാധനങ്ങൾ:

              മല്ലിയില, തേങ്ങ, പച്ചമുളക്, ഉപ്പ്, പുളി, കായം, ഉള്ളി.

                                            തയ്യാറാക്കുന്ന വിധം:
                     മുകളിൽ പറഞ്ഞ ചേരുവകകൾ എല്ലാം അരകല്ലിലോ മിക്സിയിലോ ഇട്ട് നന്നായി അരച്ചെടുക്കുക. കടുകു വറുത്ത് അതിലേക്ക് അരപ്പ് ചേർത്ത് വെള്ളമൊഴിക്കാതെ ഇളക്കി എടുക്കുക. മല്ലിയിലചമ്മന്തി റെഡി!!!  
- വിപിൻ.ജി.നാഥ് പേയാട്
              “എങ്ങനെയുണ്ട് മല്ലിയില ചമ്മന്തി? ഇഷ്ടപ്പെട്ടോ? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/ അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”
- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
   

നാടൻപൂക്കൾ..!!-“ചിത്രം... വിചിത്രം...”(22.12.2014)

ില്ല് - നിറം-1 (22.12.2014)

 

നാ പൂക്കൾ..!!” 

                 “ ഇതാ നമ്മുടെ നാട്ടിൽ കാണുന്നതും നാം ശ്രദ്ധിക്കാതെ പോകുന്നതുമായ ചില പൂക്കൾ.!! 


‘പാഷൻ ഫ്രൂട്ട്’



 ‘പടവലം’
  


-വിപിൻ.ജി.നാഥ് പേയാട് 

                 “ചിത്രങ്ങൾ ഇഷ്ട്ടപ്പെട്ടോ? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/ അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”  

           -സസ്നേഹം വിപിൻ.ജി.നാഥ് പേയാട്

ബൺഉണക്കുന്നവിദ്യ-TIPS(22.12.2014)

ില്ല്- നിറം-6 (22.12.2014)

 

“ബൺ ഉണക്കുന്ന വിദ്യ!!!”

                     ബൺ / ഹെയർ ബാന്റ് ഉപയോഗത്താൽ നിറം മങ്ങുന്നത് സാധാരണമായ ഒരു കാര്യമാണ്. പ്രത്യേകിച്ച് സ്കൂൾ യൂണീഫോമിന്റെ ഒപ്പം ഉപയോഗിക്കുന്ന വെളുത്തനിറമുള്ള ബൺ! കഴുകി ഉപയോഗിക്കാം എന്നു കരുതിയാൽ ഉണക്കി എടുക്കുന്നത് ബുദ്ധിമുട്ടാ‍ണ്. കാരണം തറയിൽ നിരത്തി വയ്ക്കേണ്ടി വരുന്നു. 

 

                     ഇതാ ബൺ ഉണക്കാൻ ഒരു സൂത്രപ്പണി..!  ബൺ കഴുകിയതിനു ശേഷം ഒരു ചരടിൽ കോർത്തെടുക്കുക. എന്നിട്ട് ചിത്രത്തിൽ കാണുന്നതു പോലെ അയയിൽ കെട്ടി ഇടുക. ബൺ ഉണക്കിയെടുക്കാം...!

 

 -  വിപിൻ.ജി.നാഥ് പേയാട്

                    “എങ്ങനുണ്ട് ‘ TIPS ’? ഇത് ഉപകാരപ്പെടുമോ? വിവരം താഴെകൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്താം” 
-സസ്നേഹം വിപിൻ.ജി.നാഥ് പേയാട്

കുഴിയാന-കുട്ടിക്കവിതകൾ Kuttikavithakal(22.12.2014)

ില്ല് - നിറം-7 (22.12.2014)

  “ കുഴിയാന ”

                  കുട്ടി: 

                       ഇഴഞ്ഞു നീങ്ങും കുഴിയാനേ
                       ഇന്ത്യ വരയ്ക്കാൻ അറിയാമോ?
                       ഇന്ത്യ വരച്ച് തന്നെന്നാൽ
                       ഇന്നെനിക്കു പഠിക്കാല്ലോ


                  കുഴിയാന: 

                       ഇത്തിരി മണ്ണ് തന്നെന്നാൽ
                       ഇപ്പോൾ തന്നെ കാട്ടീടാം
                       ഇന്ത്യ വരച്ച് പഠിച്ചീടാൻ
                       ഇപ്പോൾ തന്നെ ശ്രമിച്ചോളൂ...                     

                               - വിപിൻ.ജി.നാഥ് പേയാട്

            “എങ്ങനുണ്ട്  കുട്ടിക്കവിത? കുട്ടികൾക്ക് ഇഷ്ടപ്പെടുമോ? വിവരം കൊച്ചു കുട്ടികൾക്കും ‘വലിയ കുട്ടികൾക്കും’ താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/ അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത്  രേഖപ്പെടുത്താം”
- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്

   

2014, നവംബർ 29, ശനിയാഴ്‌ച

ചിത്രംവിചിത്രംഅരുമകിങ്ങിണി?!!-മഴവില്ല്-നിറം-1(22.11.2014)

ില്ല് - നിറം-1(22.11.2014)

 

അരുമക്കിങ്ങിണി..?!!” 

                            “അരളിച്ചെടിതൻ ഇലതന്നടിയിൽ
                             അരുമക്കിങ്ങിണി പോലെ
                             വീശും കാറ്റത്തിളകിത്തെന്നി
                             വീഴാതങ്ങനെ നിന്നു...”

                   അരളിച്ചെടിയുടെ ഇലയിൽ തൂങ്ങിക്കിടക്കുന്ന                                      പൂമ്പാറ്റയുടെ പ്യൂപ്പ.  

- വിപിൻ.ജി.നാഥ് പേയാട് 

                 “ചിത്രം ഇഷ്ട്ടപ്പെട്ടോ? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/ അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.” 
           -സസ്നേഹം വിപിൻ.ജി.നാഥ് പേയാട്

പക്ഷിപ്പനിയുംസൌജന്യചിക്കൻഫ്രൈയും-മഴവില്ല്-നിറം-2(22.11.2014)

ില്ല് - നിറം-2 (22.11.2014)

   

“സൌജന്യ ചിക്കൻ ഫ്രൈയും പക്ഷിപ്പനിയും ...?!!”

              ('.') പക്ഷിപ്പനി കാരണം പലരും ചിക്കൻ വാങ്ങുന്നത് നിർത്തി, പക്ഷേ വേവിച്ച ചിക്കൻ വിഭവങ്ങൾ കഴിക്കുന്നതു കൊണ്ട് കുഴപ്പമില്ല എന്നു പറഞ്ഞു കൊണ്ട് നടത്തുന്ന ബോധവൽക്കരണ പരിപാടികളിൽ സൌജന്യമായി കൊടുക്കുന്ന ചിക്കൻ വിഭവങ്ങൾ കഴിക്കാൻ ആർക്കും മടിയില്ല; എന്താണ് കാരണം...?!!!
- വിപിൻ.ജി.നാഥ് പേയാട്

              ('.')എല്ലാവർക്കും ഉത്തരം പറയാം ആ ഉത്തരമുണ്ടല്ലോ അത് താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/ അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.” 
- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
   

വാളുവയ്ക്കാത്തവെള്ളമടിക്കാരൻ-മഴവില്ല്-നിറം-3(22.11.2014)

ില്ല് - നിറം-3 (22.11.2014)

 

  “ വാളുവയ്ക്കാത്ത വെള്ളമടിക്കാരൻ !! ”

       

                      ('.') എത്ര വെള്ളമടിച്ചാലും ‘വാളുവയ്ക്കാത്തത്’ ആരാണ്?! 

[ഉത്തരം അടുത്ത പോസ്റ്റിൽ...കാത്തിരിക്കൂ..! ('.') ]

- വിപിൻ.ജി.നാഥ് പേയാട്
               “എന്താ പറഞ്ഞത് കാത്തിരിക്കാൻ വയ്യന്നോ? എങ്കിൽ ഇപ്പോൾ മനസ്സിൽ തോന്നിയ ആ ഉത്തരം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ; ശരിയാണോന്ന് നോക്കട്ടെ.”
- ('.')സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
------------------------------------------------------------------------------

22.10.2014 - ലെ ‘കുസൃതിച്ചോദ്യ’ത്തിന്റെ ഉത്തരം :

                                    “സ്റ്റാർ സിംങർ...!!”

                                               ചോദ്യം:
              ('.')റിയാലിറ്റി ഷോയിലൂടെയും മറ്റും പ്രേക്ഷകരുടെ മുന്നിലെത്തുന്ന പുതുമുഖ ഗായകർ ‘വലിയ പാട്ടുകാർ(?!)’ ആയെന്ന് എങ്ങനെ മനസിലാക്കാം

ഉത്തരം:
              ('.')  അതുവരെ ഏതുപാട്ടും കാണാതെ പാടിയിരുന്ന പുതുമുഖ ഗായകർ ‘വലിയ പാട്ടുകാർ(?!)’ ആകുമ്പോൾ മുന്നിൽ തുറന്നു വച്ചിരിക്കുന്ന പാട്ടുപുസ്തകം നോക്കിയേ പാടുകയുള്ളൂ!!! (സംശയമുണ്ടെങ്കിൽ ഇനി ശ്രദ്ധിച്ചു കൊള്ളൂ!)
 
               “കുസൃതിച്ചോദ്യം ഇഷ്ട്ടപ്പെട്ടോ? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”
- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
                    

ഇൻസ്റ്റന്റ്തക്കാളിക്കറി-നളപാചകം-മഴവില്ല്-നിറം-4(22.11.2014)


ില്ല് - നിറം-4 (22.11.2014)

  “ ഇൻസ്റ്റന്റ് തക്കാളിക്കറി ”

          

                                  രാവിലെ തിരക്കു പിടിച്ച് പ്രഭാതഭക്ഷണം (ദോശ, ഇഡലി, ചപ്പാത്തി തുടങ്ങിയവ) ഒരുക്കുമ്പോൾ അതിനു കറി ഉണ്ടാക്കുക ഒരു ജോലിയാണ്. ഇതാ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു കറി.


                       കറി ഉണ്ടാക്കാൻ വേണ്ട സാധനങ്ങൾ:

                            തക്കാളി, മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ്, വെളിച്ചെണ്ണ

                                            തയ്യാറാക്കുന്ന വിധം:
                        കടുകു വറുത്ത് അതിലേക്ക് തക്കാളി ചെറിയ കഷണങ്ങളാക്കിയത് ഇട്ട് വഴറ്റുക. നന്നായി വഴന്നു കഴിയുമ്പോൾ അതിലേക്ക് മുളകു പൊടി, മഞ്ഞൾ പൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക. ഗ്രേവി കൂടുതൽ വേണമെന്നുണ്ടെങ്കിൽ മാത്രം വേവിക്കുമ്പോൾ കുറച്ച് വെള്ളം ചേർക്കുക. ഇൻസ്റ്റന്റ് തക്കാളിക്കറി റെഡി!!!  
- വിപിൻ.ജി.നാഥ് പേയാട്
              “എങ്ങനെയുണ്ട് ഇൻസ്റ്റന്റ് തക്കാളിക്കറി? ഇഷ്ടപ്പെട്ടോ? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”
- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
   

'സർക്കസ്’-കടങ്കഥ-കുട്ടിക്കവിത-മഴവില്ല്-നിറം-5(22.11.2014)

ില്ല് -നിറം-5 (22.11.2014)

 

“സർക്കസ് ”                    

                      ആലിൻ കൊമ്പിൽ തല കീഴായ്
                      തൂങ്ങുവതാരെന്നറിയാമോ
                      ഇരുളും വരെയും കണ്ണും പൂട്ടി
                      ഉറങ്ങും വീരനതാരാണ്?
                            (ഉത്തരം : വവ്വാൽ)
                               - വിപിൻ.ജി.നാഥ് പേയാട്

            “എങ്ങനുണ്ട്  കടങ്കഥ? കുട്ടികൾക്ക് ഇഷ്ടപ്പെടുമോ? വിവരം കൊച്ചു കുട്ടികൾക്കും ‘വലിയ കുട്ടികൾക്കും’ താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/ അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത്  രേഖപ്പെടുത്താം”
- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്

   

ഹൈടെക്പഴഞ്ചൊല്ലുകൾ(22.11.2014)-Hi Tec Pazhanchollukal & Sailikal-മഴവില്ല് - നിറം-6

ില്ല് - നിറം-6 (22.11.2014)

 

“ഹൈടെക് പഴഞ്ചൊല്ലുകൾ  & ശൈലികൾ”

                    

('.') കീബോർഡെന്നത് ഞാനറിയും സീ.ഡി. പോലെ ഉരുണ്ടിരിക്കും!

('.') സ്ക്രീനും നോക്കി നിന്നവൻ സിസ്റ്റവും കൊണ്ട് പോയി!

('.') അച്ചിക്ക് ആൻഡ്രോയിഡ് പക്ഷം നായർക്ക് വിൻഡോസ് പക്ഷം.

('.') നെറ്റിൽ കിടന്നത് കിട്ടിയതുമില്ല ഡെസ്ക് ടോപ്പിൽ കിടന്നത് പോവുകയും ചെയ്തു.                              
- വിപിൻ.ജി.നാഥ് പേയാട്

            “ഈ പഴഞ്ചൊല്ലുകളിൽ പതിരുണ്ടോ? പതിരുമാറ്റണമെങ്കിൽ താഴെ കൊടുത്തിരിക്കുന്ന  അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത്  രേഖപ്പെടുത്താം”
- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
  

ജീവിതദർശനം-മഴവില്ല്-നിറം-7(22.11.2014)

ില്ല് - നിറം-7 (22.11.2014)

 

“ ജീവിത ദർശനം ”

                    

          * ഏതു നല്ല കാര്യവും സത്യമായിരിക്കും. അതിന് ഒരിക്കലും നാശമില്ല.

          ** ലോകത്തുള്ള എല്ലാ തലകളെക്കാളും മെച്ചപ്പെട്ടതാണ് ഒരു നല്ല ഹൃദയം.

          *** നമുക്കറിഞ്ഞുകൂടാത്ത കാര്യങ്ങൾ വച്ചു നോക്കുമ്പോൾ നമ്മുടെ അറിവും പരിചയവും വളരെ പരിമിതമാണ്.                       
- വിപിൻ.ജി.നാഥ് പേയാട്

            “എങ്ങനുണ്ട്  ‘ജീവിത ദർശനം’? ജീവിതത്തിൽ പ്രയോജനപ്പെടുമോ? വിവരം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത്  രേഖപ്പെടുത്താം”
- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
  

2014, നവംബർ 8, ശനിയാഴ്‌ച

അന്ധവിശ്വാസങ്ങൾ ...!!! Andhaviswasangal..!!! മഴവില്ല് - നിറം-7 (22.10.2014)

ില്ല് - നിറം-7 (22.10.2014)

 

അന്ധവിശ്വാസങ്ങൾ ?!!! 

                                       

                 അന്ധവിശ്വാസങ്ങളില്ലാത്ത മനുഷ്യർ ഈ ഭുമുഖത്തുണ്ടാകുമെന്നു തോന്നുന്നില്ല. തലമുറകളിലൂടെ പ്രചരിക്കുന്ന ചില അന്ധവിശ്വാസങ്ങൾ ശുദ്ധമണ്ടത്തരമാണെങ്കിലും പലതിന്റെ പിന്നിലും ചില നല്ല ഉദ്ദേശ്യങ്ങൾ കാണും. നേരേ ചൊവ്വെ പറഞ്ഞാൽ അനുസരിക്കാത്ത പല കാര്യങ്ങളും വിശ്വാസത്തിന്റെ  പരിവേഷം നൽകിയാൽ മിക്കവരും അനുസരിക്കും!!! അതാണ് ഈ കമ്പ്യൂട്ടർ യുഗത്തിലും അന്ധവിശ്വാസങ്ങൾ നിലനിൽക്കുന്നതിനു കാരണം!!!

                 ചില അന്ധവിശ്വാസങ്ങളും അവയുടെ പിന്നിലെ രഹസ്യങ്ങളും പരിശോധിക്കാം.   

                  കുളത്തിലും തോട്ടിലും കാണുന്ന തവളകളെ കല്ലെടുത്തെറിയുന്നത് കുട്ടികളുടെ വിനോദമാണ്. പഴമക്കാർ ഇതു കണ്ടാൽ ഉടൻ പറയും -“തവളയെ എറിഞ്ഞാൽ അമ്മയുടെ ദേഹത്ത് നീരു വരും!”. ഇതു കേട്ടാൽ‌പ്പിന്നെ ആരെങ്കിലും കല്ലെറിയുമോ? പണ്ടുള്ളവർക്കറിയാം, കൊതുകിനെയും വിട്ടിലിനെയും പിടിച്ചു തിന്ന് തവളകൾ ചെയ്യുന്ന സേവനത്തെപ്പറ്റി. അങ്ങനെയുള്ള തവളകളുടെ നിലനിൽ‌പ്പിന് ഈ അന്ധവിശ്വാസം തെല്ലൊന്നുമല്ല സഹായിച്ചിട്ടുള്ളത്.

 
                 ‘മുറത്തിൽ ചവിട്ടിയാ‍ൽ കാള കുത്തും’. അരിയും പയറുമൊക്കെ പാറ്റുന്ന മുറത്തിൽ ചവിട്ടുന്ന വികൃതികളെ അടക്കാൻ ഇതിലും നല്ലൊരു ഭീഷണിയുണ്ടോ?
 
                 ‘വെള്ളത്തിൽ മൂത്രമൊഴിച്ചാൽ കല്യാണത്തിന് മഴപെയ്യും’ എന്നൊരു വിശ്വാസമുണ്ട്. ഇതിന്റെ രഹസ്യം അറിയണ്ടേ? പണ്ടു കാലത്ത് എല്ലായിടത്തും കിണറില്ലായിരുന്നു. വെള്ളത്തിനു വേണ്ടി കുളങ്ങളെയും നദികളെയും തോടുകളെയുമാണ് മിക്കവരും ആശ്രയിച്ചിരുന്നത്. ഈ ജലാശയങ്ങളിൽ മലമൂത്ര വിസർജ്ജനം നടത്തുന്നവരെ തുരത്താൻ ഈ അന്ധവിശ്വാസം പ്രയോജനകരമായി.

                 ‘കല്ലാടും വീട്ടിൽ നെല്ലാടുകയില്ല!’ വീട്ടിലിരുന്ന് കൊത്തങ്കല്ലു കളിക്കുന്നവരെ വിരട്ടാൻ മുത്തശ്ശിമാർ ഇങ്ങനെ പറയാറുണ്ട്. കുട്ടികൾ പഠിത്തം കളഞ്ഞും ജോലിക്കു പോകേണ്ടവർ അതു ചെയ്യാതെയും കല്ലു കളിച്ചിരിക്കുന്നത് ശരിയല്ലല്ലോ.

                 തേങ്ങ ഉടച്ചതിനു ശേഷം മലർത്തിവയ്ക്കുന്നത് ദോഷമാണ്. അത് മരണത്തെ ക്ഷണിച്ചു വരുത്തുമത്രേ! ഉടച്ച തേങ്ങ മലർത്തി വച്ചാൽ അതിൽ ഈച്ചയും മറ്റു ക്ഷുദ്രജീവികളും വന്നിരിക്കും. അല്ലെങ്കിൽ പല്ലിയോ മറ്റോ കാഷ്ടിച്ചേക്കാം. ഇത് ഒഴിവാക്കാൻ വേണ്ടിയാണ് ഇങ്ങനെയൊരു വിശ്വാസം പ്രചരിപ്പിക്കുന്നത്.

                 മഞ്ഞച്ചേര വീട്ടിൽ വരുന്നത് നല്ലതാണത്രേ. എന്താണു കാര്യമെന്നു പറയുന്നില്ല. എലിശല്യം കൂടുതലുള്ള വീടുകളിൽ ചേര കയറാറുണ്ട്. നിരുപദ്രവകാരിയായ ചേര എലികളെ പിടിച്ചു തിന്ന് നമ്മെ സഹായിക്കുന്നു. വീട്ടിൽ കയറിയ ചേര അന്ധവിശ്വാസത്തിന്റെ ബലത്തിൽ സ്വന്തം തടി രക്ഷിക്കുന്നു.

                 മുഖം നോക്കുന്ന കണ്ണാടിയുമായി ബന്ധപ്പെട്ട് ധാരാളം അന്ധവിശ്വാസങ്ങളുണ്ട്. കണ്ണാടി താഴെ വീണുടഞ്ഞാലും പൊട്ടിയ കണ്ണാടിയിൽ മുഖം നോക്കിയാലുമൊക്കെ കഷ്ടകാലം വരുമത്രേ. ഈ വിശ്വാസം കണ്ണാടി ഉടയാതെ കൈകാര്യം ചെയ്യാൻ പ്രേരിപ്പിക്കും.

                 രാത്രിയിൽ കണ്ണാടി നോക്കിയാൽ സൌന്ദര്യം കുറയുമെന്നു കേട്ടിട്ടില്ലേ?! ഉറങ്ങാൻ പോകുമ്പോൾ കണ്ണാടി നോക്കി വെറുതെ ഒരുങ്ങിച്ചമയേണ്ട എന്നു പറഞ്ഞാൽ ആരും അനുസരിക്കില്ല. പക്ഷേ സൌന്ദര്യം പോകുമെന്ന് കേട്ടാൽ‌പ്പിന്നെ ആരെങ്കിലും കണ്ണാടിക്കു മുന്നിൽ നിൽക്കുമോ?   

                  പൂച്ച വീട്ടിൽ കയറിവന്നാൽ ഐശ്വര്യമുണ്ടാകുമത്രേ. എലികൾ വിളയാടുന്ന വീട്ടിൽ പൂച്ച കയറുന്നത് നല്ലതാണല്ലോ. എന്നാൽ പട്ടികയറുന്നത് ദോഷമാണു പോലും. അലഞ്ഞു തിരിഞ്ഞു നടക്കുന്ന പട്ടിക്ക് പേ വിഷബാധയുണ്ടെങ്കിൽ പ്രശ്നമാകില്ലേ.  

 
                 അത്താഴത്തിന് വെള്ളം കുടിച്ചില്ലെങ്കിൽ ആത്മാവ് രാത്രിയിൽ വെള്ളം കുടിക്കാൻ പോകുമെന്ന് പറയാറുണ്ട്. ആത്മാവ് കുടത്തിലിറങ്ങി വെള്ളം കുടിക്കുമ്പോൾ ആരെങ്കിലും കുടം അടച്ചാൽ ആൾ മരിക്കുമത്രേ! ഈ വിശ്വാസത്തിനു പിന്നിലെ സയൻസ് എന്താണെന്നല്ലേ. ‘അത്താഴം കഴിഞ്ഞാൽ അരക്കാതം നടക്കണം’ എന്ന ഉപദേശം സ്വീകരിക്കാതെ നേരെ കട്ടിലിലേക്ക് മറിയുന്നവരുടെ ദഹനപ്രക്രിയയെ സഹായിക്കാൻ കൂടുതൽ വെള്ളം വേണം. മരണത്തെപ്പേടിച്ചെങ്കിലും വെള്ളം കുടിക്കുമല്ലോ.
 

                അടുക്കളയുമായി ബന്ധപ്പെട്ട് ചില അന്ധവിശ്വാസങ്ങളുണ്ട്. അരകല്ല് കിടുക്കിയാൽ അയലുമുടിയുമത്രേ. സന്ധ്യാസമയത്ത് അരകല്ലിൽ കുഴവി കൊണ്ട് ഇടിച്ച് ശബ്ദമുണ്ടാക്കുന്നത് അയൽക്കാർക്ക് ദോഷമുണ്ടാക്കും പോലും. കുട്ടികൾ പഠിക്കുകയും പ്രാർത്ഥന ചൊല്ലുകയുമൊക്കെ ചെയ്യുന്ന നേരത്ത് അരകല്ലിന്റെ ശബ്ദം അസഹ്യമാകാതിരിക്കാൻ പ്രചരിപ്പിച്ച അന്ധവിശ്വാസമാണിത്.

                 ഉപ്പു പാത്രം താഴെവീണു പൊട്ടുന്നത് ദുശ്ശകുനമാണ്. ആഹാരത്തിൽ ഉപ്പിന്റെ പ്രാധാന്യം അറിയാമല്ലോ. ഉപ്പ് ചീത്തയാകാതിരിക്കാൻ ഈ അന്ധവിശ്വാസം സഹായിച്ചു.

                 കട്ടിലിലിരുന്ന് കാലാട്ടിയാൽ അച്ഛന് ദോഷമുണ്ടാകും എന്ന് കേട്ടിട്ടില്ലേ? പണ്ടുകാലത്ത് അപ്പൂപ്പന്മാരും അമ്മൂമ്മമാരും തങ്ങളുടെ തുപ്പൽകോളമ്പി കട്ടിലിനടിയിലാണ് സൂക്ഷിച്ചിരുന്നത്. “മക്കളേ... കാലാട്ടരുതേ, കോളമ്പി മറിയും...” -എന്നു പറഞ്ഞാൽ ആരെങ്കിലും അനുസരിക്കുമോ?!! കോളാമ്പി മറിയാതിരിക്കാൻ അവരുടെ തലയിലുദിച്ചതാണ് ഈ ചൊല്ല്!

                 ‘തവള കരഞ്ഞാൽ മഴപെയ്യും’ എന്നാണ് വിശ്വാസം. കൊടും വേനലിൽ‌പ്പോലും തവള കരഞ്ഞാൽ താമസിയാതെ മഴപെയ്യുന്നത് നമ്മൾ കണ്ടിട്ടുണ്ട്. അപ്പോൾ ഇത് അന്ധവിശ്വാസമാണോ? ഭൂമികുലുക്കവും ഉരുൾപൊട്ടലും കൊടുങ്കാറ്റും വരുന്നത് ഉറുമ്പ്, പന്നി, കന്നുകാലികൾ തുടങ്ങിയവ മുൻകൂട്ടിമനസ്സിലാക്കുമെന്ന് ശാസ്ത്രീയമായി തെളിഞ്ഞിട്ടുണ്ട്. അപ്പോൾപ്പിന്നെ തവളയ്ക്ക് മഴമുൻകൂട്ടി മനസ്സിലാക്കാനുള്ള കഴിവില്ലെന്ന് ആരു കണ്ടു!!

                 പട്ടി ഓരിയിട്ടാലും കാലൻ കോഴി കൂകിയാലും കാലൻ വരുമെന്ന് പലരും വിശ്വസിക്കുന്നു. പച്ചവിട്ടിൽ (പച്ചക്കുതിര) ദേഹത്തു ചാടിയാൽ പണം കിട്ടും. കരിമ്പൂച്ച കുറുകെ ചാടുന്നത് ദുശ്ശകുനമാണ്. ഉപ്പൻ(ചെമ്പോത്ത്) കരയുന്നത് നല്ല ശകുനം. എന്തെങ്കിലും പറയുന്ന സമയത്ത് പല്ലി ചിലച്ചാലോ മണിമുഴങ്ങിയാലോ തുമ്മിയാലോ പറയുന്ന കാര്യം സത്യമാകും. കാക്ക വിരുന്നുവിളിച്ചാലോ പൂച്ച കൈകൊണ്ട് മുഖം കഴുകിയാലോ ഏതു ദിക്കിലേക്കാണോ തിരിഞ്ഞിരിക്കുന്നത് ആ ദിക്കിൽ നിന്ന് വിരുന്നുകാർ വരും. 

                 മുല്ലയും ശീമപ്ലാവും കറിവേപ്പും ഏത്തവാഴയും നാരകവുമൊക്കെ സ്വന്തം കൈ കൊണ്ട് സ്വന്തം വീട്ടിൽ നട്ടുപിടിപ്പിക്കരുത്, രാവിലെ കിഴക്കോട്ടും വൈകുന്നേരം പടിഞ്ഞാറോട്ടും മുറ്റമടിക്കരുത്, തല വടക്കോട്ടുവച്ച് കിടന്നുറങ്ങരുത്, സന്ധ്യാസമയത്ത് നടവാതിലിൽ ഇരിക്കരുത്, സന്ധ്യക്ക് വിളക്ക് കൊളുത്തുന്ന സമയത്ത് ഭക്ഷണം കഴിക്കുകയോ തുണി കല്ലിൽ അടിച്ച് കഴുകുകയോ ചെയ്യരുത്. തുടങ്ങി ധാരാളം അന്ധവിശ്വാസങ്ങൾ പ്രചരിക്കുന്നുണ്ട്! ഇവയ്ക്കു പിന്നിൽ എന്തെങ്കിലും സത്യമുണ്ടോ എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. 

 
                 നമുക്ക് സത്യം അറിയില്ല എന്ന ഒറ്റക്കാരണത്താൽ പല വിശ്വാസങ്ങളെയും അന്ധവിശ്വാസം എന്നു മുദ്രകുത്താൻ വരട്ടെ! പല അന്ധവിശ്വാസങ്ങളും ‘കയ്പ്പൻ കുഴമ്പിൽ മുക്കിയെടുത്ത പഞ്ചാരമിഠായി’കളാണ്. നാം ക്ഷമയോടെ അതിന്റെ പിന്നിലെ രഹസ്യം കണ്ടെത്തുകയാണ് വേണ്ടത്.        

- വിപിൻ.ജി.നാഥ് പേയാട്

              അന്ധവിശ്വാസങ്ങളെക്കുറിച്ച് എന്തുപറയുന്നു? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/ അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”
-സസ്നേഹം വിപിൻ.ജി.നാഥ് പേയാട്