2014, ഫെബ്രുവരി 22, ശനിയാഴ്‌ച

തള്ളേ കലിപ്പ് തീരണില്ലല്ല്...!!! ഒരു ബോഞ്ചിയെട്!!! (22-2-2014)

വില്ല് - നിറം-1 (22.2.2014)


           ‘ആറു മലയാളിക്ക് നൂറ് മലയാളം’ എന്നൊരു ചൊല്ലുണ്ട്. കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റംവരെ സഞ്ചരിക്കുമ്പോൾ ഒരു വാക്കിനു തന്നെ പല അർഥമാണുള്ളതെന്ന് മനസിലാക്കാൻ സാധിക്കും. 

           കേരളത്തിലെ പ്രാദേശികമായ സംസാര ഭാഷകളിൽ ഉപയോഗിക്കുന്ന വാക്കുകളും അവയുടെ അച്ചടി ഭാഷയിലെ ശരിയായ അർഥവും ഉൾപ്പെടുത്തി ചാർട്ടുകൾ തയ്യാറാക്കുന്നത് കൌതുകകരമാവും. അതിലേക്കായി ഇതാ തിരുവനന്തപുരം ഭാഗത്ത് സംസാരഭാഷയിൽ ഉപയോഗിക്കുന്ന ചില വാക്കുകളും അവയുടെ ശരിയായ അർഥവും.

           ഇനുപ്പ് - മധുരം, തോനെ - ധാരാളം, ഇത്തുപ്പൂരം - കുറച്ച്, കേട്ടു - ചോദിച്ചു, എന്തര് - എന്ത്, പെയ് - പോയി, ഊരുക - ഇഴയുക(പാമ്പും മറ്റും), അഴിക്കുക - മായിക്കുക, പൊടിക്കുക - കിളിർക്കുക, തട്ടുക - കുടഞ്ഞിടുക, വീത്തി - ഒഴിച്ചു, തൂറ്റുക - മഴ പൊടിയുക, ചറക്കുക - തെന്നുക, വിഴുന്നു - വീണു, എഴിച്ചു - എഴുന്നേറ്റു, അപ്പി - കുഞ്ഞ്, പയല് - ആൺകുട്ടി, അക്കൻ - ചേച്ചി, കുറുക്ക് - മുതുക്, കവാലം - കവിൾ, മൂഞ്ചി - മുഖം, അവുക്കുക - അഴിക്കുക, ഉമ്മം - ചുംബനം, പുണ്ണ് - വ്രണം, കലിപ്പ് - പ്രശ്നം, തേരി - കുന്ന്, കച്ചി - ഗോലി, തൊറപ്പ - ചൂല്, കതമ്പ - തൊണ്ട്, ചെവിയൻ - മുയൽ, ചാവൽ - പൂവൻ കോഴി, എര - വിര, ചെതുമ്പൂരൻ - പഴുതാര, ബോഞ്ചി - നാരങ്ങാവെള്ളം, ബോഞ്ചിക്കാ - പാഷൻഫ്രൂട്ട്, പീയണിക്ക - മത്തങ്ങ, പേരത്തുംപഴം - ഈന്തപ്പഴം, കപ്പയ്ക്ക - പപ്പായ, പുറുത്തിച്ചക്ക - കൈതച്ചക്ക, പോണി - തകരപ്പാത്രം, ചെവല - ചുവന്ന, തമ്മസിക്കുക - സമ്മതിക്കുക, പെടവട - കല്യാണം, തന്നെ - അതെ, അയ്യം - മോശം, നിരീക്കുക - വിചാരിക്കുക, ഏനക്കേട് - ദഹനക്കേട്, അറമ്പാതം - പരിഹാരം.    

                                                                                           - വിപിൻ.ജി.നാഥ് പേയാട്
       

             തിരുവനന്തപുരംഭാഷയെക്കുറിച്ച് എന്തുപറയുന്നു? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”


കുട്ടിക്കവിത (22-2-2014)

വില്ല് - നിറം-2 (22.2.2014)

                    ‘ആമയോട് ’

 കുട്ടി:
ഇഴഞ്ഞിഴഞ്ഞ് ഇഴഞ്ഞു നീങ്ങും
ആമച്ചാരേ
വേഗത പോരാ
എന്നോർത്തിപ്പോൾ
വിഷമം തോന്നുന്നോ?

ആമ:
ഇല്ലെൻ കുഞ്ഞേ നിന്നോടിപ്പോൾ
സത്യം ചൊല്ലാം ഞാൻ
ഒച്ചിൻ കാര്യം ചിന്തിക്കുമ്പോൾ
തമ്മിൽ ഭേദം ഞാൻ

സ്വന്തം കുറവ് മാത്രം നമ്മൾ
ചിന്തിച്ചീടിൽ
ദു:ഖം മാത്രം നമ്മുടെയുള്ളിൽ
നിറഞ്ഞു നിന്നീടും

നമ്മുടെ നന്മകൾ നമ്മൾ തന്നെ
കണ്ടെത്തീടിൽ
ചിരിച്ചു കൊണ്ട് ജീവിതത്തിൽ
ജയിച്ചു നിന്നീടാം...! 

                                                                                           - വിപിൻ.ജി.നാഥ് പേയാട്
        
                 “എങ്ങനുണ്ട് കുട്ടിക്കവിത? കുട്ടികൾക്ക് ഇഷ്ടപ്പെടുമോ? വിവരം കൊച്ചു കുട്ടികൾക്കും ‘വലിയകുട്ടികൾക്കും’ താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല / അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്താം”
   - സസ്നേഹം വിപിൻ.ജി.നാഥ് പേയാട്

അല്പം ചിരിക്കാം - (22-2-2014)

വില്ല് - നിറം-4 (22.2.2014)

    കേരളത്തിലെ അപൂർവ്വമായ കാഴ്ചകൾ 

                  

     ('.')     കീറാത്ത അഞ്ച് രൂപ നോട്ട്.
     ('.')     വ്യാജ സീ.ഡി. ഇറങ്ങാത്ത ഒരു സൂപ്പർ ഹിറ്റ് സിനിമ.
     ('.')     കൃത്യ സമയത്ത് മന്ത്രിമാരെത്തുന്ന ഒരു ചടങ്ങ്.
     ('.')     ബിവറേജിന്റെ മുന്നിൽ പ്രവർത്തന സമയത്ത് ക്യൂ ഇല്ലാത്ത ഒരു മണിക്കൂർ.
- വിപിൻ.ജി.നാഥ് പേയാട്  
                
                “എന്തുപറ്റി...വായിച്ചിട്ട് ചെറുതായിട്ട് ഒരു പുഞ്ചിരി വന്നോ അതോ ബോർ ആയി തോന്നിയോ ? എന്തായാലും നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.” 

-  സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
.

ഹൈടെക് പഴഞ്ചൊല്ലുകൾ & ശൈലികൾ (22-2-2014)

വില്ല് - നിറം-5 (22.2.2014)


('.')  അച്ചിക്ക് ആൻഡ്രോയിഡ് പക്ഷം, നായർക്ക് വിൻഡോസ് പക്ഷം. 

('.')  ലാപ്ടോപ്പായാൽ മടിയിൽ വയ്ക്കാം ഡെസ്ക്ക്ടോപ്പായാലോ!
 

('.')  സി.പി.യു. വിൽ നിന്ന് പുറപ്പെടുകയും ചെയ്തു മോണിട്ടറിൽ ഒട്ട് എത്തിയതുമില്ല.
 

('.')  പോയാൽ ഒരു വാക്ക് കിട്ടിയാൽ ഒരു സിസ്റ്റം!!! 

('.')  ഒരു അരിശത്തിന് ഫോർമാറ്റു ചെയ്താൽ പത്ത് അരിശത്തിന് തിരിച്ചെടുക്കാൻ ആവില്ല.
- വിപിൻ.ജി.നാഥ് പേയാട്

           "ഈ പഴഞ്ചൊല്ലുകളിൽ പതിരുണ്ടോ? പതിരുമാറ്റണമെങ്കിൽ താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല / അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ" .

ജീവിത ദർശനം (22-2-2014)

വില്ല് - നിറം-6 (22.2.2014)


              * സത്യം പറയുകയാണെങ്കിൽ അതു പിന്നെ ഓർത്തിരിക്കേണ്ട!!

              ** വാക്കുകൾക്ക് അവ അച്ചടിച്ചു കഴിഞ്ഞാൽ സ്വന്തമായൌരു ജീവിതമുണ്ട്.

              
              *** മൌനം ഭൂഷണമാവാം, പക്ഷേ അസാധ്യമായ പ്രതികാരശക്തി കൂടിയാണത്. 

              **** സംസാരിക്കുന്നതിനുമുൻപ് മൂന്നു കാര്യങ്ങളോർക്കേണ്ടതുണ്ട് - രീതി, സ്ഥലം, സമയം. 

             ***** ചോദ്യങ്ങൾ ചോദിക്കാനാണ് ഉത്തരങ്ങൾ ലഭിക്കുന്നതിനേക്കാൾ മനുഷ്യർ ജിജ്ഞാസ കാണിക്കുന്നത്.  
 - വിപിൻ.ജി.നാഥ് പേയാട്
               
              “ഈ പറഞ്ഞതിനോട് യോജിക്കുന്നുണ്ടോ? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”

കുസൃതിച്ചോദ്യം(22-2-2014) - പുതുമുഖതാരം

വില്ല് - നിറം-7 (22.2.2014)

  പുതുമുഖതാരം

 

                മലയാള സിനിമയിലെത്തുന്ന ഏതൊരു പുതുമുഖ നടനും നടിയ്ക്കും ധാരാളം സിനിമ കിട്ടിത്തുടങ്ങിയെന്ന് എങ്ങനെ മനസിലാക്കാം?!!!
               [ ഉത്തരം അടുത്ത പോസ്റ്റിൽ... കാത്തിരിക്കൂ..!!!  ]   ('.')
-  വിപിൻ.ജി.നാഥ് പേയാട്
               
               “എന്താപറഞ്ഞത് കാത്തിരിക്കാൻ വയ്യന്നോ? എങ്കിൽ ഇപ്പോൾ മനസ്സിൽ തോന്നിയ ആ ഉത്തരം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ . ശരിയാണോന്ന് നോക്കട്ടെ.”

  ------------------------------------------------------------------------------------------------------------------------------

22.1.2014 ലെ ‘കുസൃതിച്ചോദ്യ’ത്തിന്റെ ഉത്തരം :

               ശ്ശെ!!!  ഇപ്പോൾ രണ്ടുപേരും എൽ.കെ.ജി. യിലല്ലേ പഠിക്കുന്നത്, പത്താം ക്ലാസ്സെങ്കിലും ആകാതെ എങ്ങനെയാ കല്യാണം കഴിക്കുന്നത്...?!!!  (ഹോ ഈ ആളുകളുടെയും സർക്കാരിന്റെയും ഒരു കാര്യം, ഇഷ്ട്ടപ്പെട്ടാൽ ഉടനെ കല്യാണം കഴിക്കാൻ സമ്മതിക്കത്തില്ലന്നേ ) ('.')
          
-  വിപിൻ.ജി.നാഥ് പേയാട്