2014, ഏപ്രിൽ 22, ചൊവ്വാഴ്ച

'ഉറുമ്പും ആനയും'-കുസൃതിച്ചോദ്യം-(22-4-2014)

വില്ല് - നിറം-1 (22.4.2014)

 

'ഉറുമ്പും നയും'

            
           ('.')    ഒരു ആൺ ഉറുമ്പും കൊമ്പനാനയും ലേഡീസ് ഒൺളി ബസ്സിൽ കയറി ;
കണ്ടക്ടർ ഉറുമ്പിനെ മാത്രം ബസ്സിൽ നിന്നും ഇറക്കി വിട്ടു കാരണമെന്ത് ?!!

[ ഉത്തരം അടുത്ത പോസ്റ്റിൽ...കാത്തിരിക്കൂ..!!! ] ('.')

- വിപിൻ.ജി.നാഥ് പേയാട്

           “എന്താപറഞ്ഞത് കാത്തിരിക്കാൻ വയ്യന്നോ? എങ്കിൽ ഇപ്പോൾ മനസ്സിൽ തോന്നിയ ആ ഉത്തരം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ .ശരിയാണോന്ന് നോക്കട്ടെ.”


 - സസ്നേഹം - വിപിൻ.ജി.നാഥ് പേയാട്  

------------------------------------------------------------------------------------------------------------------------------

22.3.2014 ലെ ‘കുസൃതിച്ചോദ്യ’ത്തിന്റെ ഉത്തരം :

           ('.')     ഫെയ്സ്ബുക്കും സാധാരണ ബുക്കും തമ്മിലുള്ള വ്യത്യാസമെന്ത്...?
 

ഉത്തരം:


           ('.')    സാധാരണ ബുക്കുകൾ വായിച്ചു കഴിഞ്ഞാൽ പേപ്പർ കീറി കപ്പലണ്ടി പൊതിയാം; ഫെയ്സ്ബുക്ക് വായിച്ചു കഴിഞ്ഞാൽ അതിന് സാധിക്കില്ല !!!


-  വിപിൻ.ജി.നാഥ് പേയാട്

ജീവിത ദർശനം -(22.4.2014)

വില്ല് - നിറം-2 (22.4.2014)

 

'ജീവിത ദർശനം'

            
         
            *  സ്നേഹമാണ് ജീവന്റെ തുടിപ്പ്.
 

            **  മുള്ളായാലും മുറുകെപ്പിടിക്കണം.
 

            *** തോൽവിയല്ല താഴ്ന്ന ലക്ഷ്യമാണ് കുറ്റം.
 

            **** നിങ്ങൾക്കൊരു പശുവുണ്ടെങ്കിൽ അതിനെ കറക്കാൻ ആരെങ്കിലും കാണും.
 

            ***** നന്നായി ഉറങ്ങണമെന്നുള്ളവർ അന്യരെപ്പറ്റി ഉള്ളിൽ വിദ്വേഷവുമായി                              നടക്കുന്നില്ല.

 
-വിപിൻ.ജി.നാഥ് പേയാട്

               “ഈ പറഞ്ഞതിനോട് യോജിക്കുന്നുണ്ടോ? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”
-സസ്നേഹം വിപിൻ.ജി.നാഥ് പേയാട്

‘റപ്പായി ’-കുട്ടിക്കവിത (22.4.2014)

ില്ല്- നിറം-3 (22.4.2014)

 

കുട്ടിക്കവിത

                     ‘റപ്പായി ’

             കലവറ മുറിയിൽ ഞാൻ 
             കയറുമ്പോൾ കണ്ടല്ലോ 
             കുടവയറൻ റപ്പായി 
             അതിനുള്ളിൽ ഇരിക്കുന്നു

             പെരുവയർ നിറയോളം 
             ചെറുപഴം തിന്നിട്ടാ 
             തൊലിയെല്ലാം അവിടുള്ള 
             പറയതിൽ വയ്ക്കുന്നു.
-  വിപിൻ.ജി.നാഥ് പേയാട്
 
            “എങ്ങനുണ്ട് കുട്ടിക്കവിത? കുട്ടികൾക്ക് ഇഷ്ടപ്പെടുമോ? വിവരം കൊച്ചു കുട്ടികൾക്കും ‘വലിയ കുട്ടികൾക്കും’ താഴെകൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്താം” 
-സസ്നേഹം വിപിൻ.ജി.നാഥ് പേയാട്


വിവാഹവാർഷികസമ്മാനം-TIPS-(22.4.2014)

ില്ല്- നിറം-4 (22.4.2014)

 

“വിവാഹവാർഷിക സമ്മാനം”

                    

                   വിവാഹവാർഷിക സമ്മാനമായി എന്തു നൽകണം എന്നത് പലരെയും കുഴക്കുന്ന ഒരു ചോദ്യമാണ്.

                    വിവാഹവാർഷിക സമ്മാനമായി കഴിവതും തന്റെ പങ്കാ‍ളി എപ്പോഴെങ്കിലും ആഗ്രഹം പ്രകടിപ്പിച്ച വസ്തു തിരഞ്ഞെടുക്കുന്നതാണു നല്ലത്. 
                   
                    അത് പത്തുലക്ഷത്തിന്റെ കാറോ ഒരുകോടി രൂപയുടെ ഫ്ലാറ്റോ ആകണമെന്നില്ല. ചിലപ്പോൾ അത് ഒരു പ്രത്യേകനിറത്തിലെ നെയിൽ പോളീഷോ, ഫാൻസീ‍ ഇയർ റിങ്ങോ, പെൻഡന്റോ, ചിത്രപ്പണിചെയ്ത പഴ്സൊ, 4ജിബിയുടെ മെമ്മറികാർഡോ, 8ജിബിയുടെ പെൻഡ്രൈവോ ആയിരിക്കാം!!! 

                   സംഭാഷണത്തിനിടയിൽ എപ്പോഴെങ്കിലും ആഗ്രഹം പ്രകടിപ്പിച്ചതോ ഒന്നിച്ചുള്ള ഷോപ്പിങ്ങിനിടയിൽ കണ്ടിട്ട് പിന്നീട് വാങ്ങാമെന്നു കരുതിയ വസ്തുവോ ആകാം. വിവാഹവാർഷിക ദിവസം അപ്രതീക്ഷിതമായി ഈ സമ്മാനം കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷം വളരെ വലുതായിരിക്കും [നല്ലസമ്മാനങ്ങൾ എപ്പോഴും എന്താണെന്നുള്ളത് മുൻകൂട്ടി പറയാതെ അപ്രതീക്ഷിതമായി നൽകിയാൽ കൂടുതൽ മധുരമുള്ളതായി തോന്നും]. 

                   “ഈ പറഞ്ഞത് ശരിയാണല്ലോ”-എന്ന് ഭൂരിഭാഗം പേരും സമ്മതിക്കും. “പിന്നേ... അൻപതിനായിരത്തിന്റെ ഒരു നെക്ലെയ്സ് വാങ്ങാനിരിക്കുമ്പോഴാ ഇരുപത്തഞ്ചുരൂപയുടെ നെയിൽ പോളീഷിന്റെ കാര്യം പറയുന്നത് ”- ഇങ്ങനെ ചിന്തിക്കുന്നവരും കാണും. അവരോടൊരുവാക്ക് വിലയേറിയ സമ്മാനം വാങ്ങിക്കൊള്ളൂ ഒപ്പം നിങ്ങളുടെ പങ്കാളി ആഗ്രഹിച്ച വസ്തുകൂടി ഉൾപ്പെടുത്തുക. 

                   “ സമ്മാനത്തിന്റെ വിലയല്ല പരസ്പരം മനസ്സിലാക്കി അത് നൽകുമ്പോൾ ഇരുവർക്കും ഉണ്ടാകുന്ന സന്തോഷത്തിനാണ് പ്രാധാന്യം.”   

-  വിപിൻ.ജി.നാഥ് പേയാട്
 
                    “എങ്ങനുണ്ട് ‘ TIPS ’? ഇത് ഉപകാരപ്പെടുമോ? വിവരം വിവാഹിതർക്കും അവിവാഹിതർക്കും  താഴെകൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്താം” 
-സസ്നേഹം വിപിൻ.ജി.നാഥ് പേയാട്

ഹാസ്യം (കോമഡി) -ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ-(22.4.2014)

ില്ല്- നിറം-5 (22.4.2014)

 

“ഹാസ്യം (കോമഡി)”

                    

                   ('.')      നവരസങ്ങളിൽ അഭിനയിക്കാൻ ഏറ്റവും പ്രയാസമുള്ള രസം ‘ഹാസ്യം’(കോമഡി) ആണെന്ന് പറയുന്നു . പക്ഷേ ഹാസ്യവേഷം എത്ര ഗംഭീരമായി ചെയ്താലും മികച്ച നടനോ നടിക്കോ ഉള്ള അവാർഡ് ലഭിക്കില്ല !! എന്താണ് കാരണം ?!!    

-  വിപിൻ.ജി.നാഥ് പേയാട്
 
                    ('.')      “എല്ലാവർക്കും ഉത്തരം പറയാം. ആ ഉത്തരമുണ്ടല്ലോ അത് താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം
എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”
-സസ്നേഹം വിപിൻ.ജി.നാഥ് പേയാട്

ഹൈടെക് പഴഞ്ചൊല്ലുകൾ & ശൈലികൾ (22.4.2014)

ില്ല്- നിറം-6 (22.4.2014)

 

“ ഹൈടെക് പഴഞ്ചൊല്ലുകൾ & ശൈലികൾ ”

                    

               ('.')      നെറ്റിൽ കിടന്നത് കിട്ടിയതുമില്ല ഡെസ്ക് ടോപ്പിൽ കിടന്നത് പോവുകയും ചെയ്തു.

                ('.') ഫയലിനു പ്രാണവേദന വൈറസിനു കളിവിളയാട്ടം.
 

               ('.') കീ ബോഡുള്ളപ്പോൾ മോണിട്ടറില്ല മോണിട്ടറുള്ളപ്പോൾ കീ ബോഡില്ല.                

               ('.') പണ്ടൊക്കെ സ്കാനിങ്ങ് പിന്നെപ്പിന്നെ ഇപ്പം ഇപ്പം സ്കാനിങ്ങ് കൂടെക്കൂടെ. 

-  വിപിൻ.ജി.നാഥ് പേയാട്
 
                 ('.')      “ഈ പഴഞ്ചൊല്ലുകളിൽ പതിരുണ്ടോ? പതിരുമാറ്റണമെങ്കിൽ താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ”. “എല്ലാവർക്കും ഉത്തരം പറയാം. ആ ഉത്തരമുണ്ടല്ലോ അത് താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല / അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”
-സസ്നേഹം വിപിൻ.ജി.നാഥ് പേയാട്

“ നടവഴി, പൊതുവഴി, കുറുക്കുവഴി...”- (22.4.2014)

ില്ല്- നിറം-7 (22.4.2014)

 

“ നടവഴി, പൊതുവഴി, കുറുക്കുവഴി...”

                    

               നടവഴി, ഇടവഴി, പൊതുവഴി, കൈവഴി, പെരുവഴി, കുറുക്കുവഴി എന്നിങ്ങനെ പലതരം വഴികൾ അഥവാ റോഡുകൾ നമ്മുടെ നാട്ടിലുണ്ട്. ഇതിൽ “കുറുക്കുവഴി”യാണ് പൊതുവേ എല്ലാവർക്കും ഇഷ്ടം!! അതു കാരണം പലപ്പോഴും “പെരുവഴി” ആകാറാണ് പതിവ്!!! അതിൽ നിന്ന് രക്ഷപ്പെടാൻ പിന്നെ “പോംവഴി” ഒന്നും കിട്ടാറില്ല എന്നതാണ് സത്യം...!

               യാത്രക്കാർക്കും വാഹനങ്ങൾക്കും സുരക്ഷിതമായി സഞ്ചരിക്കാനുള്ള ഒരു സംവിധാനമാണ് റോഡ് എന്നാണ് സങ്കല്പം! എങ്കിലും ടെലിഫോൺ കേബിളും പൈപ്പ് ലൈനും ഇടുന്നതിന് വെട്ടിപ്പൊളിക്കുന്നതിനു വേണ്ടിയാണ് പ്രധാനമായും നമ്മുടെ നാട്ടിൽ റോഡുകൾ ഉപയോഗിക്കുന്നത് !!

               ആദ്യകാലത്ത് മണ്ണുകൊണ്ടാണ് റോഡ് നിർമ്മിച്ചിരുന്നത്. ഇപ്പോൾ റോഡ് നിർമ്മിക്കുന്നതിന് മെറ്റലും ടാറും ഉപയോഗിക്കുന്നു. കന്നുകാലികൾ ചാണകമിടുന്നതുപോലെ റോഡിൽ അങ്ങിങ്ങായി(?!!) കറുത്ത നിറത്തിൽ കാണപ്പെടുന്ന വസ്തുവിനെയാണ് ടാർ അഥവാ കീൽ എന്നു പറയുന്നത്.

               മഴക്കാലം തുടങ്ങുമ്പോൾ നമ്മുടെ റോഡുകളിൽ പൊതുമരാമത്തു വകുപ്പിന്റെ അറ്റകുറ്റപ്പണികൾ ആരംഭിക്കും. വേനൽക്കാലത്ത് ഈ വകുപ്പ് ഉറക്കത്തിലായിരിക്കും. ‘ഗട്ടറുകൾ’ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന റോഡുകളിലെ ‘കിണറു’കളിൽ മണ്ണിട്ട് നികത്തി മുകളിൽ ചാണകം മെഴുകുക എന്നതാണ് പൊതുമരാമത്തുവകുപ്പിന്റെ ജോലി.  

               റോഡുനിർമാണത്തിന്റെ ആദ്യപടിയായി മെറ്റലും ടാറും റോഡരുകിൽ ഇറക്കിവയ്ക്കുന്നു. കൂമ്പാരം കൂട്ടിവയ്ക്കുന്ന മെറ്റലിൽ കയറിയിറങ്ങി കളിക്കുന്നതും ടാർ വിരലിൽ തോണ്ടി മറ്റുള്ളവരുടെ ദേഹത്തുപുരട്ടുന്നതും കുട്ടികളുടെ പ്രധാന വിനോദമാണ്. 

               റോഡിൽ ചിതറിക്കിടക്കുന്ന മെറ്റലിൽ ചെറിയവാഹനങ്ങൾ വഴുതിവീഴുന്നതും വലിയവാഹനങ്ങളുടെ ടയറിനടിയിൽ കുടുങ്ങി തെറിച്ചുവരുന്ന മെറ്റലുകൊണ്ടുള്ള ഏറ് വഴിയാത്രക്കാർക്ക് കൊള്ളുന്നതും സ്ഥിരം സംഭവമാണ്. 

               നഗരങ്ങളിലും മറ്റും റോഡുകളുടെ ഇരുവശത്തും ഫുഡ്പാത്തുകൾ അഥവാ നടപ്പാതകൾ കാണാം. വഴിക്കച്ചവടക്കാർക്ക് പലതരം സാധനങ്ങൾ നിരത്തിവച്ച് വില്പന നടത്തുന്നതിനും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും വേണ്ടിയാണ് ഈ നടപ്പാതകൾ ഉപയോഗിക്കുന്നത്. 

               നമ്മുടെ റോഡുകളിൽ സർവസാധാരണയായിക്കാണപ്പെടുന്ന ഗട്ടറുകളിൽ വീണ് ലോറിയും ബസും അപ്രത്യക്ഷമാകാറുണ്ട്. 

               പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന ,വെള്ളം നിറഞ്ഞറോഡുകളിലെ ഗട്ടറുകളിലൂടെ ഒരുനഗരത്തിൽ നിന്ന് അടുത്തനഗരത്തിലേക്ക് “ബോട്ട് സർവീസ്” ആരംഭിക്കുന്നകാര്യം സർക്കാരിന്റെ സജീവപരിഗണനയിലാണ്.

               റോഡുകളിലെ ഗട്ടറുകളിൽ വാഴ,ചേമ്പ്, മരച്ചീനി, പപ്പായ തുടങ്ങിയവയും ഇടവിളയായി ഇഞ്ചി, വെണ്ട, പയർ തുടങ്ങിയ പച്ചക്കറികളും പൊതുജനങ്ങൾ കൃഷി ചെയ്യാറുണ്ട്. കുളങ്ങളില്ലാത്ത ചില സ്ഥലങ്ങളിൽ ഗട്ടറുകളിൽ വൻതോതിൽ മത്സ്യകൃഷി നടത്തുന്നു. 

               പാതാളം വരെ ചെന്നെത്തുന്ന ഗട്ടറുകൾ വഴിയാണ് മഹാബലി ഓണക്കാലത്ത് കേരളത്തിൽ എത്തിച്ചേരുന്നതെന്ന് ഇപ്പോൾ വിശ്വസിച്ചു വരുന്നു!

               ഇങ്ങനെ നമ്മുടെ റോഡുകൾ പലവിധത്തിൽ പൊതുജനങ്ങൾക്ക് ഒരനുഗ്രഹമായിനിലകൊള്ളുന്നു!!!

- വിപിൻ.ജി.നാഥ് പേയാട്

              “നമ്മുടെ റോഡുകളെക്കുറിച്ച് എന്തുപറയുന്നു? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.” 

-സസ്നേഹം വിപിൻ.ജി.നാഥ് പേയാട്