2014, ഓഗസ്റ്റ് 30, ശനിയാഴ്‌ച

“അത്തംപത്തിന് പൊന്നോണം...”-ചിത്രങ്ങള്‍(22.8.2014)

ില്ല് - നിറം-2 (22.8.2014)

  “അത്തം പത്തിന് പൊന്നോണം...”

             
                     ഇതാ കുട്ടികൾക്ക് സ്കൂളിൽ പോകുന്നതിന്റെയും മുതിർന്നവർക്ക് ജോലിക്കു പോകുന്നതിന്റെയും തിരക്കിനിടയിൽ രാവിലെ വീടുകളിൽ ഇടാൻ സാധിക്കുന്ന അത്തപ്പൂക്കളങ്ങൾ... എല്ലാവർക്കും ഓണാശംസകളോടെ...



 

- വിപിൻ.ജി.നാഥ് പേയാട്

                     പൂക്കളമൊരുക്കുന്നതിനെക്കുറിച്ച് എന്തുപറയുന്നു? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.” 
-സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
   

2014, ഓഗസ്റ്റ് 22, വെള്ളിയാഴ്‌ച

ഓണപ്പാട്ടുകൾ-കുട്ടിക്കവിതകൾ Kuttikavithakal(22.8.2014)

ില്ല് - നിറം-4 (22.8.2014)

 

“ ഓണപ്പാട്ടുകൾ ”

 

“ ഓണം വന്നു... ”  

                      ചന്തത്തിൽ മുറ്റം ചെത്തിപ്പറിച്ചീല,
                      എന്തെന്റെ മാവേലീ ഓണം വന്നൂ..?
                      ചന്തയ്ക്കു പോയീല, നേന്ത്രയ്ക്കാ വാങ്ങീലാ, 
                      എന്തെന്റെ മാവേലീ ഓണം വന്നൂ..?                    
                      പന്തു കളിച്ചീല, പന്തലുമിട്ടില്ല,
                      എന്തെന്റെ മാവേലീ ഓണം വന്നൂ..? 
                      അമ്മാവൻ വന്നീല, സമ്മാനം തന്നീല,
                      എന്തെന്റെ മാവേലീ ഓണം വന്നൂ..?

                       

“ പൂ പറിക്കാൻ പോരുന്നോ... ”     

                    

                      പൂ പറിക്കാൻ പോരുന്നോ...
                       പോരുന്നോ അതിരാവിലെ

                      ആരേ നിങ്ങൾക്കാവശ്യം
                       ആവശ്യം അതിരാവിലെ?

                      ------യെ ഞങ്ങൾക്കാവശ്യം
                       ആവശ്യം അതിരാവിലെ

                      ആരവളെ കൊണ്ടുപോകും
                       കൊണ്ടു പോകും അതിരാവിലെ?

                      ഞാനവളെ കൊണ്ടുപോകും
                      കൊണ്ടു പോകും അതിരാവിലെ

                      എന്നാലൊന്നു കാണട്ടെ,
                      ഞങ്ങടെ പെണ്ണിനെ കിട്ടൂല്ല.

 

 

“ വഞ്ചിപ്പാട്ട് ”    

                    

                      വഞ്ചി റാണി വാണിടുമ്പോൾ 
                      വഞ്ചിക്കെന്നും തിരുവോണം
                      വഞ്ചിപ്പാട്ടും ഓണക്കളീം നാട്ടിലെല്ലാവും
                      ഓ...തിത്തിത്താരാ തിത്തിത്തെയ് 
                      തിത്തൈ തക തെയ് തെയ് തോം...(ഓ...തിത്തി...)

                           പുഞ്ചപ്പാടം തോറും നിന്നു
                           പുഞ്ച കൊയ്യും ചെറുമിയും
                           പുഞ്ചിരിച്ചിടുന്നു പിന്നെ പറയണമോ!
                           ഓ...തിത്തിത്താരാ തിത്തിത്തെയ്
                           തിത്തൈ തക തെയ് തെയ് തോം...(ഓ...തിത്തി...)  
- വിപിൻ.ജി.നാഥ് പേയാട്

            “എങ്ങനുണ്ട്  ഓണപ്പാട്ടുകൾ? കുട്ടികൾക്ക് ഇഷ്ടപ്പെടുമോ? വിവരം കൊച്ചു കുട്ടികൾക്കും ‘വലിയ കുട്ടികൾക്കും’ താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത്  രേഖപ്പെടുത്താം”
- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
  

കള്ള്കുടിയന്റെഓണചൊല്ലുകൾ&ശൈലികൾ -നര്‍മ്മം(22.8.2014)

ില്ല്- നിറം-6 (22.8.2014)

 

“ കള്ള്കുടിയന്റെ ഓണചൊല്ലുകൾ & ശൈലികൾ ”

                               

                ('.')  സമ്പത്തു കാലത്ത് കുപ്പി പത്ത് വാങ്ങിയാൽ ഓണക്കാലത്ത്                        കിറുങ്ങിക്കിടക്കാം.  
                 
                ('.')  ഓണം വന്നാലും ഉണ്ണി പിറന്നാലും കുടിയൻ ബിവറേജ് ക്യൂവിൽ                        തന്നെ.
  
                ('.')  ഓണത്തിനിടയ്ക്ക് ‘വാറ്റ്’ കച്ചവടം.            

                ('.')  ബിവറേജ് ക്യൂവിലെന്തോന്ന് ഓണവും സംക്രാ‍ന്തിയും.
             
                ('.')  ഓണവും കുളമാക്കി ‘വാളും’വയ്പ്പിച്ചു എന്നിട്ടും കള്ളിനാണ്                        മുറുമുറുപ്പ്.                      
-  വിപിൻ.ജി.നാഥ് പേയാട്
 
                 ('.')      “ കള്ള്കുടിയന്റെ ഓണചൊല്ലുകൾ & ശൈലികൾ എങ്ങനെയുണ്ട്? ചിരി വന്നോ അതോ ബോർ ആയി തോന്നിയോ? എന്താണെങ്കിലും ആ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ. 
-സസ്നേഹം  വിപിൻ.ജി.നാഥ് പേയാട്

“ഹോ...ഈക്യൂവിന്റെനീളം!!”-കുസൃതിച്ചോദ്യം(22.8.2014)

ില്ല് - നിറം-1 (22.8.2014)

 

  “ഹോ... ഈ ക്യൂവിന്റെ നീളം!!” 

       

                      പണ്ടത്തെ ഓണക്കാലത്തെ ഏറ്റവും വലിയ ക്യൂവും ഇപ്പോഴത്തെ ഓണക്കാലത്തെ ഏറ്റവും വലിയ ക്യൂവും തമ്മിലുള്ള വ്യത്യാസമെന്ത്?!!  

[ഉത്തരം അടുത്ത പോസ്റ്റിൽ...കാത്തിരിക്കൂ..! ('.') ]

- വിപിൻ.ജി.നാഥ് പേയാട്
               “എന്താ പറഞ്ഞത് കാത്തിരിക്കാൻ വയ്യന്നോ? എങ്കിൽ ഇപ്പോൾ മനസ്സിൽ തോന്നിയ ആ ഉത്തരം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ .ശരിയാണോന്ന് നോക്കട്ടെ.”

- ('.')സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
------------------------------------------------------------------------------

22.7.2014 - ലെ ‘കുസൃതിച്ചോദ്യ’ത്തിന്റെ ഉത്തരം :

                           “ഈ കടലിന്റെ ഒരു കാര്യം....!!!”  

                                               ചോദ്യം:
              ('.') എല്ലാ കടൽ ന്റെയും നടുക്ക് എന്താണ് ?!!!

ഉത്തരം:
                            ('.')  ‘ട’ എന്ന അക്ഷരം!! 
- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്


                    

“ഓണം-പഴഞ്ചൊല്ലുകൾ&ശൈലികൾ”(22.8.2014)

ില്ല്- നിറം-3 (22.8.2014)

 

“ ഓണം -പഴഞ്ചൊല്ലുകൾ & ശൈലികൾ ”

                               

                ('.')  ഓണത്തിനിടക്ക് പുട്ടുകച്ചവടം. 
                 
                ('.')  ഓണം വരാനൊരു മൂലം വേണം.
  
                ('.')  ഉള്ളത് കൊണ്ട് ഓണം പോലെ.           

                ('.')  ഓണത്തേക്കാൾ വലിയ മകമുണ്ടോ. 
             
                ('.')  അത്തം കറുത്താൽ ഓണം വെളുക്കും.                     

       
-  വിപിൻ.ജി.നാഥ് പേയാട്
 
                 ('.')      “ഈ പഴഞ്ചൊല്ലുകളിൽ പതിരുണ്ടോ? പതിരുമാറ്റണമെങ്കിൽ താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ”. 
-സസ്നേഹം  വിപിൻ.ജി.നാഥ് പേയാട്