2014, ഒക്‌ടോബർ 27, തിങ്കളാഴ്‌ച

‘ഒരേയൊരുഉഷ’-പി.ടി.ഉഷ-ഈപുസ്തകംകണ്ടിട്ടുണ്ടോ..Rare books(22.10.2014)

ില്ല് - നിറം-1 (22.10.2014)

 

ഒരേയൊരു ഉഷ   

                      ‘ഒരേയൊരു ഉഷ’- പി.ടി. ഉഷയെക്കുറിച്ചുള്ള ഈ പുസ്തകം കണ്ടിട്ടുണ്ടോ?! കായിക ലോകത്ത് ‘ഇന്ത്യ എന്നാൽ പി.ടി. ഉഷയും; പി.ടി. ഉഷയെന്നാൽ ഇന്ത്യയും’ ആയിക്കൊണ്ടിരുന്ന കാലഘട്ടത്തിൽ 1986ൽ പൂർണ്ണാ പബ്ലിക്കേഷൻസ്, കോഴിക്കോട് പ്രസിദ്ധീകരിച്ച പുസ്തകമാണ് ‘ഒരേയൊരു ഉഷ’.


              പി.ടി ഉഷയുടെ കായിക ജീവിതത്തിലെ അതുവരെയുള്ള നേട്ടങ്ങളും മറ്റു വിവരങ്ങളും അപൂർവ്വ ചിത്രങ്ങളും ഉൾപ്പെടുത്തി പുറത്തിറക്കിയ നല്ലൊരു പുസ്തകമായിരുന്നു ഇത്.

 

              കേരളാ സ്പോർട്സ് ജർണലിസ്റ്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറിയും ‘മാതൃഭൂമി’ ദിനപ്പത്രത്തിന്റെ കോഴിക്കോട് ബ്യൂറോവിൽ ചീഫ് റിപ്പോർട്ടറുമായിരുന്ന ശ്രീ. വി.രാജഗോപാൽ ആണ് ഈ പുസ്തകം രചിച്ചത്.

 

                                          -വിപിൻ.ജി.നാഥ് പേയാട്

                “ചിത്രം ഇഷ്ടപ്പെട്ടോ? ചിത്രത്തെയും ‘ഒരേയൊരു ഉഷ’- പി.ടി. ഉഷയെയും കുറിച്ച് നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.” 

- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്

‘ജീവിതദർശനം‘-മഴവില്ല്(22.10.2014)

ില്ല് - നിറം-2 (22.10.2014)

 

“ ജീവിത ദർശനം ”

                    

          * നല്ല പ്രവൃത്തികൾ ചെയ്യാൻ നല്ല വിചാരങ്ങൾ ഉണ്ടായിരിക്കണം.

          ** ഭാഷ ഉപകരണമാണ്; വാക്കുകളാണ് ആശയങ്ങളുടെ രൂപങ്ങൾ.

          *** പ്രശംസ ഒരാൾ എങ്ങനെ സ്വീകരിക്കുന്നുവെന്നു നിരീക്ഷിച്ച് അയാളുടെ സ്വഭാവം മനസ്സിലാക്കാം.                       
- വിപിൻ.ജി.നാഥ് പേയാട്

            “എങ്ങനുണ്ട്  ‘ജീവിത ദർശനം’? ജീവിതത്തിൽ പ്രയോജനപ്പെടുമോ? വിവരം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത്  രേഖപ്പെടുത്താം”
- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
  

“സ്റ്റാർസിംങർ...!!”-കുസൃതിച്ചോദ്യംKusruthichodyam(22.10.2014)

ില്ല് - നിറം-3 (22.10.2014)

 

  “ സ്റ്റാർ സിംങർ...!! ”

       

                      ('.') റിയാലിറ്റി ഷോയിലൂടെയും മറ്റും പ്രേക്ഷകരുടെ മുന്നിലെത്തുന്ന പുതുമുഖ ഗായകർ ‘വലിയ പാട്ടുകാർ(?!)’ ആയെന്ന് എങ്ങനെ മനസിലാക്കാം ?! 

[ഉത്തരം അടുത്ത പോസ്റ്റിൽ...കാത്തിരിക്കൂ..! ('.') ]

- വിപിൻ.ജി.നാഥ് പേയാട്
               “എന്താ പറഞ്ഞത് കാത്തിരിക്കാൻ വയ്യന്നോ? എങ്കിൽ ഇപ്പോൾ മനസ്സിൽ തോന്നിയ ആ ഉത്തരം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ; ശരിയാണോന്ന് നോക്കട്ടെ.”
- ('.')സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
------------------------------------------------------------------------------

22.9.2014 - ലെ ‘കുസൃതിച്ചോദ്യ’ത്തിന്റെ ഉത്തരം :

                           “വലിക്കല്ലേ...വലിക്കല്ലേ... !!”

                                               ചോദ്യം:
              ('.') വലിക്കുന്തോറും നീളം കുറയുന്ന വസ്തു ഏത്?!!

ഉത്തരം:
              ('.')  സിഗർട്ടും ബീഡിയും. ഹ..ഹ..ഹ...!!! 
               “കുസൃതിച്ചോദ്യം ഇഷ്ട്ടപ്പെട്ടോ? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”
- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
                    

‘മഴനൃത്തം’-കടങ്കഥ-കുട്ടിക്കവിത(22.10.2014)

ില്ല് - നിറം-4 (22.10.2014)

 

“ മഴനൃത്തം ”                    

                      മഴയുടെ മേഘങ്ങൾ കണ്ടെന്നാൽ
                      മാരിവിൽ മാനത്ത് വന്നെന്നാൽ
                      പീലി വിടർത്തി ആടീടും
                      സുന്ദര നർത്തകനാരാണ്?
                            (ഉത്തരം : മയിൽ)
                               - വിപിൻ.ജി.നാഥ് പേയാട്

            “എങ്ങനുണ്ട്  കടങ്കഥ? കുട്ടികൾക്ക് ഇഷ്ടപ്പെടുമോ? വിവരം കൊച്ചു കുട്ടികൾക്കും ‘വലിയ കുട്ടികൾക്കും’ താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/ അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത്  രേഖപ്പെടുത്താം”
- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്

   

മുളക്+നെല്ലിക്ക=മുളകുനെല്ലിക്ക?!!-“ചിത്രം... വിചിത്രം...”Chithram vichithram(22.10.2014)

ില്ല് - നിറം-5 (22.10.2014)

 

മുളക് + നെല്ലിക്ക = മുളകുനെല്ലിക്ക?!! 

                 “മുളക് എല്ലാവരും കണ്ടിട്ടുണ്ടല്ലോ അതുപോലെ തന്നെ നെല്ലിക്കയും.എന്നാൽ ‘മുളകുനെല്ലിക്ക’ എന്നറിയപ്പെടുന്ന നാടൻ പഴം എത്രപേർ കണ്ടിട്ടുണ്ട്?!! 


‘മുളക്’

 ‘നെല്ലിക്ക’
  
‘മുളകുനെല്ലിക്ക?!!’


-വിപിൻ.ജി.നാഥ് പേയാട് 

                 “ചിത്രങ്ങൾ ഇഷ്ട്ടപ്പെട്ടോ? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/ അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”  

           -സസ്നേഹം വിപിൻ.ജി.നാഥ് പേയാട്

“കള്ള്കുടിയന്റെചൊല്ലുകൾ&ശൈലികൾ”-മഴവില്ല്(22.10.2014)

ില്ല് - നിറം-6 (22.10.2014)

 

“കള്ള് കുടിയന്റെ ചൊല്ലുകൾ &ശൈലികൾ ”

                    

   ('.') കള്ളുള്ളപ്പോൾ കള്ളിന്റെ വില അറിയില്ല!!

   ('.') അച്ചിക്ക് മത്തി പക്ഷം; നായർക്ക് ‘കുപ്പി’ പക്ഷം.

   ('.') ബിവറേജ് ഹിമാലയത്തിലേ ഉള്ളെങ്കിൽ കുടിയൻ 
         കേരളത്തിൽ നിന്നും ചെല്ലും!                              
- വിപിൻ.ജി.നാഥ് പേയാട്

            “എങ്ങനുണ്ട്  കള്ള് കുടിയന്റെ ചൊല്ലുകൾ? ഇഷ്ടപ്പെട്ടോ? വിവരം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത്  രേഖപ്പെടുത്താം”
- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്