2015, മാർച്ച് 31, ചൊവ്വാഴ്ച

വൈകിട്ടെന്താപരിപാടി?!!! മഴവില്ല്-നിറം-1(22.3.2015)

ില്ല് - നിറം-1 (22.3.2015)

 

  “ വൈകിട്ടെന്താ പരിപാടി...?!!!”

       

                      ('.') രാവിലെ വിദ്യാർത്ഥികൾക്ക് ഇത് ഇഷ്ടമല്ലെങ്കിലും വൈകിട്ട് ഇത് വളരെ ഇഷ്ടമാണ്, എന്താണത്?!! ('.')

[ഉത്തരം അടുത്ത പോസ്റ്റിൽ...കാത്തിരിക്കൂ..! ('.') ]

- വിപിൻ.ജി.നാഥ് പേയാട്
               “എന്താ പറഞ്ഞത് കാത്തിരിക്കാൻ വയ്യന്നോ? എങ്കിൽ ഇപ്പോൾ മനസ്സിൽ തോന്നിയ ആ ഉത്തരം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ; ശരിയാണോന്ന് നോക്കട്ടെ.”
- ('.')സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
------------------------------------------------------------------------------

22.2.2015 - ലെ ‘കുസൃതിച്ചോദ്യ’ത്തിന്റെ ഉത്തരം :


        എന്റെ ഒരു ഗ്ലാമർ...!!!”


                                               ചോദ്യം:
               ('.') ഉറുമ്പിന്റെയും ആനയുടെയും ഫെയ്സ്ബുക്ക് പ്രൊഫൈൽ പിക്ചർ തമ്മിലുള്ള വ്യത്യാസമെന്ത്?!! ('.')

ഉത്തരം:
             ('.')   “ഉറുമ്പിന്റെ പ്രൊഫൈൽ പിക്ചറായി ആനയുടെ ചിത്രം കാണാം,എന്നാൽ ആനയുടെ പ്രൊഫൈൽ പിക്ചറായി ഒരിക്കലും ഉറുമ്പിന്റെ ചിത്രം കാണില്ല!!!”
 
               “കുസൃതിച്ചോദ്യം ഇഷ്ട്ടപ്പെട്ടോ? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”
- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
                    

"എന്നുംഎപ്പോഴും"-മഞ്ജുവാര്യർ മഴവില്ല് - നിറം-2 (22.3.2015)

ില്ല് - നിറം-2 (22.3.2015)

 

“എന്നും എപ്പോഴും - മഞ്ജുവാര്യർ

           
        അഭിനയ ശേഷിയും മലയാളത്തനിമയും ഒത്തിണങ്ങിയ ഒരു നായികയ്ക്ക് വേണ്ടിയുള്ള മലയാള സിനിമയുടെ കാത്തിരിപ്പിന്റെ സാഫല്യമായിരുന്നു മഞ്ജുവാര്യർ. മറ്റുള്ളവരുടെ കഴിവുകളെ അത്ര പെട്ടെന്നൊന്നും അംഗീകരിക്കാത്ത മലയാളികൾ പക്ഷേ മഞ്ജുവാര്യരെ വളരെ വേഗമാണ് ഹൃദയത്തിൽ സ്വീകരിച്ചത്. ശാരദയെയും ഷീലയെയും ഉർവ്വശിയെയും പോലെ കരുത്തുറ്റ കഥാപാത്രങ്ങളെ അവതരിപ്പിക്കുവാൻ കഴിവുള്ള ഒരു നടിയെയാണ് മഞ്ജുവാര്യരിൽ പ്രേക്ഷകർ ദർശിച്ചത്.
           മോഹൻ സംവിധാനം ചെയ്ത ‘സാക്ഷ്യം’ എന്ന സിനിമയിലൂടെ എത്തിയ മഞ്ജുവിനെ താരമാക്കിയത് 1996 ൽ വിഷുവിന് പുറത്തിറങ്ങിയ ‘സല്ലാപ’മാണ്. തൊട്ടുപിന്നാലെ മഞ്ജുവിന് ലഭിച്ചത് മലയാളത്തിലെ ഹിറ്റ്മേക്കർമാരിൽ രണ്ടുപേരായ സത്യൻ അന്തിക്കാടിന്റേയും (തൂവൽ കൊട്ടാരം) രാജസേനന്റെയും(ദില്ലിവാല രാജകുമാരൻ) ചിത്രങ്ങളാണ്. ഈ ചിത്രങ്ങളുടെ വിജയം മഞ്ജുവാര്യർ എന്ന നടിയുടെ സിംഹാസനം ഉറപ്പിച്ചു.1996 ൽ മഞ്ജുവാര്യർ അഭിനയിച്ച ഒട്ടുമിക്കചിത്രങ്ങളും ഹിറ്റായി. അങ്ങനെ ‘ഹിറ്റുകളുടെ രാജകുമാരി’യായി. ‘ഈ പുഴയും കടന്ന്’ എന്ന ചിത്രത്തിലെ അഭിനയത്തിന് 1996 ലെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും നേടി.
            1997 ൽ മികച്ച കുറച്ച് കഥാപാത്രങ്ങളേ മഞ്ജുവാര്യർക്ക് ലഭിച്ചുള്ളു. ‘ഇരട്ടക്കുട്ടികളുടെ അച്ഛൻ’-ലെ ‘അനുപമ‘, ‘കളിയാട്ട’ത്തിലെ ‘താമര’ തുടങ്ങിയവ.  എല്ലാചിത്രങ്ങളും ഹിറ്റാക്കാൻ മഞ്ജുവിന് കഴിഞ്ഞില്ല.
            എന്നാൽ ഈ കുറവ് പരിഹരിക്കുന്ന തരത്തിൽ 1997 ഡിസംബറിൽ ഒരു ചിത്രമിറങ്ങി; ഷാജി കൈലാസ് സംവിധാനം ചെയ്ത ‘ആറാം തമ്പുരാൻ’. ഇതിൽ മോഹൻലാലിന്റെ അഭിനയ വൈഭവത്തിനൊപ്പം പിടിച്ചുനിന്ന മഞ്ജുവിന്റെ ഉണ്ണിമായയെ ആർക്കും മറക്കാൻ കഴിയില്ല.
            തുടർന്ന് വ്യത്യസ്തമായ ഒരുപിടി ചിത്രങ്ങൾ മഞ്ജുവാര്യരുടെ ക്രഡിറ്റിലുണ്ടായി. ഇതിൽ ഏറ്റവും ശ്രദ്ധേയം ,‘കന്മദ’ത്തിലെ ‘ഭാനു’വാണ്. തികച്ചും ‘റഫ് ആൻഡ് ടഫ്’ ആയ ഒരു വേഷം. പ്രായത്തിൽ കവിഞ്ഞ പക്വതയോടെ മഞ്ജു ആ കൊല്ലത്തിപ്പെണ്ണിനെ ഗംഭീരമാക്കി. എം.ടി.യുടെ രചനയായ ‘ദയ’യാണ് മറ്റൊരു ചിത്രം. അതിലെ അടിമപ്പെണ്ണിനെ മഞ്ജു ഏറെ സ്ട്രെയിനെടുത്ത് അവതരിപ്പിച്ചെങ്കിലും പ്രതീക്ഷിച്ച ഫലം  കിട്ടിയില്ല. ‘തിരകൾക്കപ്പുറ’വും ബോക്സ് ഓഫീസിൽ രക്ഷപ്പെട്ടില്ല.
            1998 ലെ ഓണത്തിന് പുറത്തിറങ്ങിയ ‘സമ്മർ ഇൻ ബത് ലഹേം’ ഗംഭീരവിജയമായതിന്റെ ഒരു ഘടകം മഞ്ജുവിന്റെ തകർപ്പൻ പ്രകടനമാണ്
          ജോഷിയുടെ ‘പത്ര’ത്തിലെ ‘ദേവിക’യും, തിലകനുമായി ഒപ്പത്തിനൊപ്പം പിടിച്ചു നിന്ന ‘കണ്ണെഴുതി പൊട്ടും തൊട്ട്’ എന്ന ചിത്രത്തിലെ ‘രുദ്ര’യെയും പോലെ തീപ്പൊരി കഥാപാത്രങ്ങളെ മഞ്ജു അവതരിപ്പിച്ചത് പ്രശംസനീയമാണ്.
            ഒരു സിനിമാതാരം ടി. വി. സീരിയലിൽ അഭിനയിച്ചാൽ സിനിമയിൽ അവസരം കുറഞ്ഞിട്ടാണ് എന്നു കരുതുന്ന കാലത്ത് മഞ്ജുവാര്യർ ധൈര്യപൂർവ്വം ഒരു ടി. വി. സീരിയലിൽ അഭിനയിച്ചു. ഡേവിഡ് കാച്ചപ്പള്ളിയുടെ ‘മോഹാരവം’. മഞ്ജുവാര്യരെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമാക്കുന്നതിൽ ‘മോഹാരവം’ ഏറെ സഹായിച്ചു.
          എം. ജി. ശ്രീകുമാറും മാഗ്നസൗണ്ടും ചേർന്ന് ഓണത്തിന് പുറത്തിറക്കിയ ‘ചിങ്ങപ്പൂവ്’ എന്ന ആൽബത്തിൽ രണ്ട് ഗാനങ്ങളും  മഞ്ജുവാര്യർ പാടി.
           നീണ്ട ഇടവേളയ്ക്ക് ശേഷം 2013 ൽ മഞ്ജുവാര്യർ അഭിനയരംഗത്തേക്ക് തിരിച്ചു വന്നിരിക്കുകയാണ്. “ഹൌ ഓൾഡ് ആർ യു”എന്ന ചിത്രം മഞ്ജുവിനെ വീണ്ടും പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി. മോഹൻലാൽ-സത്യൻ അന്തിക്കാട് ടീമിന്റെ എന്നും എപ്പോഴും തീയറ്ററുകളിൽ ഉത്സവമാകുമ്പോൾ നമുക്ക് ഉറപ്പിക്കാം മികച്ച കഥാപാത്രങ്ങളുമായി മഞ്ജുവാര്യർ  എന്നും എപ്പോഴും നമ്മെ രസിപ്പിക്കും!!! .    
 

- വിപിൻ.ജി.നാഥ് പേയാട്

              മഞ്ജുവാര്യരുടെ തിരിച്ചുവരവിനെക്കുറിച്ച് എന്തുപറയുന്നു? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”
-സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
   

നാടൻപൂക്കൾ...!!-ചിത്രം...വിചിത്രം...Chithram vichithram മഴവില്ല് - നിറം-3 (22.3.2015)


ില്ല് - നിറം-3 (22.3.2015)

 

നാ പൂക്കൾ...!!” 

                 “ ഇതാ നമ്മുടെ നാട്ടിൽ കാണുന്നതും നാം ശ്രദ്ധിക്കാതെ പോകുന്നതുമായ ചില പൂക്കൾ.!! 



                                                             -വിപിൻ.ജി.നാഥ് പേയാട് 
                 “ചിത്രങ്ങൾ ഇഷ്ട്ടപ്പെട്ടോ? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/ അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.” 
           -സസ്നേഹം വിപിൻ.ജി.നാഥ് പേയാട്

കുയിലിനോട്...കുട്ടിക്കവിതകൾ Kuttikavithakal മഴവില്ല് - നിറം-4 (22.3.2015)



ില്ല് - നിറം-4 (22.3.2015)

 

“ കുയിലിനോട് ... ”                    

          കൂഹൂ കൂഹൂ കൂഹൂ പാടും കള്ളിക്കുയിലേ          
          നിന്നുടെ പാട്ടും കൊണ്ടിപ്പോഴേ 
          ദൂരെപ്പൊയ്ക്കോളൂ...

                  കൂഹൂ പാട്ടും പാടിക്കൊണ്ട്  
                  അടുത്തു വന്നെന്നാൽ
                  കുട്ടികൾ ഞങ്ങൾ ഒന്നിച്ചിന്ന്
                  കൂകി കൂകി തോൽ‌പ്പിയ്ക്കും !
- വിപിൻ.ജി.നാഥ് പേയാട്

            “എങ്ങനുണ്ട് കുട്ടിക്കവിത? കുട്ടികൾക്ക് ഇഷ്ടപ്പെടുമോ? വിവരം കൊച്ചുകുട്ടികൾക്കും ‘വലിയ കുട്ടികൾക്കും’ താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്താം”
- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്


   

ഫെയ്സ്ബുക്ക്പഴഞ്ചൊല്ലുകൾ&ശൈലികൾ -മഴവില്ല്- നിറം-5 (22.3.2015)

ില്ല്- നിറം-5 (22.3.2015)

 

“ ഫെയ്സ്ബുക്ക് പഴഞ്ചൊല്ലുകൾ & ശൈലികൾ ”

                               

                   ('.')  ഫെയ്സ് ഉള്ളതെല്ലാം ഫെയ്സ്ബുക്ക് അല്ല.  
                 
                ('.')  പത്ത് 'Like' ചമഞ്ഞാലും ഒരു 'Share' ആകില്ല.  
                 
                ('.') അല്പന് ഫെയ്സ്ബുക്ക് അക്കൌണ്ട് കിട്ടിയാൽ  അർദ്ധരാത്രിയിലും പ്രൊഫൈൽ പിക്ച്ചർ മാറ്റും..!                     
-  വിപിൻ.ജി.നാഥ് പേയാട്
 
                 ('.')      “ഈ പഴഞ്ചൊല്ലുകളിൽ പതിരുണ്ടോ? പതിരുമാറ്റണമെങ്കിൽ താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ”. 
-സസ്നേഹം വിപിൻ.ജി.നാഥ് പേയാട്

ജീവിതദർശനം- മഴവില്ല്-നിറം-6(22.3.2015)

ില്ല് - നിറം-6 (22.3.2015)

 

“ ജീവിത ദർശനം ”

                    

          * സത്യം പറയുകയാണെങ്കിൽ അതു പിന്നെ ഓർത്തിരിക്കേണ്ട!

          ** വാക്കുകൾക്ക് അവ അച്ചടിച്ചു കഴിഞ്ഞാൽ സ്വന്തമായൌരു ജീവിതമുണ്ട്.

          *** മൌനം ഭൂഷണമാവാം, പക്ഷേ അസാധ്യമായ പ്രതികാരശക്തി കൂടിയാണത്.                       
- വിപിൻ.ജി.നാഥ് പേയാട്

            “എങ്ങനുണ്ട്  ‘ജീവിത ദർശനം’? ജീവിതത്തിൽ പ്രയോജനപ്പെടുമോ? വിവരം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത്  രേഖപ്പെടുത്താം”
- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
  

കേരളത്തിലെഅപൂർവമായകാഴ്ചകൾ- മഴവില്ല്-നിറം-7(22.3.2015)

ില്ല് - നിറം-7 (22.3.2015)

  “കേരളത്തിലെ അപൂർവമായ കാഴ്ചകൾ”

                    

('.') കീറാത്ത അഞ്ച് രൂപ നോട്ട്.!

('.') വ്യാജ സീ.ഡി. ഇറങ്ങാത്ത ഒരു സൂപ്പർ ഹിറ്റ് സിനിമ.

('.') കൃത്യ സമയത്ത് മന്ത്രിമാരെത്തുന്ന ഒരു ചടങ്ങ്.

('.') ബിവറേജിന്റെ മുന്നിൽ പ്രവർത്തന സമയത്ത് ക്യൂ ഇല്ലാത്ത ഒരു മണിക്കൂർ!                        
- വിപിൻ.ജി.നാഥ് പേയാട്

            “എന്തുപറ്റി...വായിച്ചിട്ട് ചെറുതായിട്ട് ഒരു പുഞ്ചിരി വന്നോ അതോ ബോർ ആയി തോന്നിയോ? എന്തായാലും നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല / അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത്  രേഖപ്പെടുത്താം”
- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്