2015, ഓഗസ്റ്റ് 28, വെള്ളിയാഴ്‌ച

“നക്കിയുംതുടച്ചും..?!!”- മഴവില്ല് - നിറം-6 (22.8.2015)

ില്ല് - നിറം-6 (22.8.2015)

  “നക്കിയും തുടച്ചും..?!!”

              ('.') മലയാളത്തിലെ ഒരു പഴഞ്ചൊല്ലാണ് “നാലോണംനക്കിയും തുടച്ചും”- എന്നത്. എന്നാ‍ൽ  ഇതിന്റെ അർത്ഥം എത്ര പേർക്ക് അറിയാം...?!!
- വിപിൻ.ജി.നാഥ് പേയാട്
              ('.')എല്ലാവർക്കും ഉത്തരം പറയാം ആ ഉത്തരമുണ്ടല്ലോ അത്  താഴെകൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/ അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.” 
-സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
   

കള്ള്കുടിയന്റെഓണചൊല്ലുകൾ&ശൈലികൾ- മഴവില്ല്- നിറം-4 (22.8.2015)

ില്ല്- നിറം-4 (22.8.2015)

 

“ കള്ള്കുടിയന്റെ ഓണചൊല്ലുകൾ & ശൈലികൾ ”

                               

                ('.')  ഒന്നാം തീയതി ഓണം വന്നാൽ ഒള്ളത് കൊണ്ട് ഓണം 
                ('.')  കാണം വിറ്റും ഓണം കുടിക്കണം. 
                ('.')  സമ്പത്തു കാലത്ത് കുപ്പി പത്ത് വാങ്ങിയാൽ ഓണക്കാലത്ത് കിറുങ്ങിക്കിടക്കാം
                 ('.')  ഓണവും കുളമാക്കി ‘വാളും’വയ്പ്പിച്ചു എന്നിട്ടും കള്ളിനാണ് മുറുമുറുപ്പ്.                      
-  വിപിൻ.ജി.നാഥ് പേയാട്
 
                 ('.')      “ കള്ള്കുടിയന്റെ ഓണചൊല്ലുകൾ & ശൈലികൾ എങ്ങനെയുണ്ട്? ചിരി വന്നോ അതോ ബോർ ആയി തോന്നിയോ? എന്താണെങ്കിലും ആ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ. 
-സസ്നേഹം  വിപിൻ.ജി.നാഥ് പേയാട്

“നോഡിസ്കൌണ്ട്?!!”- മഴവില്ല് - നിറം-1 (22.8.2015)

ില്ല് - നിറം-1 (22.8.2015)

 

   “നോ ഡിസ്കൌണ്ട്?!!”      

                      
           ('.') “ഓണക്കാലത്ത് ഡിസ്കൌണ്ട് കിട്ടാത്ത ഒരേഒരു സാധനമേത്?!! ('.')

[ഉത്തരം അടുത്ത പോസ്റ്റിൽ...കാത്തിരിക്കൂ..! ('.') ]

- വിപിൻ.ജി.നാഥ് പേയാട്
               “എന്താ പറഞ്ഞത് കാത്തിരിക്കാൻ വയ്യന്നോ? എങ്കിൽ ഇപ്പോൾ മനസ്സിൽ തോന്നിയ ആ ഉത്തരം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ; ശരിയാണോന്ന് നോക്കട്ടെ.”
- ('.')സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
------------------------------------------------------------------------------

22.7.2015 - ലെ ‘കുസൃതിച്ചോദ്യ’ത്തിന്റെ ഉത്തരം :

“ വിലയ്ക്ക് വാങ്ങിയ സ്നേഹം...?!!!”


                                               ചോദ്യം:
               ('.') സ്നേഹത്തിന് വിലയിടാൻ കഴിയില്ലെന്ന് പറയുമെങ്കിലും സ്വന്തം പ്രേമം വിറ്റ് കാശുണ്ടാക്കിയത് ആര്?!!('.')

ഉത്തരം:
             ('.')   അൻവർ റഷീദ് (‘പ്രേമം’ സിനിമയുടെ നിർമ്മാതാവ്) !!!”
 
               “കുസൃതിച്ചോദ്യം ഇഷ്ട്ടപ്പെട്ടോ? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”
- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
                    

ഓണം-പഴഞ്ചൊല്ലുകൾ&ശൈലികൾ- മഴവില്ല്- നിറം-2- (22.8.2015)

ില്ല്- നിറം-2- (22.8.2015)

 

“ ഓണം -പഴഞ്ചൊല്ലുകൾ & ശൈലികൾ ”


      ('.')  കാണം വിറ്റും ഓണം ഉണ്ണണം 
      ('.')  ഉണ്ടറിയണം ഓണം
      ('.')  കുളക്കോഴിക്കെന്തോന്ന് ഓണവും സംക്രാന്തിയും.
      ('.')  ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കുമ്പിളിൽ കഞ്ഞി.   
-  വിപിൻ.ജി.നാഥ് പേയാട്
 
                 ('.')      “ഈ പഴഞ്ചൊല്ലുകളിൽ പതിരുണ്ടോ? പതിരുമാറ്റണമെങ്കിൽ താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ”. 
-സസ്നേഹം  വിപിൻ.ജി.നാഥ് പേയാട്

അത്തപ്പൂക്കളംഒരുക്കുമ്പോൾ...- മഴവില്ല് - നിറം-3 (22.8.2015)

ില്ല് - നിറം-3 (22.8.2015)

 

അത്തപ്പൂക്കളം ഒരുക്കുമ്പോൾ...

                                       

           പൌരാണിക സങ്കൽ‌പ്പമനുസരിച്ച് അത്തപ്പൂക്കളമൊരുക്കാൻ ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട്. ‘വ്രതചൂഡാമണി’ എന്ന പുസ്തകത്തിൽ അത്തപ്പൂക്കളം ഒരുക്കേണ്ടവിധം പറഞ്ഞിട്ടുണ്ട്. 

                 അത്തപ്പൂക്കളത്തിന് പത്ത് തട്ടുകൾ(നിലകൾ) ആണ് വേണ്ടത്.                     
                      ഒന്നാം തട്ടിൽ ഗണപതി
                         രണ്ട്       - പാർവ്വതി
                         മൂന്ന്        - ശിവൻ
                         നാല്      - ബ്രഹ്മാവ്
                         അഞ്ച്    - പഞ്ചപ്രാണങ്ങൾ
                         ആറ്       - സുബ്രഹ്മണ്യൻ
                         ഏഴ്        - ഗുരുനാഥൻ
                         എട്ട്        - അഷ്ടദിക് പാലകർ
                         ഒൻപത്  - ഇന്ദ്രൻ
                         പത്ത്      - മഹാവിഷ്ണു 

                 എന്നിങ്ങനെ ഓരോ തട്ടിലും ഓരോ ദേവതകളെ സങ്കല്പിച്ചാണ് പൂവിടേണ്ടത്.

                 തമിഴ് നാട്ടിൽ നിന്നു വരുന്ന പൂക്കളും നിറം പിടിപ്പിച്ച ഉപ്പുകല്ലും മരപ്പൊടിയും ഉമിക്കരിയും എന്തിനേറെ ഇഷ്ടികപ്പൊടിവരെ ഇന്ന് അത്തപ്പൂക്കളമൊരുക്കാൻ ഉപയോഗിക്കുന്നു!

                  പണ്ട് നമ്മുടെ ചുറ്റുവട്ടത്തു കാണുന്ന മുക്കുറ്റിയും മന്താരവും തെറ്റിയും കോളാമ്പിപ്പൂവും തുമ്പപ്പൂവും കദളിപ്പൂവുമൊക്കെയായിരുന്നു പൂക്കളമൊരുക്കാൻ ഉപയോഗിച്ചിരുന്നത്.
- വിപിൻ.ജി.നാഥ് പേയാട്

              പൂക്കളമൊരുക്കുന്നതിനെക്കുറിച്ച് എന്തുപറയുന്നു? നിങ്ങളുടെ അഭിപ്രായം താഴെകൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”
-സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
   

ഓണപ്പാട്ടുകൾ-മഴവില്ല്-നിറം-5 (22.8.2015)

ില്ല് -നിറം-5 (22.8.2015)

 

“ ഓണപ്പാട്ടുകൾ ”

               ഇതാ ഓണവുമായി ബന്ധപ്പെട്ട ചില പാട്ടുകൾ. 
ഇവയ്ക്ക് പ്രാദേശികമായ ചില വ്യത്യാസങ്ങൾ കണ്ടെന്നുവരാം.

                        പൂവേ പൊലി...പൂവേ...

            തുമ്പപ്പൂവേ പൂത്തിരളേ, 
            നാളേക്കൊരു വട്ടി പൂ തരണേ
            ആക്കില, ഈക്കില, ഇളംകൊടി പൂക്കില
            പിന്നെ ഞാനെങ്ങനെ പൂ തരേണ്ടൂ? 
            കാക്കപ്പൂവേ പൂത്തിരളേ, 
            നാളേക്കൊരു വട്ടി പൂ തരണേ 
            ആക്കില, ഈക്കില, ഇളംകൊടി പൂക്കില 
            പിന്നെ ഞാനെങ്ങനെ പൂ തരേണ്ടൂ? 
            പൂവായ പൂവെല്ലാം പിള്ളേരറുത്തു 
            പൂവ്വാംകുരുന്നില ഞാനും പറിച്ചു 
            പിള്ളേരെ പൂവൊക്കെ കത്തിക്കരിഞ്ഞുപോയ് 
            ഞങ്ങടെ പൂവൊക്കെ മിന്നിത്തെളിഞ്ഞുപോയ് 
            പൂവേ പൊലി, പൂവേ പൊലി 
            പൂവേ പൊലി, പൂവേ...

                      ഓണത്തപ്പാ കുടവയറാ...


            ഓണത്തപ്പാ കുടവയറാ...
             എന്നാപോലും തിരുവോണം
    
            നാളേയ്ക്കാണേ തിരുവോണം
    
            നാക്കിലയിട്ടു വിളമ്പേണം
             ഓണത്തപ്പാ കുടവയറാ...
             തിരുവോണക്കറിയെന്തെല്ലാം?
    
            ചേനത്തണ്ടും ചെറുപയറും
    
            കാടും പടലവുമെരിശ്ശേരി
    
            വാഴയ്ക്കാച്ചുണ്ടുപ്പേരി
    
            മാമ്പഴമിട്ടൊരു പുളിശ്ശേരി
    
            കാച്ചിയ മോരും നാരങ്ങാക്കറീം
    
            പച്ചടി കിച്ചടിയച്ചാറും!
             ഓണത്തപ്പാ കുടവയറാ...
             എന്നാപോലും തിരുവോണം

- വിപിൻ.ജി.നാഥ് പേയാട്

            “എങ്ങനുണ്ട്  ഓണപ്പാട്ടുകൾ? കുട്ടികൾക്ക് ഇഷ്ടപ്പെടുമോ? വിവരം കൊച്ചു കുട്ടികൾക്കും ‘വലിയ കുട്ടികൾക്കും’ താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത്  രേഖപ്പെടുത്താം”
- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
  

2015, ഓഗസ്റ്റ് 13, വ്യാഴാഴ്‌ച

കത്രിക്കമെഴുക്കുപുരട്ടി-നളപാചകം Nalapaachakam-മഴവില്ല് - നിറം-6 (22.7.2015)


ില്ല് -നിറം-6 (22.7.2015)

  കത്രിക്ക മെഴുക്കുപുരട്ടി

                     ചോറിന്റെ കൂടെ കഴിക്കാൻ  ഇതാ രുചികരമായ ഒരു മെഴുക്കുപുരട്ടി.

                                     ചേരുവകകൾ:
              കത്രിക്ക, മുളക് പൊടി, മഞ്ഞൾപ്പൊടി, ഉപ്പ്, എണ്ണ.

                                                തയ്യാറാക്കുന്ന വിധം:
                     കത്രിക്ക കനംകുറച്ച് വട്ടത്തിൽ അരിഞ്ഞെടുക്കുക. അതിൽ പാകത്തിന് ഉപ്പും മുളകുപൊടിയും മഞ്ഞൾപ്പൊടിയും ചേർത്ത് വയ്ക്കുക. ഒരു പാനിൽ കുറച്ച് എണ്ണയൊഴിച്ച് അത് ചൂടാകുമ്പോൾ കത്രിക്ക അതിലിട്ട് മൊരിച്ച് എടുക്കുക. കത്രിക്ക മെഴുക്കുപുരട്ടി റെഡി!!!  
- വിപിൻ.ജി.നാഥ് പേയാട്
              “എങ്ങനെയുണ്ട് കത്രിക്ക മെഴുക്കുപുരട്ടി? ഇഷ്ടപ്പെട്ടോ? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/ അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”
- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
   

ബ്രാ...ബ്രാ...ബ്രി...ബ്രീ...!!!- മഴവില്ല് - നിറം-5 (22.7.2015)

ില്ല് - നിറം-5 (22.5.2015)

 

ബ്രാ...ബ്രാ...ബ്രി...ബ്രീ...!!!  

                 പ്രശസ്ത ഹാസ്യ സാഹിത്യകാരനായ ശ്രീ.വേളൂർ കൃഷ്ണൻ കുട്ടി രചിച്ച ഹാസ്യകഥകളുടെ ഒരു സമാഹാരമാണ് ബ്രാ...ബ്രാ...ബ്രി...ബ്രീ.... കീർത്തി ബുക്സ്, കൊല്ലം ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. പൊട്ടിച്ചിരിപ്പിക്കുന്ന 13 കഥകളുടെ ഒരു സമാഹാരമാണ് ഇത്. ഈ പുസ്തകം കണ്ടിട്ടുണ്ടോ... 

 - വിപിൻ.ജി.നാഥ് പേയാട്


                  “ചിത്രങ്ങൾ ഇഷ്ട്ടപ്പെട്ടോ? ചിത്രത്തെയും ‘ബ്രാ...ബ്രാ...ബ്രി...ബ്രീ....’യെയും കുറിച്ച് നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/ അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”
- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
   

ബാഹുബലിഡൗൺലോഡ്റീമേക്ക് - മഴവില്ല് - നിറം-4 (22.7.2015)

ില്ല് - നിറം-4 (22.7.2015)

  റീമേക്ക്..!!!

  -------------------------------------------------------------------------------------

               

ബാഹുബലി

-------------------------------------------------------------------------------------


              എന്റെ ‘റീമേക്ക് ’ എങ്ങനെയുണ്ട്?!! ഇഷ്ട്ടപ്പെട്ടോ?  ഡൗൺലോഡ് ചെയ്തുകൊള്ളൂ... സിനിമ പേരിന്റെ റീമേക്ക് ഇനിയും ഏറെ പ്രതീക്ഷിക്കാം!!!
- വിപിൻ.ജി.നാഥ് പേയാട്
          
 
              “ ‘റീമേക്ക് ’ എന്നു കേട്ടപ്പോൾ സിനിമ / സിനിമയുടെ റീമേക്ക് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ആണെന്നു കരുതിയോ? പ്രിയ സുഹൃത്തേ സിനിമ തീയറ്ററിൽ പോയി കാണേണ്ട ഒന്നാണ്. പൈറസി നമ്മൾ പ്രോത്സാഹിപ്പിക്കരുത്. നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന  അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”
-സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
   

വിലയ്ക്കുവാങ്ങിയസ്നേഹം...?- മഴവില്ല് - നിറം-1 (22.7.2015)

ില്ല് - നിറം-1 (22.7.2015)

 

  “ വിലയ്ക്ക് വാങ്ങിയ സ്നേഹം...?!! ”       

                      
           ('.') സ്നേഹത്തിന് വിലയിടാൻ കഴിയില്ലെന്ന് പറയുമെങ്കിലും സ്വന്തം പ്രേമം വിറ്റ് കാശുണ്ടാക്കിയത് ആര്?!! ('.')

[ഉത്തരം അടുത്ത പോസ്റ്റിൽ...കാത്തിരിക്കൂ..! ('.') ]

- വിപിൻ.ജി.നാഥ് പേയാട്
               “എന്താ പറഞ്ഞത് കാത്തിരിക്കാൻ വയ്യന്നോ? എങ്കിൽ ഇപ്പോൾ മനസ്സിൽ തോന്നിയ ആ ഉത്തരം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ; ശരിയാണോന്ന് നോക്കട്ടെ.”
- ('.')സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
------------------------------------------------------------------------------

22.6.2015 - ലെ ‘കുസൃതിച്ചോദ്യ’ത്തിന്റെ ഉത്തരം :

“ പരിധിക്ക് പുറത്ത്...?!!!”


                                               ചോദ്യം:
               ('.') മൊബൈലിന് ഒട്ടും റേഞ്ചില്ലെങ്കിലും ഫോൺ ചെയ്യാൻ കഴിയുന്നത് ആർക്ക്?!! ('.')

ഉത്തരം:
             ('.')   “ലാന്റ് ലൈൻ ഉള്ളവർക്ക് !!!”
 
               “കുസൃതിച്ചോദ്യം ഇഷ്ട്ടപ്പെട്ടോ? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”
- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
                    

‘കാക്കയോട്...’-കുട്ടിക്കവിതകൾ Kuttikavithakal- മഴവില്ല് - നിറം-2 (22.7.2015)

വില്ല് -നിറം-2 (22.7.2015)

                    ‘കാക്കയോട്...’

              കുട്ടി:
                     കറുകറുത്ത കാക്കമ്മേ                  
                     കൊക്കിലെന്താണ്?                  
              കാക്ക:
                     വെളുവെളുത്ത അപ്പത്തിൻ                  
                     ചെറിയ തുണ്ടാണ്.
-വിപിൻ.ജി.നാഥ് പേയാട്
        
                 “എങ്ങനുണ്ട് കുട്ടിക്കവിത? കുട്ടികൾക്ക് ഇഷ്ടപ്പെടുമോ? വിവരം കൊച്ചു കുട്ടികൾക്കും ‘വലിയകുട്ടികൾക്കും’ താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല / അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്താം”
   - സസ്നേഹം വിപിൻ.ജി.നാഥ് പേയാട്

ജീവിത ദർശനം Jeevitha Darsanam- മഴവില്ല് - നിറം-3 (22.7.2015)

വില്ല് - നിറം-3 (22.7.2015)

"ജീവിത ദർശനം"

                          മുൻ രാഷ്ട്രപതി മഹാനായ  എ.പി.ജെ.അബ്ദുൾകലാമിന്റെ ചില മൊഴിമുത്തുകൾ

              * ഒരു നല്ല പുസ്തകം നൂറ് സുഹൃത്തുക്കൾക്ക് തുല്യമാണ്. എന്നാൽ ഒരു നല്ല സുഹൃത്ത് ഒരു ലൈബ്രറിക്ക് തുല്യവും..

             ** വിജയഗാഥകൾ മാത്രം വായിക്കരുത്; അതിൽ നിന്ന് സന്ദേശങ്ങൾ മാത്രമേ ലഭിക്കൂ. പരാജിതരുടെ കഥ വായിക്കുക; നിങ്ങൾക്ക് വിജയിക്കാനുള്ള ആശയങ്ങൾ അതിൽ നിന്ന് ലഭിക്കും. 
              
              *** ഒരാളെയും മറ്റുള്ളവരുടെ മുന്നിൽവച്ച് തരംതാഴ്ത്തി സംസാരിക്കരുത്. ചിലപ്പോൾ ആ മുറിവ് ഉണക്കാനോ, ഒരു ക്ഷമ പറയാനോ പോലും ജീവിതത്തിൽ പിന്നീട് അവസരം ലഭിച്ചില്ല എന്ന് വരാം.
              
 - വിപിൻ.ജി.നാഥ് പേയാട്
               
              “ഈ പറഞ്ഞതിനോട് യോജിക്കുന്നുണ്ടോ? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”

“നാടൻപൂക്കൾ...!!”“ചിത്രം... വിചിത്രം...”Chithram vichithram- മഴവില്ല്-നിറം-7(22.7.2015)


ില്ല് - നിറം-7 (22.7.2015)

  നാ പൂക്കൾ...!!” 

                 “ ഇതാ നമ്മുടെ നാട്ടിൽ കാണുന്നതും നാം ശ്രദ്ധിക്കാതെ പോകുന്നതുമായ ചില പൂക്കൾ...!! 



                                                             -വിപിൻ.ജി.നാഥ് പേയാട് 
                 “ചിത്രങ്ങൾ ഇഷ്ട്ടപ്പെട്ടോ? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/ അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.” 
           -സസ്നേഹം വിപിൻ.ജി.നാഥ് പേയാട്