മഴവില്ല് - നിറം-1 (22.11.2015)
“പോയി ടാസ്കി വിളീ...”
നമുക്ക് വാടകയ്ക്കെടുത്ത് യാത്ര ചെയ്യാവുന്ന വാഹനമാണ് ടാക്സി. ‘കാബ്രിയൊലെറ്റ്’ എന്നായിരുന്നു ഇതിന്റെ പഴയ പേര്. ആ പേര് ചുരുങ്ങി ‘കാബ്’ എന്നായി മാറി.
1891ൽ വില്യംഹെംബ്രൂൺ എന്ന ജർമ്മൻകാരനാണ് വാഹനം ഓടുന്നതിനനുസരിച്ച് ദൂരം രേഖപ്പെടുത്താനുള്ള ഒരു യന്ത്രം കണ്ടുപിടിച്ചത്. ‘ടാക്സി മീറ്റർ’ എന്നായിരുനു ഇതിന്റെ പേര്. എന്നാൽ അക്കാലത്ത് ഇതിന് വലിയ പ്രചാരം കിട്ടിയില്ല.
1907ൽ അമേരിക്കയിലാണ് ടാക്സി മീറ്റർ ഘടിപ്പിച്ച കാബ് (ടാക്സി മീറ്റർകാബ് ) ഓടിത്തുടങ്ങിയത്. പിന്നീട് ‘ടാക്സി മീറ്റർകാബ് ’ എന്ന പേര് ചുരുങ്ങി ‘ടാക്സി’ ആയി മാറി!
- വിപിൻ.ജി.നാഥ് പേയാട്
-സസ്നേഹം വിപിൻ.ജി.നാഥ് പേയാട്