നര്‍മ്മം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
നര്‍മ്മം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2016 ഏപ്രിൽ 23, ശനിയാഴ്‌ച

കള്ള്കുടിയന്റെചൊല്ലുകൾ&ശൈലികൾ- മഴവില്ല്-നിറം-4(22.11.2015)

ില്ല്- നിറം-4 (22.11.2015)

 

“ കള്ള്കുടിയന്റെ ചൊല്ലുകൾ & ശൈലികൾ ”

                               

                ('.')  കണ്ടവന്റെ കള്ള് ടച്ചിങ്സ് ഇല്ലാതെയും ഇറങ്ങും.

              ('.')   അച്ചിക്ക് മത്തി പക്ഷം; നായർക്ക് ‘കുപ്പി’ പക്ഷം.

              ('.')   ‘അടിക്കുന്നവൻ’ അറിഞ്ഞില്ലെങ്കിലും ‘ഒഴിക്കുന്നവൻ’ 
                      അറിയണം.
           
 -വിപിൻ.ജി.നാഥ് പേയാട്
                 ('.')      “ കള്ള്കുടിയന്റെ ചൊല്ലുകൾ & ശൈലികൾ എങ്ങനെയുണ്ട്? ചിരി വന്നോ അതോ ബോർ ആയി തോന്നിയോ? എന്താണെങ്കിലും ആ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ. 
-സസ്നേഹം  വിപിൻ.ജി.നാഥ് പേയാട്

2016 ഏപ്രിൽ 19, ചൊവ്വാഴ്ച

ബീഫ് കറി...?!!! - മഴവില്ല് - നിറം-4 (22.10.2015)

ില്ല് - നിറം-4 (22.10.2015)

 

“  ബീഫ് കറി...?!! ”

                    

                   ('.')      ഇറച്ചിക്കടയിൽ നിന്ന് ഒരു കിലോ ചിക്കൻ വാങ്ങുമ്പോൾ ഒരു കിലോ ബീഫിനേക്കാൾ വില കുറവാണ്. എന്നാൽ ഹോട്ടലിൽ നിന്ന് ഒരു ചിക്കൻ കറി വാങ്ങിയാൽ ഒരു ബീഫ് കറിയേക്കാൾ വില കൂടുതലാണ്. എന്താണ് കാരണം?!! ?
-വിപിൻ.ജി.നാഥ് പേയാട്

                    ('.')      “എല്ലാവർക്കും ഉത്തരം പറയാം. ആ ഉത്തരമുണ്ടല്ലോ അത് താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”
-സസ്നേഹം വിപിൻ.ജി.നാഥ് പേയാട്

2015 സെപ്റ്റംബർ 24, വ്യാഴാഴ്‌ച

ആളുകയറാനുണ്ട്...!- മഴവില്ല്-നിറം-1(22.9.2015)

ില്ല് - നിറം-1 (22.9.2015)

     “ആളുകയറാനുണ്ട്...!!!”      

                 ('.') “ട്രാൻസ്പോർട്ട് / പ്രൈവറ്റ്ബസ്സിൽ കയറുന്നതും സമാന്തര സർവ്വീസ്സിൽ(ജീപ്പ്,ടെമ്പൊ,ട്രക്കർ) കയറുന്നതും തമ്മിലുള്ള വ്യത്യാസമെന്ത്?!! ('.')

[ഉത്തരം അടുത്ത പോസ്റ്റിൽ...കാത്തിരിക്കൂ..! ('.') ]

- വിപിൻ.ജി.നാഥ് പേയാട്
               “എന്താ പറഞ്ഞത് കാത്തിരിക്കാൻ വയ്യന്നോ? എങ്കിൽ ഇപ്പോൾ മനസ്സിൽ തോന്നിയ ആ ഉത്തരം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ; ശരിയാണോന്ന് നോക്കട്ടെ.”
- ('.')സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
------------------------------------------------------------------------------

22.8.2015 - ലെ ‘കുസൃതിച്ചോദ്യ’ത്തിന്റെ ഉത്തരം :

“ നോ ഡിസ്കൌണ്ട്...?!!!”


                                               ചോദ്യം:
               ('.') “ഓണക്കാലത്ത് ഡിസ്കൌണ്ട് കിട്ടാത്ത ഒരേഒരു സാധനമേത് ?!!('.')

ഉത്തരം:
             ('.')   മദ്യം!!
 
               “കുസൃതിച്ചോദ്യം ഇഷ്ട്ടപ്പെട്ടോ? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”
- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
                    

2015 ഓഗസ്റ്റ് 28, വെള്ളിയാഴ്‌ച

“നക്കിയുംതുടച്ചും..?!!”- മഴവില്ല് - നിറം-6 (22.8.2015)

ില്ല് - നിറം-6 (22.8.2015)

  “നക്കിയും തുടച്ചും..?!!”

              ('.') മലയാളത്തിലെ ഒരു പഴഞ്ചൊല്ലാണ് “നാലോണംനക്കിയും തുടച്ചും”- എന്നത്. എന്നാ‍ൽ  ഇതിന്റെ അർത്ഥം എത്ര പേർക്ക് അറിയാം...?!!
- വിപിൻ.ജി.നാഥ് പേയാട്
              ('.')എല്ലാവർക്കും ഉത്തരം പറയാം ആ ഉത്തരമുണ്ടല്ലോ അത്  താഴെകൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/ അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.” 
-സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
   

2015 ജൂലൈ 7, ചൊവ്വാഴ്ച

ഹൈടെക്പഴഞ്ചൊല്ലുകൾ&ശൈലികൾ Hi Tec Pazhanchollukal & Sailikal- മഴവില്ല് - നിറം-5 (22.6.2015)

വില്ല് - നിറം-5 (22.6.2015)

“ഹൈടെക്പഴഞ്ചൊല്ലുകൾ & ശൈലികൾ”

('.')  അച്ചിക്ക് ആൻഡ്രോയിഡ് പക്ഷം നായർക്ക് വിൻഡോസ് പക്ഷം.
 
('.')  ഫയലിനു പ്രാണവേദന വൈറസിനു കളിവിളയാട്ടം.
 

('.')  കീബോർഡെന്നത് ഞാനറിയും സീ.ഡി. പോലെ ഉരുണ്ടിരിക്കും!
 

- വിപിൻ.ജി.നാഥ് പേയാട്

           "ഈ പഴഞ്ചൊല്ലുകളിൽ പതിരുണ്ടോ? പതിരുമാറ്റണമെങ്കിൽ താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല / അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ" .


2015 ജൂൺ 2, ചൊവ്വാഴ്ച

“ചേച്ചിഅത്രപോര...?!!!”- മഴവില്ല്- നിറം-4 (22.5.2015)

ില്ല് - നിറം-4 (22.5.2015)

 

“ ചേച്ചി അത്ര പോര...?!!! ”

                    

                   ('.')      സ്ത്രീകളാണ് പാചകത്തിൽ കേമികൾ; പക്ഷേ ചടങ്ങുകൾക്ക് സദ്യ ഒരുക്കുന്നതിലും കാറ്ററിങ്ങ് രംഗത്തും പുരുഷന്മാരാണ് മുൻപന്തിയിൽ. എന്താണതിന് കാരണം...?
-വിപിൻ.ജി.നാഥ് പേയാട്

                    ('.')      “എല്ലാവർക്കും ഉത്തരം പറയാം. ആ ഉത്തരമുണ്ടല്ലോ അത് താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”
-സസ്നേഹം വിപിൻ.ജി.നാഥ് പേയാട്

2015 ഏപ്രിൽ 23, വ്യാഴാഴ്‌ച

“ഒരുചവറുവണ്ടിയുടെആത്മകഥ”-മഴവില്ല്-നിറം-1(22.4.2015)

വില്ല് - നിറം-1 (22.4.2015)

ഒരു ചവറുവണ്ടിയുടെ ആത്മകഥ

                          എന്നെ അറിയില്ലേ...?!!! ഞാനാണ് ചവറുവണ്ടി. കോർപ്പറേഷൻ വണ്ടിയെന്നും ജനങ്ങൾ എന്നെ വിളിക്കാറുണ്ട്. പേര് കേട്ടപ്പോൾത്തന്നെ നിങ്ങൾ മുഖം ചുളിച്ചു അല്ലേ...എനിക്കറിയാം; എല്ലാപേർക്കും എന്റെ പേര് കേൾക്കുന്നതുതന്നെ ഇഷ്ട്ടമല്ല. പക്ഷേ ഞാൻ ചെയ്യുന്ന സേവനം എത്ര മഹത്തരമാണെന്ന് നിങ്ങൾക്കറിയാമോ?

                          നഗരങ്ങളിൽ കുന്നു കൂടുന്ന ചപ്പ്ചവറുകൾ നീക്കം ചെയ്യുകയെന്നതാണ് എന്റെ ജോലി. ഹോട്ടലുകളിൽ നിന്നും ചന്തകളിൽ നിന്നും വീടുകളിൽ നിന്നും പുറന്തള്ളുന്ന പാഴ് വസ്തുക്കൾ ദൂരെക്കൊണ്ട് കളയുന്നത് ഞാനാണ്. എന്നാലും എനിക്ക് വൃത്തിയില്ലെന്ന് നിങ്ങൾ പറയും.                          

                           സത്യത്തിൽ നിങ്ങൾക്ക് വൃത്തിബോധമുണ്ടോ? നിങ്ങൾ നിങ്ങളുടെ വീട് തൂത്തുവാരി വൃത്തിയാക്കിയിട്ട് ചപ്പുചവറുകൾ അടുത്ത പുരയിടത്തിലോ റോഡിലോ അല്ലേ കൊണ്ടിടുന്നത്.
                           
                           നഗരവാസികൾ പലരും മോണിങ് വാക്ക് ശീലമാക്കിയവരാണ്. “ദേഹമനങ്ങി പണി ചെയ്യാത്തവരല്ലേ, വ്യായാമത്തിനുവേണ്ടി അങ്ങനെ ചെയ്യുന്നത് നല്ലതാണ്”- എന്ന് ഗ്രാമവാസികൾ മനസ്സിൽ കരുതിക്കാണും. എന്നാൽ ഈ പ്രഭാതസവാരിക്ക് പിന്നിൽ ഒരു രഹസ്യമുണ്ട്! നടക്കാൻ പോകുന്നവരുടെ കയ്യിൽ ഒരു പ്ലാസ്റ്റിക് കവർ കാണും; അതിൽ നിറയെ വീട്ടിലെ എച്ചിലും ചപ്പും ചവറും! നടക്കുന്നതിനിടയിൽ സൂത്രത്തിൽ ആ കവർ റോഡരുകിൽ ഇട്ടിട്ട് പോകും. റോഡരുകിൽ ചവറ്റു കുട്ട വച്ചിരുന്നാലും ആരും അത് ഉപയോഗിക്കാറില്ല (ചവറ്റുകുട്ടയെന്നാൽ ചവറിടാനുള്ളതല്ല എന്നാണ് ഭൂരിഭാഗം ആളുകളും ചിന്തിക്കുന്നതെന്ന് തോന്നുന്നു). ഇതെല്ലാം പിന്നെ ഞാനാണ് നീക്കം ചെയ്യുന്നത്. എനിക്കറിയാം നിങ്ങളിൽ പലരും ഇപ്പോൾ ഞെട്ടിക്കാണും. നിങ്ങൾ രഹസ്യമായിട്ട് ചെയ്യുന്ന ഈ കാര്യങ്ങൾ ഞാനെങ്ങനെ അറിഞ്ഞു എന്നോർത്ത്.

                          ഇനിയൊരു രഹസ്യം പറയട്ടെ! ഞാനും ചിലപ്പോൾ കള്ളത്തരം കാണിക്കാറുണ്ട്. ജനവാസം കുറഞ്ഞ സ്ഥലത്ത് കൊണ്ടിടുന്നതിനു പകരം ഞാൻ ചിലപ്പോൾ ചപ്പുചവറുകൾ ജനത്തിരക്കേറിയ സ്ഥലത്ത് കൊണ്ടിടാറുണ്ട്.എന്റെ ഡ്രൈവറും ജോലിക്കാരും കൂടെയാണ് ഇത് ചെയ്യുന്നതെങ്കിലും കുറ്റം മുഴുവൻ ഞാൻ കേൾക്കണം.

                          ചില സ്ഥലങ്ങളിൽ ചവർ സംസ്കരണ ഫാക്ടറികൾ തുടങ്ങിയതോടേ എന്റെ കഷ്ട കാലവും തുടങ്ങി. ഫാക്ടറികളിലേക്ക് ചവറും കൊണ്ട് പോകുന്ന എന്നെ ജനങ്ങൾ വഴിയിൽ തടയുകയും തല്ലിത്തകർക്കുകയും ചിലപ്പോൾ ബോംബ് എറിയുകയും ചെയ്യാറുണ്ട്. അല്ലാ ജനങ്ങളെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. ഏത് ജലദോഷക്കാരന്റെയും മൂക്ക് തുറന്നു പോകുന്നതരത്തിലുള്ള ‘സുഗന്ധ’(?!)വും വഹിച്ചുകൊണ്ടല്ലേ ഞാൻ പോകുന്നത്.
 

                          റോഡിലൂടെ ഞാൻ കടന്നു പോകുമ്പോൾ എന്റെ ഗന്ധം സഹിക്കാനാവാതെ വഴിയാത്രക്കാർ ബോധം കെട്ട് താഴെ വീഴുന്നതും ബാലൻസ് നഷ്ടപ്പെട്ട ഇരുചക്രവാഹനക്കാർ വണ്ടി വഴിയാത്രക്കാരുടെ ദേഹത്ത് കയറ്റുന്നതും സർവ്വസാധാരണമാണ്. (സത്യമായിട്ടും ഞാനിതു കണ്ട് ചിരിക്കാറില്ല.)

                          ഏറ്റവും രസകരമായ കാഴ്ച ആകാശമാർഗേണ പരുന്തുകളും കാക്കകളും എനിക്ക് എസ്കോർട്ട് നൽകുന്നതാണ്.


                          ഞാനില്ലെങ്കിൽ നഗരങ്ങൾ മാലിന്യം കൊണ്ട് നിറയും, രോഗങ്ങൾ പടരും, ജനജീവിതം ദുസ്സഹമാകും. എതെല്ലാം ഒഴിവാക്കുന്ന എന്നെ ഇനിയെങ്കിലും നിങ്ങൾ വെറുക്കാതിരിക്കുക.

- വിപിൻ.ജി.നാഥ് പേയാട്
                     “ചവറുവണ്ടിയുടെ ആത്മകഥയെക്കുറിച്ച് എന്തുപറയുന്നു? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”


“ഹോ സന്തോഷമായി...?!!!”കുസൃതിച്ചോദ്യംKusruthichodyam- മഴവില്ല് - നിറം-3 (22.4.2015)

ില്ല് - നിറം-3 (22.4.2015)

 

  “ ഹോ സന്തോഷമായി...?!!!”       

                      
                ('.') വീട്ടിൽ കറണ്ട് പോയാലും നമുക്ക് സന്തോഷം തോന്നുന്നതെപ്പോൾ?!! ('.')

[ഉത്തരം അടുത്ത പോസ്റ്റിൽ...കാത്തിരിക്കൂ..! ('.') ]

- വിപിൻ.ജി.നാഥ് പേയാട്
               “എന്താ പറഞ്ഞത് കാത്തിരിക്കാൻ വയ്യന്നോ? എങ്കിൽ ഇപ്പോൾ മനസ്സിൽ തോന്നിയ ആ ഉത്തരം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ; ശരിയാണോന്ന് നോക്കട്ടെ.”
- ('.')സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
------------------------------------------------------------------------------

22.3.2015 - ലെ ‘കുസൃതിച്ചോദ്യ’ത്തിന്റെ ഉത്തരം :

“ വൈകിട്ടെന്താ പരിപാടി...?!!!”


                                               ചോദ്യം:
               ('.') രാവിലെ വിദ്യാർത്ഥികൾക്ക് ഇത് ഇഷ്ടമല്ലെങ്കിലും വൈകിട്ട് ഇത് വളരെ ഇഷ്ടമാണ്, എന്താണത്?!! ('.')

ഉത്തരം:
             ('.')   “സ്കൂളിൽ ബെല്ല്ലടിക്കുന്നത് കേൾക്കുന്നത്!!!”
 
               “കുസൃതിച്ചോദ്യം ഇഷ്ട്ടപ്പെട്ടോ? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”
- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
                    

ഹൈടെക്പഴഞ്ചൊല്ലുകൾ&ശൈലികൾ Hi Tec Pazhanchollukal & Sailikal

വില്ല് - നിറം-7 (22.4.2015)



('.')  പൂച്ചയ്ക്കെന്താ “മൌസ്” ഇരിക്കുന്നിടത്ത് കാര്യം?!!
 
('.')  അരപ്പണത്തിന്റെ സീ.ഡി. മുക്കാൽ പണത്തിന്റെ സിസ്റ്റം നശിപ്പിച്ചു.
 

('.')  താൻ പാതി പ്രൊസസർ പാതി.
 

('.')  ഫയലും കറപ്റ്റാക്കി സിസ്റ്റവും കേടാക്കി എന്നിട്ടും വൈറസിനാണ് മുറുമുറുപ്പ്.

('.')  ടൈപ്പ് ചെയ്തവന് ഫോണ്ട് മാറ്റാഞ്ഞ് ടൈപ്പ് ചെയ്യാത്തവന് കീബോർഡ് കിട്ടാഞ്ഞ്. 

('.')  അഞ്ചു പൈസയ്ക്ക് സിസ്റ്റവും വേണം ആയിരം ജീ.ബി. മെമ്മറിയും വേണം എന്നു മോഹിക്കരുത്.

('.')  കീബോർഡെന്നത് ഞാനറിയും സീ.ഡി. പോലെ ഉരുണ്ടിരിക്കും!

('.')  വൈറസിന്റെ ചെവിയിൽ വേദമോതിയിട്ട് കാര്യമില്ല.
 

- വിപിൻ.ജി.നാഥ് പേയാട്

           "ഈ പഴഞ്ചൊല്ലുകളിൽ പതിരുണ്ടോ? പതിരുമാറ്റണമെങ്കിൽ താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല / അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ" .


2015 മാർച്ച് 31, ചൊവ്വാഴ്ച

വൈകിട്ടെന്താപരിപാടി?!!! മഴവില്ല്-നിറം-1(22.3.2015)

ില്ല് - നിറം-1 (22.3.2015)

 

  “ വൈകിട്ടെന്താ പരിപാടി...?!!!”

       

                      ('.') രാവിലെ വിദ്യാർത്ഥികൾക്ക് ഇത് ഇഷ്ടമല്ലെങ്കിലും വൈകിട്ട് ഇത് വളരെ ഇഷ്ടമാണ്, എന്താണത്?!! ('.')

[ഉത്തരം അടുത്ത പോസ്റ്റിൽ...കാത്തിരിക്കൂ..! ('.') ]

- വിപിൻ.ജി.നാഥ് പേയാട്
               “എന്താ പറഞ്ഞത് കാത്തിരിക്കാൻ വയ്യന്നോ? എങ്കിൽ ഇപ്പോൾ മനസ്സിൽ തോന്നിയ ആ ഉത്തരം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ; ശരിയാണോന്ന് നോക്കട്ടെ.”
- ('.')സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
------------------------------------------------------------------------------

22.2.2015 - ലെ ‘കുസൃതിച്ചോദ്യ’ത്തിന്റെ ഉത്തരം :


        എന്റെ ഒരു ഗ്ലാമർ...!!!”


                                               ചോദ്യം:
               ('.') ഉറുമ്പിന്റെയും ആനയുടെയും ഫെയ്സ്ബുക്ക് പ്രൊഫൈൽ പിക്ചർ തമ്മിലുള്ള വ്യത്യാസമെന്ത്?!! ('.')

ഉത്തരം:
             ('.')   “ഉറുമ്പിന്റെ പ്രൊഫൈൽ പിക്ചറായി ആനയുടെ ചിത്രം കാണാം,എന്നാൽ ആനയുടെ പ്രൊഫൈൽ പിക്ചറായി ഒരിക്കലും ഉറുമ്പിന്റെ ചിത്രം കാണില്ല!!!”
 
               “കുസൃതിച്ചോദ്യം ഇഷ്ട്ടപ്പെട്ടോ? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”
- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
                    

ഫെയ്സ്ബുക്ക്പഴഞ്ചൊല്ലുകൾ&ശൈലികൾ -മഴവില്ല്- നിറം-5 (22.3.2015)

ില്ല്- നിറം-5 (22.3.2015)

 

“ ഫെയ്സ്ബുക്ക് പഴഞ്ചൊല്ലുകൾ & ശൈലികൾ ”

                               

                   ('.')  ഫെയ്സ് ഉള്ളതെല്ലാം ഫെയ്സ്ബുക്ക് അല്ല.  
                 
                ('.')  പത്ത് 'Like' ചമഞ്ഞാലും ഒരു 'Share' ആകില്ല.  
                 
                ('.') അല്പന് ഫെയ്സ്ബുക്ക് അക്കൌണ്ട് കിട്ടിയാൽ  അർദ്ധരാത്രിയിലും പ്രൊഫൈൽ പിക്ച്ചർ മാറ്റും..!                     
-  വിപിൻ.ജി.നാഥ് പേയാട്
 
                 ('.')      “ഈ പഴഞ്ചൊല്ലുകളിൽ പതിരുണ്ടോ? പതിരുമാറ്റണമെങ്കിൽ താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ”. 
-സസ്നേഹം വിപിൻ.ജി.നാഥ് പേയാട്

2015 ഫെബ്രുവരി 28, ശനിയാഴ്‌ച

ഗംഭീര‘എ’പടം-അല്പംചിരിക്കാംAlpamChirikkaam-മഴവില്ല്-നിറം-4(22.2.2015)

ില്ല് - നിറം-4(22.2.2015)

  ഗംഭീര ‘എ’ പടം...?!!” 

                   “രസകരമായ ഒരു വഴിയോരക്കാഴ്ച ഇതാ...”

                   

- വിപിൻ.ജി.നാഥ് പേയാട് 

                 “ചിത്രം ഇഷ്ട്ടപ്പെട്ടോ? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/ അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.” 
           -സസ്നേഹം വിപിൻ.ജി.നാഥ് പേയാട്

എന്റെഒരുഗ്ലാമർ-കുസൃതിച്ചോദ്യംKusruthichodyam22.2.2015

ില്ല് - നിറം-1 (22.2.2015)

 

  “ എന്റെ ഒരു ഗ്ലാമർ...!!!”

       

                      ('.') ഉറുമ്പിന്റെയും ആനയുടെയും ഫെയ്സ്ബുക്ക് പ്രൊഫൈൽ പിക്ചർ തമ്മിലുള്ള വ്യത്യാസമെന്ത്?!! ('.')

[ഉത്തരം അടുത്ത പോസ്റ്റിൽ...കാത്തിരിക്കൂ..! ('.') ]

- വിപിൻ.ജി.നാഥ് പേയാട്
               “എന്താ പറഞ്ഞത് കാത്തിരിക്കാൻ വയ്യന്നോ? എങ്കിൽ ഇപ്പോൾ മനസ്സിൽ തോന്നിയ ആ ഉത്തരം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ; ശരിയാണോന്ന് നോക്കട്ടെ.”
- ('.')സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
------------------------------------------------------------------------------

22.1.2015 - ലെ ‘കുസൃതിച്ചോദ്യ’ത്തിന്റെ ഉത്തരം :


        ബാക്ക് കൊള്ളാം ബാക്ക് കൊള്ളാം”


                                               ചോദ്യം:
              ('.') എന്ത് കാര്യത്തിനും മുന്നിലെത്താൻ ആഗ്രഹിക്കുന്ന നമ്മൾ ഇതിൽ മാത്രം പുറകിലാകാൻ ആഗ്രഹിക്കുന്നു...- ഏതിൽ?!!

ഉത്തരം:
             ('.')   “സിനിമാതീയറ്ററിൽ ചെല്ലുമ്പോൾ സീറ്റ് കിട്ടുന്ന കാര്യത്തിൽ! പുറകിലോട്ടുള്ള സീറ്റിനാണല്ലോ ഡിമാന്റ്!!!”
 
               “കുസൃതിച്ചോദ്യം ഇഷ്ട്ടപ്പെട്ടോ? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”
- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
                    

2015 ജനുവരി 22, വ്യാഴാഴ്‌ച

ബാക്ക്കൊള്ളാംബാക്ക്കൊള്ളാം?!- മഴവില്ല്-നിറം-1(22.1.2015)

ില്ല് - നിറം-1 (22.1.2015)

 

  “ ബാക്ക് കൊള്ളാം ബാക്ക് കൊള്ളാം?!!”

       

                      ('.') എന്ത് കാര്യത്തിനും മുന്നിലെത്താൻ ആഗ്രഹിക്കുന്ന നമ്മൾ ഇതിൽ മാത്രം പുറകിലാകാൻ ആഗ്രഹിക്കുന്നു...- ഏതിൽ?!!

[ഉത്തരം അടുത്ത പോസ്റ്റിൽ...കാത്തിരിക്കൂ..! ('.') ]

- വിപിൻ.ജി.നാഥ് പേയാട്
               “എന്താ പറഞ്ഞത് കാത്തിരിക്കാൻ വയ്യന്നോ? എങ്കിൽ ഇപ്പോൾ മനസ്സിൽ തോന്നിയ ആ ഉത്തരം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ; ശരിയാണോന്ന് നോക്കട്ടെ.”
- ('.')സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
------------------------------------------------------------------------------

22.12.2014 - ലെ ‘കുസൃതിച്ചോദ്യ’ത്തിന്റെ ഉത്തരം :


                        ഫെയ്സ് ബുക്കും കല്യാണവും!!”


                                               ചോദ്യം:
              ('.') കല്യാണ ആലോചനകൾ വരുമ്പോൾ ചെറുക്കന്റെയും പെണ്ണിന്റെയും വീട്ടുകാർ ഫെയ്സ് ബുക്കും വാട്ട്സാപ്പും നോക്കാൻ കാരണമെന്ത്?!

ഉത്തരം:
             ('.')   ‘ചുംബനസമരത്തിൽ പങ്കെടുത്തിട്ടുണ്ടോ എന്നറിയാൻ!!!’
 
               “കുസൃതിച്ചോദ്യം ഇഷ്ട്ടപ്പെട്ടോ? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”
- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
                    

ഹൈടെക്പഴഞ്ചൊല്ലുകൾ-മഴവില്ല്-നിറം-2(22.1.2015)

ില്ല് - നിറം-2 (22.1.2015)

  “ഹൈടെക് പഴഞ്ചൊല്ലുകൾ  & ശൈലികൾ”

                    

('.') ആൻഡ്രോയിഡ് ഇല്ലാത്ത നാട്ടിൽ സിംബിയൻ രാജാവ്!

('.') ഫയലും നോക്കി നിന്നവൻ സിസ്റ്റവും കൊണ്ടുപോയി.

('.') ‘ആപ്സ്’ എന്നുള്ളത് കൂടുമ്പോൾ ‘സ്പീഡെ’ന്നുള്ളത് ദൂരെപ്പോം!                        
- വിപിൻ.ജി.നാഥ് പേയാട്

            “ഈ പഴഞ്ചൊല്ലുകളിൽ പതിരുണ്ടോ? പതിരുമാറ്റണമെങ്കിൽ താഴെ കൊടുത്തിരിക്കുന്ന  അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത്  രേഖപ്പെടുത്താം”
- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
  

2014 ഡിസംബർ 30, ചൊവ്വാഴ്ച

ഗ്രീറ്റിങ്ങ്കാർഡ്തിരഞ്ഞ്മടുത്തു...?!!-ഉത്തരംകിട്ടാത്തചോദ്യങ്ങൾ(22.12.2014)

ില്ല് - നിറം-2 (22.12.2014)

   

“ഗ്രീറ്റിങ്ങ് കാർഡ് തിരഞ്ഞ് മടുത്തു...?!!”

 

              ('.')  ക്രിസ്മസിനും ന്യൂഇയറിനും കൂട്ടുകാർക്ക് അയയ്ക്കുന്നതിനു വേണ്ടി ഗ്രീറ്റിങ്ങ് കാർഡ് വാങ്ങാൻ നമ്മൾ ഒരു കടയിൽ കയറി എന്നിരിക്കട്ടെ; ധാരാളം കാർഡ് ഇരിക്കുന്നതിൽ ഒരു കാർഡ് നമുക്ക് വളരെ ഇഷ്ട്ടപ്പെട്ടു. എല്ലാ കൂട്ടുകാർക്കും അയയ്ക്കുന്നതിനു വേണ്ടി അതേ കാർഡിന്റെ കോപ്പികൾ വാങ്ങുന്നതിനു പകരം നാം ഓരോരുത്തർക്കും അയയ്ക്കുന്നതിനു വേണ്ടി വ്യത്യസ്ത കാർഡിനു വേണ്ടി വീണ്ടും തിരയാൻ തുടങ്ങും; എന്താണ് കാരണം...?!!!
- വിപിൻ.ജി.നാഥ് പേയാട്

              ('.')എല്ലാവർക്കും ഉത്തരം പറയാം ആ ഉത്തരമുണ്ടല്ലോ അത് താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/ അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.” 
- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
   

എന്നാലുംഎന്റെകൃഷ്ണാ...-നര്‍മ്മം (22.12.2014)

ില്ല് - നിറം-4 (22.12.2014)

 

എന്നാലും എന്റെ കൃഷ്ണാ... 

                                       

                 എന്റെ ഭഗവാനെ കൃഷ്ണാ ... ഇതെന്താ എല്ലാരും ഇങ്ങനെ? നിനക്കെന്നെ അറിയാമല്ലൊ .ഞാനൊരു പാവമല്ലേ; ഒന്നാം ക്ലാസിൽ പഠിക്കുന്ന ഉണ്ണിക്കുട്ടൻ. നീയെന്താ ഇത് കേട്ടിട്ട് കള്ളച്ചിരിയും ചിരിച്ച് നിൽക്കുന്നത്?!!
 

                എല്ലാ കുട്ടികളെയും പോലെ എനിക്കും ഏറ്റവും ഇഷ്ടമുള്ള ദൈവമാണ് ഉണ്ണികൃഷ്ണൻ. എന്റെ അമ്മൂമ്മ പുരാണത്തിലെ എത്രയെത്ര കഥകളാണെന്നോ പറഞ്ഞു തരുന്നത്. അതിലെല്ലാം നീയല്ലാതെ ഞങ്ങൾ കുഞ്ഞുങ്ങളുടെ കുസൃതികൾ പോലെ കുസൃതികൾ കാട്ടി നടക്കുന്ന മറ്റൊരു ദേവനെക്കുറിച്ചും പറഞ്ഞു കേട്ടിട്ടില്ല. അതുകൊണ്ട് തന്നെയാണ് നീയെന്റെ ഇഷ്ടദേവനായത്. 

                അയ്യോ... ഇനിയും ഞാനെന്റെ പരിഭവത്തിന്റെ കാരണം പറഞ്ഞില്ലല്ലോ...നിന്റെ കുസൃതികൾ കണ്ട് അന്ന് അമ്പാടിയിൽ ഉണ്ടായിരുന്നവർ വെണ്ണയുംപാലും നിനക്ക് സമ്മാനമായി  തന്നിരുന്നു എന്നാണ് അമ്മൂമ്മ പറഞ്ഞത്. ഇതു കേട്ട് ആവേശം കൊണ്ട് നിന്റെ കുസൃതികൾ ഞാനും അനുകരിച്ചു.അതിന്റെ ഫലം ഇനി പറയാം.

                കുട്ടിക്കാലത്ത് നീയും കൂട്ടുകാരുംകൂടെ അയൽവക്കത്തെ വീടുകളിൽ കയറി വെണ്ണ കട്ടുതിന്നിരുന്നു എന്നു കേട്ടു. ഈ കള്ളത്തരം കണ്ടാലും വീട്ടുകാർ ഒന്നും പറയില്ലായിരുന്നു പോലും. ഞാനും ഇതൊന്ന് പരീക്ഷിക്കാൻ തീരുമാനിച്ചു. 

                ഒരു ദിവസം ഞാൻ അടുത്ത വീട്ടിലെ അടുക്കളയിൽ കയറി ചെറിയൊരു തെരച്ചിൽ നടത്തി നോക്കി. എന്തു പറയാനാ വെണ്ണ പോയിട്ട് നെയ്യ് പോലും അവിടെ ഉണ്ടായിരുന്നില്ല!! പിന്നെ അവിടെ ഒരു കുപ്പി ജാം ഇരിക്കുന്നതു കണ്ടു. ജാമെങ്കിൽ ജാം, അതാകട്ടെ എന്നു കരുതി ഞാൻ കുപ്പി തുറന്ന് തീറ്റി തുടങ്ങിയതും വീട്ടുകാരെത്തി; എന്നെ അടിക്കാൻ കൈ ഓങ്ങി. ഞാൻ ജീവനും കൊണ്ടോടി..!!! 

                പണ്ട് പേമാരി പെയ്തപ്പോൾ നീ ഗോവർദ്ധന പർവ്വതത്തെ ചെറുവിരൽ കൊണ്ടുയർത്തി കുടയായി പിടിച്ചല്ലോ. ഞാനും അതു പോലെ ഒരു ശ്രമം നടത്തി നോക്കി. അച്ഛൻ പുതിയ ഡി.വി.ഡി. പ്ലയർ വാങ്ങിക്കൊണ്ടു വന്നപ്പോൾ ഞാനത് ചെറുവിരലുകൊണ്ടുയർത്തി നോക്കി. അത് തറയിൽ വീണ് തവിടുപൊടിയായി. അച്ഛനെന്നെ തല്ലാൻ പിടിച്ചപ്പോൾ ഞാൻ ഉണ്ണികൃഷ്ണനെ അനുകരിച്ചതാണെന്നു പറഞ്ഞു. കുസൃതി കാണിക്കുമ്പോൾ യശോദ ഉണ്ണികൃഷ്ണനെ ഉരലിൽ പിടിച്ചുകെട്ടിയിടാറുണ്ട്. അതു പോലെ നിന്നെയും കെട്ടിയിടാം എന്നു പറഞ്ഞ് അച്ഛനെന്നെ കെട്ടിയിട്ടു. വീട്ടിൽ ഉരലില്ല മിക്സിയാണുള്ളത്. അതു കൊണ്ട് അച്ഛനെന്നെ കട്ടിലിന്റെ കാലിലാണ് കെട്ടിയിട്ടത്. എന്തൊരു കഷ്ടമാണെന്ന് നോക്കണേ..! 

                കാളിന്ദിയിൽ ഗോപികമാർ കുളിക്കുമ്പോൾ നീ അവരുടെ വസ്ത്രങ്ങളുമായി ആലിൻ കൊമ്പിൽ കയറി ഇരിക്കുമായിരുന്നല്ലോ. ഒരു ദിവസം കുറേ ചേച്ചിമാർ കുളത്തിൽ കുളിക്കുമ്പോൾ ഞാൻ അവരുടെ തുണികളും എടുത്ത് അടുത്തുണ്ടായിരുന്ന ഒരു മാവിൽ കയറിയിരുന്നു. തുണി ഞാൻ എടുക്കുന്നത് കണ്ട അവർ എന്റെ ചെവിക്ക് പിടിച്ചു തിരുമ്മി. ഞാൻ ഉണ്ണികൃഷ്ണനെ അനുകരിച്ചതാണെന്നു പറഞ്ഞപ്പോൾ അവർ പറയുകയാണ് ഞങ്ങളെന്നാൽ കംസനെ അനുകരിക്കുകയാണെന്ന്. 

                കൃഷ്ണനെക്കുറിച്ച് ഓർക്കുമ്പോൾ ആ ഓടക്കുഴലും മയിൽപ്പീലിയുമാണ് ആദ്യം മനസ്സിൽ എത്തുന്നത്. മയിൽപ്പീലി കിട്ടാത്തതു കൊണ്ട് ഞാൻ വീട്ടിലുണ്ടായിരുന്ന പൂവൻ കോഴിയുടെ വലിയൊരു തൂവൽ തലമുടിയിൽ തിരുകി നടന്നു. അത് കണ്ട് എല്ലാവരും എന്നെ കളിയാക്കിച്ചിരിച്ചു. 

                ഒരു ദിവസം പട്ടണത്തിൽ പോയപ്പോൾ ഓടക്കുഴൽ വിൽക്കുന്നത് കണ്ടു. എന്റെ നിർബന്ധം കൊണ്ട് അമ്മ ഒരെണ്ണം വാങ്ങിത്തന്നു. ഞാൻ ഊതിയിട്ട് ഓടക്കുഴലിലൂടെ ഫൂ...ഫൂ... എന്ന് കാറ്റ് വന്നതല്ലാതെ ശബ്ദമൊന്നും കേട്ടില്ല! പിന്നെ അതിനു പകരം ഒരു വിസിൽ വാങ്ങിത്തന്നു. അത് എപ്പോഴും ഞാൻ ഊതിക്കൊണ്ട് നടന്നപ്പോൾ “ചെറുക്കനെക്കൊണ്ട് ചെവിതല കേൾക്കാൻ വയ്യല്ലോ”- എന്നുപറഞ്ഞ് അച്ഛനത് പിടിച്ച് വാങ്ങി ചവിട്ടിപ്പൊട്ടിച്ചു കളഞ്ഞു.

                കുചേലൻ കൊണ്ടു വന്ന കല്ലും നെല്ലും നിറഞ്ഞ അവൽ നീ വാരിത്തിന്നതു പോലെ ഞാനും ഒരു പണി ചെയ്തു.  അമ്മ റേഷൻകടയിൽ നിന്നു വാങ്ങിക്കൊണ്ടുവന്ന കല്ലും നെല്ലും നിറഞ്ഞ റേഷനരി ഒരു പിടി ഞാൻ വാരിത്തിന്നു. കോഴിക്ക് തീറ്റയായി കൊടുക്കുന്ന അരി തിന്നെന്നും പറഞ്ഞ് അമ്മ എന്നെ പൊതിരെ തല്ലി.                 

                എന്റെ കൃഷ്ണാ...നീ അന്ന്  കുസൃതികൾ കാട്ടി രസിച്ചു നടന്നു. ഞാനിപ്പോൾ നിന്നെ അനുകരിച്ചപ്പോൾ കിട്ടിയ അനുഭവം കണ്ടില്ലേ..! എന്നാലും നിന്നോടെനിക്ക് പിണക്കമൊന്നുമില്ല. എന്തൊക്കെയായാലും നീ ഞങ്ങളുടെ കണ്ണിലുണ്ണിയായ അമ്പാടിക്കണ്ണനല്ലേ!!!    

- വിപിൻ.ജി.നാഥ് പേയാട്

              അമ്പാടിക്കണ്ണനെക്കുറിച്ച് എന്തുപറയുന്നു? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/ അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”
-സസ്നേഹം വിപിൻ.ജി.നാഥ് പേയാട്