TIPS എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
TIPS എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2015 ഫെബ്രുവരി 28, ശനിയാഴ്‌ച
2015 ജനുവരി 22, വ്യാഴാഴ്‌ച
ജീവിതദർശനം-മഴവില്ല്-നിറം-7(22.1.2015)
മഴവില്ല് - നിറം-7 (22.1.2015)
“ ജീവിത ദർശനം ”
* പ്രശ്നങ്ങളാണ് പുരോഗതിയുടെ അടയാളം.
** പണമെന്നുള്ളത് കയ്യിൽ വരുമ്പോൾ ഗുണമെന്നുള്ളത് ദൂരെപ്പോകും.
*** ഒരു കാരുണ്യം കൈപ്പറ്റുക എന്നാൽ ഒരുവന്റെ സ്വാതന്ത്ര്യം വിൽക്കുക എന്നാണർത്ഥം.
“എങ്ങനുണ്ട് ‘ജീവിത ദർശനം’? ജീവിതത്തിൽ പ്രയോജനപ്പെടുമോ? വിവരം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്താം”
** പണമെന്നുള്ളത് കയ്യിൽ വരുമ്പോൾ ഗുണമെന്നുള്ളത് ദൂരെപ്പോകും.
*** ഒരു കാരുണ്യം കൈപ്പറ്റുക എന്നാൽ ഒരുവന്റെ സ്വാതന്ത്ര്യം വിൽക്കുക എന്നാണർത്ഥം.
- വിപിൻ.ജി.നാഥ് പേയാട്
“എങ്ങനുണ്ട് ‘ജീവിത ദർശനം’? ജീവിതത്തിൽ പ്രയോജനപ്പെടുമോ? വിവരം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്താം”
- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
2014 ഡിസംബർ 30, ചൊവ്വാഴ്ച
ബൺഉണക്കുന്നവിദ്യ-TIPS(22.12.2014)
മഴവില്ല്- നിറം-6 (22.12.2014)
“ബൺ ഉണക്കുന്ന വിദ്യ!!!”
ബൺ / ഹെയർ ബാന്റ് ഉപയോഗത്താൽ നിറം മങ്ങുന്നത് സാധാരണമായ ഒരു കാര്യമാണ്. പ്രത്യേകിച്ച് സ്കൂൾ യൂണീഫോമിന്റെ ഒപ്പം ഉപയോഗിക്കുന്ന വെളുത്തനിറമുള്ള ബൺ! കഴുകി ഉപയോഗിക്കാം എന്നു കരുതിയാൽ ഉണക്കി എടുക്കുന്നത് ബുദ്ധിമുട്ടാണ്. കാരണം തറയിൽ നിരത്തി വയ്ക്കേണ്ടി വരുന്നു.
ഇതാ ബൺ ഉണക്കാൻ ഒരു സൂത്രപ്പണി..! ബൺ കഴുകിയതിനു ശേഷം ഒരു ചരടിൽ കോർത്തെടുക്കുക. എന്നിട്ട് ചിത്രത്തിൽ കാണുന്നതു പോലെ അയയിൽ കെട്ടി ഇടുക. ബൺ ഉണക്കിയെടുക്കാം...!
- വിപിൻ.ജി.നാഥ് പേയാട്
“എങ്ങനുണ്ട് ‘ TIPS ’? ഇത് ഉപകാരപ്പെടുമോ? വിവരം താഴെകൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം
എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്താം”
-സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
2014 ഓഗസ്റ്റ് 22, വെള്ളിയാഴ്‌ച
“അത്തപ്പൂക്കളംഒരുക്കുമ്പോൾ...”-പ്രധാന താരം(Main story)(22.8.2014)
മഴവില്ല് - നിറം-7 (22.8.2014)
“ അത്തപ്പൂക്കളം ഒരുക്കുമ്പോൾ... ”
ഓണത്തിന് ഇനി ഏറെ നാളുകൾ ഇല്ല. അത്തം അടുത്തു കഴിഞ്ഞു. അത്തം പത്തിന് പൊന്നോണമാണ്. നാടെങ്ങും മാവേലി മന്നനെ വരവേൽക്കാനുള്ള പൂക്കളങ്ങൾ ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു.
പൌരാണിക സങ്കൽപ്പമനുസരിച്ച് അത്തപ്പൂക്കളമൊരുക്കാൻ ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട്. ‘വ്രതചൂഡാമണി’ എന്ന പുസ്തകത്തിൽ അത്തപ്പൂക്കളം ഒരുക്കേണ്ടവിധം പറഞ്ഞിട്ടുണ്ട്.
അത്തപ്പൂക്കളത്തിന് പത്ത് തട്ടുകൾ(നിലകൾ) ആണ് വേണ്ടത്.
ഒന്നാം തട്ടിൽ ഗണപതി
രണ്ട് - പാർവ്വതി
മൂന്ന് - ശിവൻ
നാല് - ബ്രഹ്മാവ്
അഞ്ച് - പഞ്ചപ്രാണങ്ങൾ
ആറ് - സുബ്രഹ്മണ്യൻ
ഏഴ് - ഗുരുനാഥൻ
എട്ട് - അഷ്ടദിക് പാലകർ
ഒൻപത് - ഇന്ദ്രൻ
പത്ത് - മഹാവിഷ്ണു
എന്നിങ്ങനെ ഓരോ തട്ടിലും ഓരോ ദേവതകളെ സങ്കല്പിച്ചാണ് പൂവിടേണ്ടത്.
തമിഴ് നാട്ടിൽ നിന്നു വരുന്ന പൂക്കളും നിറം പിടിപ്പിച്ച ഉപ്പുകല്ലും മരപ്പൊടിയും ഉമിക്കരിയും എന്തിനേറെ ഇഷ്ടികപ്പൊടിവരെ ഇന്ന് അത്തപ്പൂക്കളമൊരുക്കാൻ ഉപയോഗിക്കുന്നു!
പണ്ട് നമ്മുടെ ചുറ്റുവട്ടത്തു കാണുന്ന മുക്കുറ്റിയും മന്താരവും തെറ്റിയും കോളാമ്പിപ്പൂവും തുമ്പപ്പൂവും കദളിപ്പൂവുമൊക്കെയായിരുന്നു പൂക്കളമൊരുക്കാൻ ഉപയോഗിച്ചിരുന്നത്.

“പൂക്കളമൊരുക്കുന്നതിനെക്കുറിച്ച് എന്തുപറയുന്നു? നിങ്ങളുടെ അഭിപ്രായം താഴെകൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത്
രേഖപ്പെടുത്തൂ.”
-സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
2014 മേയ് 22, വ്യാഴാഴ്‌ച
“ ലവ് ലോലിക്ക(ലൂബിക്ക) ജാം- നളപാചകം ” -(22.5.2014)
മഴവില്ല് - നിറം-6 (22.5.2014)
“ ലവ് ലോലിക്ക(ലൂബിക്ക) ജാം- നളപാചകം ”
നമ്മുടെ നാട്ടിൽ സർവ്വസാധാരണയായി കാണുന്ന ഒരു ഫലമാണ് ലവ് ലോലിക്ക അഥവാ ലൂബിക്ക. പല വീടുകളിലും ഇത് ഉപയോഗിക്കാതെ പാഴാക്കി കളയാറുണ്ട്. ലവ് ലോലിക്ക(ലൂബിക്ക) പാഴാക്കാതെ അതുപയോഗിച്ച് വളരെ രുചികരമായ ജാം ഉണ്ടാക്കാൻ കഴിയും!!
ജാം ഉണ്ടാക്കാൻ വേണ്ട സാധനങ്ങൾ:
ലവ് ലോലിക്ക - 2 കപ്പ്
പഞ്ചസാര - 2 കപ്പ്
ഗ്രാമ്പൂ - 2 എണ്ണം
പഞ്ചസാര - 2 കപ്പ്
ഗ്രാമ്പൂ - 2 എണ്ണം
ലവ് ലോലിക്ക നന്നായി കഴുകിയതിനുശേഷം വെള്ളമൊഴിച്ച് വേവിക്കുക. വെന്തുകഴിയുമ്പോൾ വെള്ളം ഊറ്റിക്കളഞ്ഞിട്ട് ഒരു തവി ഉപയോഗിച്ച് നന്നായി ഉടയ്ക്കുക ; അതിൽ നിന്ന് കുരു നീക്കം ചെയ്യുക. പിന്നീട് ഒരു പാത്രത്തിൽ ഒന്നരക്കപ്പ് വെള്ളവും പഞ്ചസാരയും ഗ്രാമ്പൂ ചതച്ചതും ലവ് ലോലിക്കകുഴമ്പും ചേർത്ത് വേവിക്കുക. നന്നായി കുറുകി ഒട്ടുന്ന പാകമാകുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കി വയ്ക്കുക. തണുത്തതിനു ശേഷം കുപ്പികളിലാക്കുക.
- വിപിൻ.ജി.നാഥ് പേയാട്
- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
2014 ഏപ്രിൽ 22, ചൊവ്വാഴ്ച
വിവാഹവാർഷികസമ്മാനം-TIPS-(22.4.2014)
മഴവില്ല്- നിറം-4 (22.4.2014)
“വിവാഹവാർഷിക സമ്മാനം”
വിവാഹവാർഷിക സമ്മാനമായി എന്തു നൽകണം എന്നത് പലരെയും കുഴക്കുന്ന ഒരു ചോദ്യമാണ്.
വിവാഹവാർഷിക സമ്മാനമായി കഴിവതും തന്റെ പങ്കാളി എപ്പോഴെങ്കിലും ആഗ്രഹം പ്രകടിപ്പിച്ച വസ്തു തിരഞ്ഞെടുക്കുന്നതാണു നല്ലത്.
അത് പത്തുലക്ഷത്തിന്റെ കാറോ ഒരുകോടി രൂപയുടെ ഫ്ലാറ്റോ ആകണമെന്നില്ല. ചിലപ്പോൾ അത് ഒരു പ്രത്യേകനിറത്തിലെ നെയിൽ പോളീഷോ, ഫാൻസീ ഇയർ റിങ്ങോ, പെൻഡന്റോ, ചിത്രപ്പണിചെയ്ത പഴ്സൊ, 4ജിബിയുടെ മെമ്മറികാർഡോ, 8ജിബിയുടെ പെൻഡ്രൈവോ ആയിരിക്കാം!!!
സംഭാഷണത്തിനിടയിൽ എപ്പോഴെങ്കിലും ആഗ്രഹം പ്രകടിപ്പിച്ചതോ ഒന്നിച്ചുള്ള ഷോപ്പിങ്ങിനിടയിൽ കണ്ടിട്ട് പിന്നീട് വാങ്ങാമെന്നു കരുതിയ വസ്തുവോ ആകാം. വിവാഹവാർഷിക ദിവസം അപ്രതീക്ഷിതമായി ഈ സമ്മാനം കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷം വളരെ വലുതായിരിക്കും [നല്ലസമ്മാനങ്ങൾ എപ്പോഴും എന്താണെന്നുള്ളത് മുൻകൂട്ടി പറയാതെ അപ്രതീക്ഷിതമായി നൽകിയാൽ കൂടുതൽ മധുരമുള്ളതായി തോന്നും].
“ഈ പറഞ്ഞത് ശരിയാണല്ലോ”-എന്ന് ഭൂരിഭാഗം പേരും സമ്മതിക്കും. “പിന്നേ... അൻപതിനായിരത്തിന്റെ ഒരു നെക്ലെയ്സ് വാങ്ങാനിരിക്കുമ്പോഴാ ഇരുപത്തഞ്ചുരൂപയുടെ നെയിൽ പോളീഷിന്റെ കാര്യം പറയുന്നത് ”- ഇങ്ങനെ ചിന്തിക്കുന്നവരും കാണും. അവരോടൊരുവാക്ക് വിലയേറിയ സമ്മാനം വാങ്ങിക്കൊള്ളൂ ഒപ്പം നിങ്ങളുടെ പങ്കാളി ആഗ്രഹിച്ച വസ്തുകൂടി ഉൾപ്പെടുത്തുക.
“ സമ്മാനത്തിന്റെ വിലയല്ല പരസ്പരം മനസ്സിലാക്കി അത് നൽകുമ്പോൾ ഇരുവർക്കും ഉണ്ടാകുന്ന സന്തോഷത്തിനാണ് പ്രാധാന്യം.”

“എങ്ങനുണ്ട് ‘ TIPS ’? ഇത് ഉപകാരപ്പെടുമോ? വിവരം വിവാഹിതർക്കും അവിവാഹിതർക്കും താഴെകൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം
എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്താം”
-സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
2014 മാർച്ച് 22, ശനിയാഴ്‌ച
നളപാചകം (22-3-2014)
മഴവില്ല് - നിറം-3 (22.3.2014)
ഇൻസ്റ്റന്റ് തൊടുകറി
എന്തൊക്കെ ഉണ്ടെന്നു പറഞ്ഞാലും ചില ദിവസങ്ങളിൽ വീട്ടിൽ അത്താഴം ഉണ്ണാൻ ഇരിക്കുമ്പോൾ വായിക്കുരുചിയുള്ള ഒരു കറിയുമില്ലെന്ന് തോന്നാറില്ലേ?!! ആ സമയത്ത് വളരെ വേഗം ഉണ്ടാക്കാൻ പറ്റുന്ന ഒരു “തൊടുകറി” യുടെ റസിപ്പി പറഞ്ഞു തരാം.
ചേരുവകകൾ: കുരുമുളക്,വെളുത്തുള്ളി,വെളിച്ചെണ്ണ,ഉപ്പ്
തയ്യാറാക്കുന്ന വിധം:കുരുമുളകും വെളുത്തുള്ളിയും ഉപ്പും കൂടെ അരകല്ലിൽ വച്ച് ചതച്ചെടുക്കുക; അതിലേക്ക് കുറച്ച് വെളിച്ചെണ്ണ ചേർക്കുക ഇൻസ്റ്റന്റ് തൊടുകറി റെഡി!!! (“അതെന്താ ‘ബ്രോ’ഈ അരകല്ല്, എന്റെ ഫ്ലാറ്റിൽ അരകല്ല് ഇല്ല”- എന്നു പറയുന്ന ന്യൂ ജനറേഷൻ ബഡ്ഡികൾ വിഷമിക്കേണ്ട നിങ്ങൾ കുരുമുളക് പൊടിയെടുത്തിട്ട് വെളുത്തുള്ളിയും ഉപ്പും കൂടെ കൈകൊണ്ട് ഉടച്ചു ചേർത്താൽ മതി)
- വിപിൻ.ജി.നാഥ് പേയാട്
“എങ്ങനെയുണ്ട് തൊടുകറി ? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”
- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)