2014, മേയ് 22, വ്യാഴാഴ്‌ച

“ ലവ് ലോലിക്ക(ലൂബിക്ക) ജാം- നളപാചകം ” -(22.5.2014)



ില്ല് - നിറം-6 (22.5.2014)

 

“ ലവ് ലോലിക്ക(ലൂബിക്ക) ജാം- നളപാചകം ”



                    

                       നമ്മുടെ നാട്ടിൽ സർവ്വസാധാരണയായി കാണുന്ന ഒരു ഫലമാണ് ലവ് ലോലിക്ക അഥവാ ലൂബിക്ക. പല വീടുകളിലും ഇത് ഉപയോഗിക്കാതെ പാഴാക്കി കളയാറുണ്ട്. ലവ് ലോലിക്ക(ലൂബിക്ക) പാഴാക്കാതെ അതുപയോഗിച്ച് വളരെ രുചികരമായ ജാം ഉണ്ടാക്കാൻ കഴിയും!!

                    ജാം ഉണ്ടാക്കാൻ വേണ്ട സാധനങ്ങൾ:

                            ലവ് ലോലിക്ക - 2 കപ്പ്
                            പഞ്ചസാര        - 2 കപ്പ്
                            ഗ്രാമ്പൂ                - 2 എണ്ണം

                  തയ്യാറാക്കുന്ന വിധം:
                        ലവ് ലോലിക്ക നന്നായി കഴുകിയതിനുശേഷം വെള്ളമൊഴിച്ച് വേവിക്കുക. വെന്തുകഴിയുമ്പോൾ വെള്ളം ഊറ്റിക്കളഞ്ഞിട്ട് ഒരു തവി ഉപയോഗിച്ച് നന്നായി ഉടയ്ക്കുക ; അതിൽ നിന്ന് കുരു നീക്കം ചെയ്യുക. പിന്നീട് ഒരു പാത്രത്തിൽ ഒന്നരക്കപ്പ് വെള്ളവും പഞ്ചസാരയും ഗ്രാമ്പൂ ചതച്ചതും ലവ് ലോലിക്കകുഴമ്പും ചേർത്ത് വേവിക്കുക.  നന്നായി കുറുകി ഒട്ടുന്ന പാകമാകുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കി വയ്ക്കുക. തണുത്തതിനു ശേഷം കുപ്പികളിലാക്കുക.  
- വിപിൻ.ജി.നാഥ് പേയാട്
              “എങ്ങനെയുണ്ട് ലവ് ലോലിക്ക(ലൂബിക്ക) ജാം രുചിയുണ്ടോ ? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.” 

- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ