പലവക എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
പലവക എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2016 ഏപ്രിൽ 23, ശനിയാഴ്‌ച

പോയിടാസ്കിവിളീ...-മഴവില്ല്-നിറം-1(22.11.2015)

ില്ല് - നിറം-1 (22.11.2015)

 

“പോയി ടാസ്കി വിളീ...

           
        നമുക്ക് വാടകയ്ക്കെടുത്ത് യാത്ര ചെയ്യാവുന്ന വാഹനമാണ് ടാക്സി. ‘കാബ്രിയൊലെറ്റ്’ എന്നായിരുന്നു ഇതിന്റെ പഴയ പേര്.  ആ പേര് ചുരുങ്ങി ‘കാബ്’ എന്നായി മാറി.
          1891ൽ വില്യംഹെംബ്രൂൺ എന്ന ജർമ്മൻകാരനാണ് വാഹനം ഓടുന്നതിനനുസരിച്ച് ദൂരം രേഖപ്പെടുത്താനുള്ള ഒരു യന്ത്രം കണ്ടുപിടിച്ചത്. ‘ടാക്സി മീറ്റർ’ എന്നായിരുനു ഇതിന്റെ പേര്. എന്നാൽ അക്കാലത്ത് ഇതിന് വലിയ പ്രചാരം കിട്ടിയില്ല.
           1907ൽ അമേരിക്കയിലാണ്  ടാക്സി മീറ്റർ ഘടിപ്പിച്ച കാബ് (ടാക്സി മീറ്റർകാബ് ) ഓടിത്തുടങ്ങിയത്. പിന്നീട് ‘ടാക്സി മീറ്റർകാബ് എന്ന പേര് ചുരുങ്ങി ‘ടാക്സി ആയി മാറി!            
 
- വിപിൻ.ജി.നാഥ് പേയാട്

              “ടാക്സിയുടരിത്രത്ക്കുറിച്ച് എന്തുപറയുന്നു? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”
-സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
   

നാക്കുളുക്കി...!-മഴവില്ല്-നിറം-5(22.11.2015)

ില്ല്- നിറം-5 (22.11.2015)

 

“ നാക്കുളുക്കി...! ” 

നാക്കുളുക്കാതെ ഇവ വേഗത്തിൽ പറയാമോ?

 

                ('.')  സൈക്കിൾ റാലി പോലൊരു ലോറി റാലി.

                ('.')  ഉരുളിയിലെ കുരുമുളക് ഉരുളലോടുരുളൽ.                   
 -വിപിൻ.ജി.നാഥ് പേയാട്
             ('.')    “നാക്കുളുക്കി എങ്ങനുണ്ട് ?  ചിരി വന്നോ അതോ ബോർ ആയി തോന്നിയോ? എന്താണെങ്കിലും ആ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ. 
-സസ്നേഹം  വിപിൻ.ജി.നാഥ് പേയാട്

2016 ഏപ്രിൽ 19, ചൊവ്വാഴ്ച

ജീവിത ദർശനം- മഴവില്ല് - നിറം-5 (22.10.2015)

വില്ല് - നിറം-5 (22.10.2015)

  ജീവിത ദർശനം

   *അസഹിഷ്ണുത അക്രമത്തിന്റെ ഒരു രൂപമാണ്.
   **സ്വന്തം രാഷ്ട്രത്തെ സേവിക്കുവാൻ കഴിയുന്ന ഏതു  
       ജോലിയും അഭിമാനകരമാണ്.
   ***തീരുമാനം എടുക്കുവാൻ കഴിയാതെ ആകുല ചിത്തനായി
          കഴിയുന്ന മനുഷ്യനാണ് ഏറ്റവും വലിയ ദൗർഭാഗ്യവാൻ. 
- വിപിൻ.ജി.നാഥ് പേയാട്
               
              “ഈ പറഞ്ഞതിനോട് യോജിക്കുന്നുണ്ടോ? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”

2015 സെപ്റ്റംബർ 24, വ്യാഴാഴ്‌ച

ജീവിതദർശനം Jeevitha Darsanam- മഴവില്ല് - നിറം-7 (22.9.2015)

വില്ല് - നിറം-7 (22.9.2015)

  ജീവിത ദർശനം

   *ഓർത്ത് സങ്കടപ്പെടുന്നതിനേക്കാൾ നല്ലത് മറന്ന് ചിരിക്കുന്നതാണ്.
   **ജീവിതം വിചാരങ്ങളുടെയും പ്രവൃത്തികളുടെയും ഒരു  
       തെരഞ്ഞെടുപ്പാണ്.
   ***ഉപയോഗിക്കുന്തോറും മൂർച്ച കൂടുന്ന ഏക ആയുധം
         പരുഷമായ ഒരു നാവുമാത്രമാണ്.
   ****ഒരിക്കലും വീഴാത്തതിലല്ല, വീഴുമ്പോഴൊക്കെ
            എഴുന്നേൽക്കുന്നതിലാണ് നമ്മുടെ വലിയ മഹാത്മ്യം.  

- വിപിൻ.ജി.നാഥ് പേയാട്
               
              “ഈ പറഞ്ഞതിനോട് യോജിക്കുന്നുണ്ടോ? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”

2015 ഓഗസ്റ്റ് 28, വെള്ളിയാഴ്‌ച

“നക്കിയുംതുടച്ചും..?!!”- മഴവില്ല് - നിറം-6 (22.8.2015)

ില്ല് - നിറം-6 (22.8.2015)

  “നക്കിയും തുടച്ചും..?!!”

              ('.') മലയാളത്തിലെ ഒരു പഴഞ്ചൊല്ലാണ് “നാലോണംനക്കിയും തുടച്ചും”- എന്നത്. എന്നാ‍ൽ  ഇതിന്റെ അർത്ഥം എത്ര പേർക്ക് അറിയാം...?!!
- വിപിൻ.ജി.നാഥ് പേയാട്
              ('.')എല്ലാവർക്കും ഉത്തരം പറയാം ആ ഉത്തരമുണ്ടല്ലോ അത്  താഴെകൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/ അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.” 
-സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
   

ഓണം-പഴഞ്ചൊല്ലുകൾ&ശൈലികൾ- മഴവില്ല്- നിറം-2- (22.8.2015)

ില്ല്- നിറം-2- (22.8.2015)

 

“ ഓണം -പഴഞ്ചൊല്ലുകൾ & ശൈലികൾ ”


      ('.')  കാണം വിറ്റും ഓണം ഉണ്ണണം 
      ('.')  ഉണ്ടറിയണം ഓണം
      ('.')  കുളക്കോഴിക്കെന്തോന്ന് ഓണവും സംക്രാന്തിയും.
      ('.')  ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കുമ്പിളിൽ കഞ്ഞി.   
-  വിപിൻ.ജി.നാഥ് പേയാട്
 
                 ('.')      “ഈ പഴഞ്ചൊല്ലുകളിൽ പതിരുണ്ടോ? പതിരുമാറ്റണമെങ്കിൽ താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ”. 
-സസ്നേഹം  വിപിൻ.ജി.നാഥ് പേയാട്

അത്തപ്പൂക്കളംഒരുക്കുമ്പോൾ...- മഴവില്ല് - നിറം-3 (22.8.2015)

ില്ല് - നിറം-3 (22.8.2015)

 

അത്തപ്പൂക്കളം ഒരുക്കുമ്പോൾ...

                                       

           പൌരാണിക സങ്കൽ‌പ്പമനുസരിച്ച് അത്തപ്പൂക്കളമൊരുക്കാൻ ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട്. ‘വ്രതചൂഡാമണി’ എന്ന പുസ്തകത്തിൽ അത്തപ്പൂക്കളം ഒരുക്കേണ്ടവിധം പറഞ്ഞിട്ടുണ്ട്. 

                 അത്തപ്പൂക്കളത്തിന് പത്ത് തട്ടുകൾ(നിലകൾ) ആണ് വേണ്ടത്.                     
                      ഒന്നാം തട്ടിൽ ഗണപതി
                         രണ്ട്       - പാർവ്വതി
                         മൂന്ന്        - ശിവൻ
                         നാല്      - ബ്രഹ്മാവ്
                         അഞ്ച്    - പഞ്ചപ്രാണങ്ങൾ
                         ആറ്       - സുബ്രഹ്മണ്യൻ
                         ഏഴ്        - ഗുരുനാഥൻ
                         എട്ട്        - അഷ്ടദിക് പാലകർ
                         ഒൻപത്  - ഇന്ദ്രൻ
                         പത്ത്      - മഹാവിഷ്ണു 

                 എന്നിങ്ങനെ ഓരോ തട്ടിലും ഓരോ ദേവതകളെ സങ്കല്പിച്ചാണ് പൂവിടേണ്ടത്.

                 തമിഴ് നാട്ടിൽ നിന്നു വരുന്ന പൂക്കളും നിറം പിടിപ്പിച്ച ഉപ്പുകല്ലും മരപ്പൊടിയും ഉമിക്കരിയും എന്തിനേറെ ഇഷ്ടികപ്പൊടിവരെ ഇന്ന് അത്തപ്പൂക്കളമൊരുക്കാൻ ഉപയോഗിക്കുന്നു!

                  പണ്ട് നമ്മുടെ ചുറ്റുവട്ടത്തു കാണുന്ന മുക്കുറ്റിയും മന്താരവും തെറ്റിയും കോളാമ്പിപ്പൂവും തുമ്പപ്പൂവും കദളിപ്പൂവുമൊക്കെയായിരുന്നു പൂക്കളമൊരുക്കാൻ ഉപയോഗിച്ചിരുന്നത്.
- വിപിൻ.ജി.നാഥ് പേയാട്

              പൂക്കളമൊരുക്കുന്നതിനെക്കുറിച്ച് എന്തുപറയുന്നു? നിങ്ങളുടെ അഭിപ്രായം താഴെകൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”
-സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
   

2015 ഓഗസ്റ്റ് 13, വ്യാഴാഴ്‌ച

ജീവിത ദർശനം Jeevitha Darsanam- മഴവില്ല് - നിറം-3 (22.7.2015)

വില്ല് - നിറം-3 (22.7.2015)

"ജീവിത ദർശനം"

                          മുൻ രാഷ്ട്രപതി മഹാനായ  എ.പി.ജെ.അബ്ദുൾകലാമിന്റെ ചില മൊഴിമുത്തുകൾ

              * ഒരു നല്ല പുസ്തകം നൂറ് സുഹൃത്തുക്കൾക്ക് തുല്യമാണ്. എന്നാൽ ഒരു നല്ല സുഹൃത്ത് ഒരു ലൈബ്രറിക്ക് തുല്യവും..

             ** വിജയഗാഥകൾ മാത്രം വായിക്കരുത്; അതിൽ നിന്ന് സന്ദേശങ്ങൾ മാത്രമേ ലഭിക്കൂ. പരാജിതരുടെ കഥ വായിക്കുക; നിങ്ങൾക്ക് വിജയിക്കാനുള്ള ആശയങ്ങൾ അതിൽ നിന്ന് ലഭിക്കും. 
              
              *** ഒരാളെയും മറ്റുള്ളവരുടെ മുന്നിൽവച്ച് തരംതാഴ്ത്തി സംസാരിക്കരുത്. ചിലപ്പോൾ ആ മുറിവ് ഉണക്കാനോ, ഒരു ക്ഷമ പറയാനോ പോലും ജീവിതത്തിൽ പിന്നീട് അവസരം ലഭിച്ചില്ല എന്ന് വരാം.
              
 - വിപിൻ.ജി.നാഥ് പേയാട്
               
              “ഈ പറഞ്ഞതിനോട് യോജിക്കുന്നുണ്ടോ? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”

2015 ജൂലൈ 7, ചൊവ്വാഴ്ച

“വല്ലതും അറിയാമോ..?!!!”- മഴവില്ല് - നിറം-3 (22.6.2015)

ില്ല് - നിറം-3 (22.6.2015)

 

വല്ലതും അറിയാമോ..?!!! 

                       ‘അറിയുക’- ഈ പുസ്തകം കണ്ടിട്ടുണ്ടോ?
തിരുവനന്തപുരത്തുള്ള കോണ്ടിനെന്റെൽ പബ്ലിക്കേഷൻസ് 1990ൽ പ്രസിദ്ധീകരിച്ച മനോഹരവും വിവിധ വിഷയങ്ങളെക്കുറിച്ച് അറിവു നൽകുന്നതുമായ ഒരു പൊതുവിജ്ഞാനപുസ്തകമാണ് ‘അറിയുക’. മഞ്ചാടിക്കുരുവിന്റെ  ചിത്രമുള്ള കവർപേജ് പുസ്തകത്തെ ആകർഷകമാക്കുന്നു. 


              വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന തരത്തിലുള്ള ഒരു തലക്കെട്ടും അതിനു ചുവടെ കൌതുകമുണർത്തുന്ന ചോദ്യവും, തുടർന്ന് സരളവും സരസവുമായ വിഷയാവതരണവും ഒപ്പം അനുയോജ്യമായ ബഹുവർണ്ണ ചിത്രവും. 

 

              ആ കാലത്ത് കെട്ടിലും മട്ടിലും ‘അറിയുക’യോട് കിടപിടിക്കുന്ന ഒരു വിജ്ഞാന പുസ്തകം മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടില്ല എന്നുതന്നെ പറയാം! 

 

                                          -വിപിൻ.ജി.നാഥ് പേയാട്


                “ചിത്രങ്ങൾ ഇഷ്ടപ്പെട്ടോ? ചിത്രത്തെയും ‘അറിയുക’യെയും കുറിച്ച് നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.” 

- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്

ജീവിതദർശനം Jeevitha Darsanam- മഴവില്ല് - നിറം-6 (22.6.2014)

വില്ല് - നിറം-6 (22.6.2014)

"ജീവിത ദർശനം"

             
              * നല്ല വാക്ക് വിലയേറിയ സമ്മാനത്തെക്കാൾ ഉത്കൃഷ്ടമാണ്.


             ** എത്ര മഹത്തായ സ്നേഹപ്രകടനത്തിലും അകൽച്ചയും വേർതിരിവുമുണ്ട്. 
              
              *** നാളെ കിട്ടുന്ന കോഴിയേക്കാൾ ഇന്നുകിട്ടുന്ന മുട്ടയ്ക്കാണ് പ്രാധാന്യം.

              **** ദാരിദ്ര്യമാണ് കുറ്റങ്ങളുടെ അമ്മയെങ്കിൽ വിവേകശൂന്യതയാണ് അവയുടെ അച്ഛൻ.

              ***** നാം ഒരിക്കലും ജീവിക്കുന്നില്ല. ജീവിക്കുന്നതിനെക്കുറിച്ചുള്ള       പ്രതീക്ഷയിലാണെപ്പോഴും!
                   

             ****** ചില നഷ്ടങ്ങൾ നേട്ടങ്ങളേക്കാൾ മെച്ചമാണ്.  
 - വിപിൻ.ജി.നാഥ് പേയാട്
               
              “ഈ പറഞ്ഞതിനോട് യോജിക്കുന്നുണ്ടോ? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”

2015 ജൂൺ 2, ചൊവ്വാഴ്ച

“അപ്പീഇതെന്തര്പറയണത്?!!”- മഴവില്ല് - നിറം-1 (22.5.2015)

വില്ല് - നിറം-1 (22.5.2015)

അപ്പീ ഇതെന്തര് പറയണത്?!!

                                      
                ‘ആറു മലയാളിക്ക് നൂറ് മലയാളം’ എന്നൊരു ചൊല്ലുണ്ട്. കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റംവരെ സഞ്ചരിക്കുമ്പോൾ ഒരു വാക്കിനു തന്നെ പല അർഥമാണുള്ളതെന്ന് മനസിലാക്കാൻ സാധിക്കും.             കേരളത്തിലെ പ്രാദേശികമായ സംസാര ഭാഷകളിൽ ഉപയോഗിക്കുന്ന വാക്കുകളും അവയുടെ അച്ചടി ഭാഷയിലെ ശരിയായ അർഥവും ഉൾപ്പെടുത്തി ചാർട്ടുകൾ തയ്യാറാക്കുന്നത് കൌതുകകരമാവും. അതിലേക്കായി ഇതാ തിരുവനന്തപുരം ഭാഗത്ത് സംസാരഭാഷയിൽ ഉപയോഗിക്കുന്ന ചില വാക്കുകളും അവയുടെ ശരിയായ അർഥവും.             ഇനുപ്പ് - മധുരം, തോനെ - ധാരാളം, ഇത്തുപ്പൂരം - കുറച്ച്, കേട്ടു - ചോദിച്ചു, എന്തര് - എന്ത്, പെയ് - പോയി, ഊരുക - ഇഴയുക(പാമ്പും മറ്റും), അഴിക്കുക - മായിക്കുക, പൊടിക്കുക - കിളിർക്കുക, തട്ടുക - കുടഞ്ഞിടുക, വീത്തി - ഒഴിച്ചു, തൂറ്റുക - മഴ പൊടിയുക, ചറക്കുക - തെന്നുക, വിഴുന്നു - വീണു, എഴിച്ചു - എഴുന്നേറ്റു.
            അപ്പി - കുഞ്ഞ്, പയല് - ആൺകുട്ടി, അക്കൻ - ചേച്ചി, കുറുക്ക് - മുതുക്, കവാലം - കവിൾ, മൂഞ്ചി - മുഖം, അവുക്കുക - അഴിക്കുക, ഉമ്മം - ചുംബനം, പുണ്ണ് - വ്രണം, കലിപ്പ് - പ്രശ്നം, തേരി - കുന്ന്, കച്ചി - ഗോലി, തൊറപ്പ - ചൂല്, കതമ്പ - തൊണ്ട്.
             ചെവിയൻ - മുയൽ, ചാവൽ - പൂവൻ കോഴി, എര - വിര, ചെതുമ്പൂരൻ - പഴുതാര. 
            ബോഞ്ചി - നാരങ്ങാവെള്ളം, ബോഞ്ചിക്കാ - പാഷൻഫ്രൂട്ട്, പീയണിക്ക - മത്തങ്ങ, പേരത്തുംപഴം - ഈന്തപ്പഴം, കപ്പയ്ക്ക - പപ്പായ, പുറുത്തിച്ചക്ക - കൈതച്ചക്ക.
            പോണി - തകരപ്പാത്രം, ചെവല - ചുവന്ന, തമ്മസിക്കുക - സമ്മതിക്കുക, പെടവട - കല്യാണം, തന്നെ - അതെ, അയ്യം - മോശം, നിരീക്കുക - വിചാരിക്കുക, ഏനക്കേട് - ദഹനക്കേട്, അറമ്പാതം - പരിഹാരം.   
                                                           -  വിപിൻ.ജി.നാഥ് പേയാട്

            എങ്ങനുണ്ട് തിരുവനന്തപുരം ഭാഷ? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.” 
                                     - സസ്നേഹം വിപിൻ.ജി.നാഥ് പേയാട്

ജീവിത ദർശനം Jeevitha Darsanam- മഴവില്ല്-നിറം-7(22.5.2015)

വില്ല് - നിറം-7 (22.5.2015)

  ജീവിത ദർശനം

   *നല്ല വാക്ക് ഒരിക്കലും പല്ല് കളഞ്ഞിട്ടില്ല.
   **ദുശ്ശീലങ്ങളെ നിയന്ത്രിക്കാത്തപക്ഷം അവ  അത്യാവശ്യങ്ങളായി പരിണമിക്കും.
   ***കഴിവുള്ള മനുഷ്യന്റെ പുറകിൽ വേറെയും കഴിവുള്ള അനേകർ ഉണ്ടായിരിക്കും.
   ****നമ്മോടു യോജിക്കാത്തവർക്കു വിവരമുണ്ടെന്നു വിരളമായേ നാം സമ്മതിക്കാറുള്ളൂ.
   *****പ്രശസ്തിയ്ക്കുള്ള ആഗ്രഹം ഉപ്പുവെള്ളം പോലെയാണ്; കുടിക്കുന്തോറും കൂടുതൽ ആവശ്യമാവും. 
   ******നാം ബക്കറ്റു കണക്കിൽ ഉപദേശം നൽകുന്നു. പക്ഷേ സ്പൂൺ കണക്കിൽ അവ തിരികെപ്പറ്റുന്നു
- വിപിൻ.ജി.നാഥ് പേയാട്
               
              “ഈ പറഞ്ഞതിനോട് യോജിക്കുന്നുണ്ടോ? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”

2015 ഏപ്രിൽ 23, വ്യാഴാഴ്‌ച

ജീവിതദർശനം Jeevitha Darsanam- മഴവില്ല് - നിറം-4 (22.4.2015)

വില്ല് - നിറം-4 (22.4.2015)


               **  കുറ്റങ്ങൾ കണ്ടെത്താനും വിമർശിക്കാനും എളുപ്പമാണ് നന്മ കാണാനും അഭിനന്ദിക്കാനും പ്രയാസവും.

          ***  വിമർശനങ്ങളിൽ തളരരുത് കാരണം, എന്തെങ്കിലും ചെയ്യുന്നവർ മാത്രമാണ് വിമർശിക്കപ്പെടുന്നത്.


          ****  നാം നിസ്സാരമെന്ന് കരുതി പറയുന്ന അഭിനന്ദന വാക്കുകൾ മറ്റുള്ളവർക്ക് വലിയ പ്രോത്സാഹനമായിത്തോന്നാം.
 - വിപിൻ.ജി.നാഥ് പേയാട്
               “ഈ പറഞ്ഞതിനോട് യോജിക്കുന്നുണ്ടോ? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”

2015 മാർച്ച് 31, ചൊവ്വാഴ്ച

"എന്നുംഎപ്പോഴും"-മഞ്ജുവാര്യർ മഴവില്ല് - നിറം-2 (22.3.2015)

ില്ല് - നിറം-2 (22.3.2015)

 

“എന്നും എപ്പോഴും - മഞ്ജുവാര്യർ

           
        അഭിനയ ശേഷിയും മലയാളത്തനിമയും ഒത്തിണങ്ങിയ ഒരു നായികയ്ക്ക് വേണ്ടിയുള്ള മലയാള സിനിമയുടെ കാത്തിരിപ്പിന്റെ സാഫല്യമായിരുന്നു മഞ്ജുവാര്യർ. മറ്റുള്ളവരുടെ കഴിവുകളെ അത്ര പെട്ടെന്നൊന്നും അംഗീകരിക്കാത്ത മലയാളികൾ പക്ഷേ മഞ്ജുവാര്യരെ വളരെ വേഗമാണ് ഹൃദയത്തിൽ സ്വീകരിച്ചത്. ശാരദയെയും ഷീലയെയും ഉർവ്വശിയെയും പോലെ കരുത്തുറ്റ കഥാപാത്രങ്ങളെ അവതരിപ്പിക്കുവാൻ കഴിവുള്ള ഒരു നടിയെയാണ് മഞ്ജുവാര്യരിൽ പ്രേക്ഷകർ ദർശിച്ചത്.
           മോഹൻ സംവിധാനം ചെയ്ത ‘സാക്ഷ്യം’ എന്ന സിനിമയിലൂടെ എത്തിയ മഞ്ജുവിനെ താരമാക്കിയത് 1996 ൽ വിഷുവിന് പുറത്തിറങ്ങിയ ‘സല്ലാപ’മാണ്. തൊട്ടുപിന്നാലെ മഞ്ജുവിന് ലഭിച്ചത് മലയാളത്തിലെ ഹിറ്റ്മേക്കർമാരിൽ രണ്ടുപേരായ സത്യൻ അന്തിക്കാടിന്റേയും (തൂവൽ കൊട്ടാരം) രാജസേനന്റെയും(ദില്ലിവാല രാജകുമാരൻ) ചിത്രങ്ങളാണ്. ഈ ചിത്രങ്ങളുടെ വിജയം മഞ്ജുവാര്യർ എന്ന നടിയുടെ സിംഹാസനം ഉറപ്പിച്ചു.1996 ൽ മഞ്ജുവാര്യർ അഭിനയിച്ച ഒട്ടുമിക്കചിത്രങ്ങളും ഹിറ്റായി. അങ്ങനെ ‘ഹിറ്റുകളുടെ രാജകുമാരി’യായി. ‘ഈ പുഴയും കടന്ന്’ എന്ന ചിത്രത്തിലെ അഭിനയത്തിന് 1996 ലെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും നേടി.
            1997 ൽ മികച്ച കുറച്ച് കഥാപാത്രങ്ങളേ മഞ്ജുവാര്യർക്ക് ലഭിച്ചുള്ളു. ‘ഇരട്ടക്കുട്ടികളുടെ അച്ഛൻ’-ലെ ‘അനുപമ‘, ‘കളിയാട്ട’ത്തിലെ ‘താമര’ തുടങ്ങിയവ.  എല്ലാചിത്രങ്ങളും ഹിറ്റാക്കാൻ മഞ്ജുവിന് കഴിഞ്ഞില്ല.
            എന്നാൽ ഈ കുറവ് പരിഹരിക്കുന്ന തരത്തിൽ 1997 ഡിസംബറിൽ ഒരു ചിത്രമിറങ്ങി; ഷാജി കൈലാസ് സംവിധാനം ചെയ്ത ‘ആറാം തമ്പുരാൻ’. ഇതിൽ മോഹൻലാലിന്റെ അഭിനയ വൈഭവത്തിനൊപ്പം പിടിച്ചുനിന്ന മഞ്ജുവിന്റെ ഉണ്ണിമായയെ ആർക്കും മറക്കാൻ കഴിയില്ല.
            തുടർന്ന് വ്യത്യസ്തമായ ഒരുപിടി ചിത്രങ്ങൾ മഞ്ജുവാര്യരുടെ ക്രഡിറ്റിലുണ്ടായി. ഇതിൽ ഏറ്റവും ശ്രദ്ധേയം ,‘കന്മദ’ത്തിലെ ‘ഭാനു’വാണ്. തികച്ചും ‘റഫ് ആൻഡ് ടഫ്’ ആയ ഒരു വേഷം. പ്രായത്തിൽ കവിഞ്ഞ പക്വതയോടെ മഞ്ജു ആ കൊല്ലത്തിപ്പെണ്ണിനെ ഗംഭീരമാക്കി. എം.ടി.യുടെ രചനയായ ‘ദയ’യാണ് മറ്റൊരു ചിത്രം. അതിലെ അടിമപ്പെണ്ണിനെ മഞ്ജു ഏറെ സ്ട്രെയിനെടുത്ത് അവതരിപ്പിച്ചെങ്കിലും പ്രതീക്ഷിച്ച ഫലം  കിട്ടിയില്ല. ‘തിരകൾക്കപ്പുറ’വും ബോക്സ് ഓഫീസിൽ രക്ഷപ്പെട്ടില്ല.
            1998 ലെ ഓണത്തിന് പുറത്തിറങ്ങിയ ‘സമ്മർ ഇൻ ബത് ലഹേം’ ഗംഭീരവിജയമായതിന്റെ ഒരു ഘടകം മഞ്ജുവിന്റെ തകർപ്പൻ പ്രകടനമാണ്
          ജോഷിയുടെ ‘പത്ര’ത്തിലെ ‘ദേവിക’യും, തിലകനുമായി ഒപ്പത്തിനൊപ്പം പിടിച്ചു നിന്ന ‘കണ്ണെഴുതി പൊട്ടും തൊട്ട്’ എന്ന ചിത്രത്തിലെ ‘രുദ്ര’യെയും പോലെ തീപ്പൊരി കഥാപാത്രങ്ങളെ മഞ്ജു അവതരിപ്പിച്ചത് പ്രശംസനീയമാണ്.
            ഒരു സിനിമാതാരം ടി. വി. സീരിയലിൽ അഭിനയിച്ചാൽ സിനിമയിൽ അവസരം കുറഞ്ഞിട്ടാണ് എന്നു കരുതുന്ന കാലത്ത് മഞ്ജുവാര്യർ ധൈര്യപൂർവ്വം ഒരു ടി. വി. സീരിയലിൽ അഭിനയിച്ചു. ഡേവിഡ് കാച്ചപ്പള്ളിയുടെ ‘മോഹാരവം’. മഞ്ജുവാര്യരെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമാക്കുന്നതിൽ ‘മോഹാരവം’ ഏറെ സഹായിച്ചു.
          എം. ജി. ശ്രീകുമാറും മാഗ്നസൗണ്ടും ചേർന്ന് ഓണത്തിന് പുറത്തിറക്കിയ ‘ചിങ്ങപ്പൂവ്’ എന്ന ആൽബത്തിൽ രണ്ട് ഗാനങ്ങളും  മഞ്ജുവാര്യർ പാടി.
           നീണ്ട ഇടവേളയ്ക്ക് ശേഷം 2013 ൽ മഞ്ജുവാര്യർ അഭിനയരംഗത്തേക്ക് തിരിച്ചു വന്നിരിക്കുകയാണ്. “ഹൌ ഓൾഡ് ആർ യു”എന്ന ചിത്രം മഞ്ജുവിനെ വീണ്ടും പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി. മോഹൻലാൽ-സത്യൻ അന്തിക്കാട് ടീമിന്റെ എന്നും എപ്പോഴും തീയറ്ററുകളിൽ ഉത്സവമാകുമ്പോൾ നമുക്ക് ഉറപ്പിക്കാം മികച്ച കഥാപാത്രങ്ങളുമായി മഞ്ജുവാര്യർ  എന്നും എപ്പോഴും നമ്മെ രസിപ്പിക്കും!!! .    
 

- വിപിൻ.ജി.നാഥ് പേയാട്

              മഞ്ജുവാര്യരുടെ തിരിച്ചുവരവിനെക്കുറിച്ച് എന്തുപറയുന്നു? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”
-സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
   

നാടൻപൂക്കൾ...!!-ചിത്രം...വിചിത്രം...Chithram vichithram മഴവില്ല് - നിറം-3 (22.3.2015)


ില്ല് - നിറം-3 (22.3.2015)

 

നാ പൂക്കൾ...!!” 

                 “ ഇതാ നമ്മുടെ നാട്ടിൽ കാണുന്നതും നാം ശ്രദ്ധിക്കാതെ പോകുന്നതുമായ ചില പൂക്കൾ.!! 



                                                             -വിപിൻ.ജി.നാഥ് പേയാട് 
                 “ചിത്രങ്ങൾ ഇഷ്ട്ടപ്പെട്ടോ? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/ അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.” 
           -സസ്നേഹം വിപിൻ.ജി.നാഥ് പേയാട്

ജീവിതദർശനം- മഴവില്ല്-നിറം-6(22.3.2015)

ില്ല് - നിറം-6 (22.3.2015)

 

“ ജീവിത ദർശനം ”

                    

          * സത്യം പറയുകയാണെങ്കിൽ അതു പിന്നെ ഓർത്തിരിക്കേണ്ട!

          ** വാക്കുകൾക്ക് അവ അച്ചടിച്ചു കഴിഞ്ഞാൽ സ്വന്തമായൌരു ജീവിതമുണ്ട്.

          *** മൌനം ഭൂഷണമാവാം, പക്ഷേ അസാധ്യമായ പ്രതികാരശക്തി കൂടിയാണത്.                       
- വിപിൻ.ജി.നാഥ് പേയാട്

            “എങ്ങനുണ്ട്  ‘ജീവിത ദർശനം’? ജീവിതത്തിൽ പ്രയോജനപ്പെടുമോ? വിവരം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത്  രേഖപ്പെടുത്താം”
- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
  

2015 ഫെബ്രുവരി 28, ശനിയാഴ്‌ച

ഹോ..ഈതലവേദന!!പലവക,TIPS-മഴവില്ല്-നിറം-6(22.2.2015)

ില്ല് - നിറം-6 (22.2.2015)

  ഹോ...ഈ തലവേദന!!! 

                      തലവേദന കൊണ്ട് വിഷമിച്ചിട്ടില്ലാത്തവർ ഉണ്ടെന്ന് തോന്നുന്നില്ല. തലവേദന വരുമ്പോൾ പലതരം ഗുളികകളും ബാമുകളും പരീക്ഷിച്ച് മടുത്തവർക്ക് തലവേദന മാറാൻ ഒരു എളുപ്പ വിദ്യ പറഞ്ഞുതരാം. തലവേദന വരുമ്പോൾ ധാരാളം വെള്ളം കുടിക്കുക. തലവേദന മാറും! 

                                            -വിപിൻ.ജി.നാഥ് പേയാട്

                “ ‘ടിപ്സ്’ പ്രയോജനപ്പെട്ടോ? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.” 

- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്

ജീവിതദർശനം-മഴവില്ല്-നിറം-7(22.2.2015)

ില്ല് - നിറം-7 (22.2.2015)

 

“ ജീവിത ദർശനം ”

                    

          * ശാഠ്യം പിടിച്ചു കൂട്ടം പിരിയരുത്.

          ** അൻപുള്ള സ്നേഹിതനെ ആപത്തിലറിയാം.

          *** വീണാൽ ചിരിക്കാത്ത ബന്ധുക്കളും ചത്താൽ കരയാത്ത ശത്രുക്കളുമില്ല.                       
- വിപിൻ.ജി.നാഥ് പേയാട്

            “എങ്ങനുണ്ട്  ‘ജീവിത ദർശനം’? ജീവിതത്തിൽ പ്രയോജനപ്പെടുമോ? വിവരം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത്  രേഖപ്പെടുത്താം”
- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
  

2015 ജനുവരി 22, വ്യാഴാഴ്‌ച

ജീവിതദർശനം-മഴവില്ല്-നിറം-7(22.1.2015)

ില്ല് - നിറം-7 (22.1.2015)

 

“ ജീവിത ദർശനം ”

                    

          * പ്രശ്നങ്ങളാണ് പുരോഗതിയുടെ അടയാളം.

          ** പണമെന്നുള്ളത് കയ്യിൽ വരുമ്പോൾ ഗുണമെന്നുള്ളത് ദൂരെപ്പോകും.

          *** ഒരു കാരുണ്യം കൈപ്പറ്റുക എന്നാ‍ൽ ഒരുവന്റെ സ്വാതന്ത്ര്യം വിൽക്കുക എന്നാണർത്ഥം.                       
- വിപിൻ.ജി.നാഥ് പേയാട്

            “എങ്ങനുണ്ട്  ‘ജീവിത ദർശനം’? ജീവിതത്തിൽ പ്രയോജനപ്പെടുമോ? വിവരം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത്  രേഖപ്പെടുത്താം”
- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്