കഥ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കഥ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2015 ജൂലൈ 7, ചൊവ്വാഴ്ച

“ആധാരമെഴുത്തുകാരന്റെപ്രേമലേഖനം”- മഴവില്ല് - നിറം-2 (22.6.2015)

ില്ല് - നിറം-2 (22.6.2015)

  “ ആധാരമെഴുത്തുകാരന്റെ പ്രേമലേഖനം ”

             കോത്താഴം താലൂക്കിൽ കോഴിക്കൊമ്പ് വില്ലേജിൽ കപ്പക്കാലായിൽ വീട്ടിൽ ദുര്യോധനക്കുറുപ്പ് മകൾ ടി.വി. കാണൽ, മൊബൈൽ കിന്നാരം തൊഴിൽ നിത്യകല്യാണി സമക്ഷം മേപ്പടി താലൂക്കിൽ മേപ്പടി വില്ലേജിൽ ചേറ്റുകണ്ടത്തിൽ വീട്ടിൽ കാർക്കോടകൻ പിള്ള മകൻ ആധാരമെഴുത്തു ജീവനം പുഷ്കു എന്ന പുഷ്കരകുമാരൻ സമർപ്പിക്കുന്ന പ്രേമലേഖനം.

                     എന്റെ കരളേ... നിന്റെ ഹൃദയം എന്റെ പേരിൽ പോക്കുവരവ് ചെയ്യുന്നതിന് എത്ര നാളുകളായി ഞാൻ പുറകേ നടക്കുന്നു...പക്ഷേ നീയെന്തേ എന്നെക്കാണുമ്പോൾ റിക്കവറിക്കാരേ കണ്ട കുടിശ്ശിക കക്ഷിയെപ്പോലെ ഒഴിഞ്ഞു മാറുന്നത്?!!! ഞാനെത്ര കാലം ഇങ്ങനെ പുറമ്പോക്കിൽ കിടക്കുന്ന കയ്യേറ്റക്കാരനെപ്പോലെ കഴിയും. നീയില്ലാത്ത ജീവിതം എനിക്ക് പട്ടയനമ്പരില്ലാത്ത തണ്ടപ്പേര് പോലെയാണ്.

                      +2 വിന് പഠിക്കുമ്പോൾ സ്കൂളിൽ പോകാനുള്ള സൌകര്യത്തിന് കുറച്ചു കാലം നീ നിന്റെ അമ്മായിയുടെ വീട്ടിൽ നിന്നതിന്റെ പേരിൽ കുത്തകപ്പാട്ടത്തിന് കിട്ടിയ സ്ഥലം പട്ടയ ഭൂമി ആക്കാൻ നോക്കുന്നതു പോലെ നിന്റമ്മായി അവരുടെ മകൻ കോലുനാരായണനെക്കൊണ്ട് നിന്നെകെട്ടിക്കാൻ നോക്കുന്നവിവരം ഞാനറിഞ്ഞു. പുറമ്പോക്കും തരിശും തിരിച്ചറിയാൻ വയ്യാത്ത അവനേക്കാൾ ഞാനാണ് നിനക്കു യോജിച്ചത്.

                     തമ്മിൽകണ്ടാൽ കീരിയും പാമ്പും പോലുള്ള നമ്മുടെ പിതാക്കന്മാരുടെ വഴക്കിനിടയിൽ എന്റെ അച്ഛൻ പുരയിടത്തിന്റെ അതിരിൽ കിടന്ന സർവ്വെ കല്ല് പിഴുതുകളഞ്ഞതും കൃഷിയുടെ കാര്യം പറഞ്ഞാൽ ഞങ്ങളുടെ കാഫലംതെങ്ങ് മൂന്ന്, കായില്ലാത്തത് രണ്ട്, വരിക്കപ്ലാവു ഒന്ന് എന്നിവ നിന്റെ അച്ഛൻ രഹസ്യമായി രസം വച്ച് ഉണക്കിയതും എന്റെ നാൾവഴിയിൽ ഞാൻ കുറിച്ചിട്ടിട്ടുണ്ട്. നഷ്ടത്തിന്റെ ഡി. സി. ബി. നോക്കിയാൽ നമ്മുടെ കുടുംബങ്ങൾ ഒരിക്കലും ഒന്നിക്കില്ല.

                     പോക്കുവരവിനെ ചുരുക്കി പി. വി. എന്നു പറയുന്നതുപോലെ കല്യാണി എന്ന നിന്റെ പേര് ചുരുക്കി ഞാൻ നിന്നെ കല്ലു എന്നേവിളിക്കൂ . എന്റെ പൊന്നെ നിനക്കല്ലാതെ മറ്റാർക്കും എന്റെ ഹൃദയം ഞാൻ കൈമാറിയിട്ടില്ല. അക്കാര്യത്തിൽ എന്റെ ഹൃദയം പട്ടയകക്ഷി എഴുതിക്കൊടുത്ത് പ്രമാണം പോലെയാണ്. അത് സ്വന്തമാക്കാൻ എന്റെ പഴയ പ്രേമങ്ങളെന്ന മുൻ പ്രമാണങ്ങളെക്കുറിച്ചോർത്ത് നീ വിഷമിക്കേണ്ട.

                     എന്തായാലും നമ്മുടെ കല്യാണക്കാര്യം അച്ഛനോട് പറഞ്ഞ് പകുതി ശരിയാക്കി വച്ചിട്ടുണ്ട്. നീയെന്ന പതിവിനു വിധേയമായ ഭൂമിയുടെ സ്കെച്ചും മഹസ്സറുമായ ഗ്രഹനിലയും ജാതകക്കുറിപ്പും തന്നാൽ കോവാലക്കണിയാരെക്കൊണ്ട് നോക്കിച്ചിട്ട് ബാക്കിക്കാര്യം മുന്നോട്ടു നീക്കാമെന്ന് അച്ഛൻ പറയുന്നു.

                     എന്തൊക്കെയായാലും നമ്മെ തടയാൻ ശ്രമിക്കുന്നവരുടെ ഒറ്റ സർവ്വെ നമ്പരായിക്കിടക്കുന്ന മുതുകിടിച്ച് സബ്ഡിവിഷൻ തിരിക്കുമെന്ന് ഞാനിതിനാൽ ഉറപ്പിച്ചു പറയുന്നു.

                     എന്റെ ഹൃദയമാകുന്ന സർവ്വെക്കല്ല് മേൽനടപടിക്കായി ഇതോടൊപ്പം സമർപ്പിച്ചു കൊണ്ട് നിർത്തട്ടേ... 
                                                                            എന്ന് ,
                                             കല്ലുവിന്റെ സ്വന്തം പുഷ്കു.
( NB: ഇതിനുള്ള മറുപടി മടക്കത്തപാലിൽ പ്രത്യേക ദൂതൻ മുഖേന നൽകണമെന്ന് അപേക്ഷിച്ചു കൊള്ളുന്നു.)

- വിപിൻ.ജി.നാഥ് പേയാട്
              “പ്രേമലേഖനത്തെക്കുറിച്ച് എന്തുപറയുന്നു? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.” 

-സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
   
2015 ഏപ്രിൽ 23, വ്യാഴാഴ്‌ച

“ഒരുചവറുവണ്ടിയുടെആത്മകഥ”-മഴവില്ല്-നിറം-1(22.4.2015)

വില്ല് - നിറം-1 (22.4.2015)

ഒരു ചവറുവണ്ടിയുടെ ആത്മകഥ

                          എന്നെ അറിയില്ലേ...?!!! ഞാനാണ് ചവറുവണ്ടി. കോർപ്പറേഷൻ വണ്ടിയെന്നും ജനങ്ങൾ എന്നെ വിളിക്കാറുണ്ട്. പേര് കേട്ടപ്പോൾത്തന്നെ നിങ്ങൾ മുഖം ചുളിച്ചു അല്ലേ...എനിക്കറിയാം; എല്ലാപേർക്കും എന്റെ പേര് കേൾക്കുന്നതുതന്നെ ഇഷ്ട്ടമല്ല. പക്ഷേ ഞാൻ ചെയ്യുന്ന സേവനം എത്ര മഹത്തരമാണെന്ന് നിങ്ങൾക്കറിയാമോ?

                          നഗരങ്ങളിൽ കുന്നു കൂടുന്ന ചപ്പ്ചവറുകൾ നീക്കം ചെയ്യുകയെന്നതാണ് എന്റെ ജോലി. ഹോട്ടലുകളിൽ നിന്നും ചന്തകളിൽ നിന്നും വീടുകളിൽ നിന്നും പുറന്തള്ളുന്ന പാഴ് വസ്തുക്കൾ ദൂരെക്കൊണ്ട് കളയുന്നത് ഞാനാണ്. എന്നാലും എനിക്ക് വൃത്തിയില്ലെന്ന് നിങ്ങൾ പറയും.                          

                           സത്യത്തിൽ നിങ്ങൾക്ക് വൃത്തിബോധമുണ്ടോ? നിങ്ങൾ നിങ്ങളുടെ വീട് തൂത്തുവാരി വൃത്തിയാക്കിയിട്ട് ചപ്പുചവറുകൾ അടുത്ത പുരയിടത്തിലോ റോഡിലോ അല്ലേ കൊണ്ടിടുന്നത്.
                           
                           നഗരവാസികൾ പലരും മോണിങ് വാക്ക് ശീലമാക്കിയവരാണ്. “ദേഹമനങ്ങി പണി ചെയ്യാത്തവരല്ലേ, വ്യായാമത്തിനുവേണ്ടി അങ്ങനെ ചെയ്യുന്നത് നല്ലതാണ്”- എന്ന് ഗ്രാമവാസികൾ മനസ്സിൽ കരുതിക്കാണും. എന്നാൽ ഈ പ്രഭാതസവാരിക്ക് പിന്നിൽ ഒരു രഹസ്യമുണ്ട്! നടക്കാൻ പോകുന്നവരുടെ കയ്യിൽ ഒരു പ്ലാസ്റ്റിക് കവർ കാണും; അതിൽ നിറയെ വീട്ടിലെ എച്ചിലും ചപ്പും ചവറും! നടക്കുന്നതിനിടയിൽ സൂത്രത്തിൽ ആ കവർ റോഡരുകിൽ ഇട്ടിട്ട് പോകും. റോഡരുകിൽ ചവറ്റു കുട്ട വച്ചിരുന്നാലും ആരും അത് ഉപയോഗിക്കാറില്ല (ചവറ്റുകുട്ടയെന്നാൽ ചവറിടാനുള്ളതല്ല എന്നാണ് ഭൂരിഭാഗം ആളുകളും ചിന്തിക്കുന്നതെന്ന് തോന്നുന്നു). ഇതെല്ലാം പിന്നെ ഞാനാണ് നീക്കം ചെയ്യുന്നത്. എനിക്കറിയാം നിങ്ങളിൽ പലരും ഇപ്പോൾ ഞെട്ടിക്കാണും. നിങ്ങൾ രഹസ്യമായിട്ട് ചെയ്യുന്ന ഈ കാര്യങ്ങൾ ഞാനെങ്ങനെ അറിഞ്ഞു എന്നോർത്ത്.

                          ഇനിയൊരു രഹസ്യം പറയട്ടെ! ഞാനും ചിലപ്പോൾ കള്ളത്തരം കാണിക്കാറുണ്ട്. ജനവാസം കുറഞ്ഞ സ്ഥലത്ത് കൊണ്ടിടുന്നതിനു പകരം ഞാൻ ചിലപ്പോൾ ചപ്പുചവറുകൾ ജനത്തിരക്കേറിയ സ്ഥലത്ത് കൊണ്ടിടാറുണ്ട്.എന്റെ ഡ്രൈവറും ജോലിക്കാരും കൂടെയാണ് ഇത് ചെയ്യുന്നതെങ്കിലും കുറ്റം മുഴുവൻ ഞാൻ കേൾക്കണം.

                          ചില സ്ഥലങ്ങളിൽ ചവർ സംസ്കരണ ഫാക്ടറികൾ തുടങ്ങിയതോടേ എന്റെ കഷ്ട കാലവും തുടങ്ങി. ഫാക്ടറികളിലേക്ക് ചവറും കൊണ്ട് പോകുന്ന എന്നെ ജനങ്ങൾ വഴിയിൽ തടയുകയും തല്ലിത്തകർക്കുകയും ചിലപ്പോൾ ബോംബ് എറിയുകയും ചെയ്യാറുണ്ട്. അല്ലാ ജനങ്ങളെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. ഏത് ജലദോഷക്കാരന്റെയും മൂക്ക് തുറന്നു പോകുന്നതരത്തിലുള്ള ‘സുഗന്ധ’(?!)വും വഹിച്ചുകൊണ്ടല്ലേ ഞാൻ പോകുന്നത്.
 
                          റോഡിലൂടെ ഞാൻ കടന്നു പോകുമ്പോൾ എന്റെ ഗന്ധം സഹിക്കാനാവാതെ വഴിയാത്രക്കാർ ബോധം കെട്ട് താഴെ വീഴുന്നതും ബാലൻസ് നഷ്ടപ്പെട്ട ഇരുചക്രവാഹനക്കാർ വണ്ടി വഴിയാത്രക്കാരുടെ ദേഹത്ത് കയറ്റുന്നതും സർവ്വസാധാരണമാണ്. (സത്യമായിട്ടും ഞാനിതു കണ്ട് ചിരിക്കാറില്ല.)

                          ഏറ്റവും രസകരമായ കാഴ്ച ആകാശമാർഗേണ പരുന്തുകളും കാക്കകളും എനിക്ക് എസ്കോർട്ട് നൽകുന്നതാണ്.

                          ഞാനില്ലെങ്കിൽ നഗരങ്ങൾ മാലിന്യം കൊണ്ട് നിറയും, രോഗങ്ങൾ പടരും, ജനജീവിതം ദുസ്സഹമാകും. എതെല്ലാം ഒഴിവാക്കുന്ന എന്നെ ഇനിയെങ്കിലും നിങ്ങൾ വെറുക്കാതിരിക്കുക.

- വിപിൻ.ജി.നാഥ് പേയാട്
                     “ചവറുവണ്ടിയുടെ ആത്മകഥയെക്കുറിച്ച് എന്തുപറയുന്നു? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”

2014 ഡിസംബർ 30, ചൊവ്വാഴ്ച

എന്നാലുംഎന്റെകൃഷ്ണാ...-നര്‍മ്മം (22.12.2014)

ില്ല് - നിറം-4 (22.12.2014)

എന്നാലും എന്റെ കൃഷ്ണാ... 

                 എന്റെ ഭഗവാനെ കൃഷ്ണാ ... ഇതെന്താ എല്ലാരും ഇങ്ങനെ? നിനക്കെന്നെ അറിയാമല്ലൊ .ഞാനൊരു പാവമല്ലേ; ഒന്നാം ക്ലാസിൽ പഠിക്കുന്ന ഉണ്ണിക്കുട്ടൻ. നീയെന്താ ഇത് കേട്ടിട്ട് കള്ളച്ചിരിയും ചിരിച്ച് നിൽക്കുന്നത്?!!
 
                എല്ലാ കുട്ടികളെയും പോലെ എനിക്കും ഏറ്റവും ഇഷ്ടമുള്ള ദൈവമാണ് ഉണ്ണികൃഷ്ണൻ. എന്റെ അമ്മൂമ്മ പുരാണത്തിലെ എത്രയെത്ര കഥകളാണെന്നോ പറഞ്ഞു തരുന്നത്. അതിലെല്ലാം നീയല്ലാതെ ഞങ്ങൾ കുഞ്ഞുങ്ങളുടെ കുസൃതികൾ പോലെ കുസൃതികൾ കാട്ടി നടക്കുന്ന മറ്റൊരു ദേവനെക്കുറിച്ചും പറഞ്ഞു കേട്ടിട്ടില്ല. അതുകൊണ്ട് തന്നെയാണ് നീയെന്റെ ഇഷ്ടദേവനായത്. 

                അയ്യോ... ഇനിയും ഞാനെന്റെ പരിഭവത്തിന്റെ കാരണം പറഞ്ഞില്ലല്ലോ...നിന്റെ കുസൃതികൾ കണ്ട് അന്ന് അമ്പാടിയിൽ ഉണ്ടായിരുന്നവർ വെണ്ണയുംപാലും നിനക്ക് സമ്മാനമായി  തന്നിരുന്നു എന്നാണ് അമ്മൂമ്മ പറഞ്ഞത്. ഇതു കേട്ട് ആവേശം കൊണ്ട് നിന്റെ കുസൃതികൾ ഞാനും അനുകരിച്ചു.അതിന്റെ ഫലം ഇനി പറയാം.

                കുട്ടിക്കാലത്ത് നീയും കൂട്ടുകാരുംകൂടെ അയൽവക്കത്തെ വീടുകളിൽ കയറി വെണ്ണ കട്ടുതിന്നിരുന്നു എന്നു കേട്ടു. ഈ കള്ളത്തരം കണ്ടാലും വീട്ടുകാർ ഒന്നും പറയില്ലായിരുന്നു പോലും. ഞാനും ഇതൊന്ന് പരീക്ഷിക്കാൻ തീരുമാനിച്ചു. 

                ഒരു ദിവസം ഞാൻ അടുത്ത വീട്ടിലെ അടുക്കളയിൽ കയറി ചെറിയൊരു തെരച്ചിൽ നടത്തി നോക്കി. എന്തു പറയാനാ വെണ്ണ പോയിട്ട് നെയ്യ് പോലും അവിടെ ഉണ്ടായിരുന്നില്ല!! പിന്നെ അവിടെ ഒരു കുപ്പി ജാം ഇരിക്കുന്നതു കണ്ടു. ജാമെങ്കിൽ ജാം, അതാകട്ടെ എന്നു കരുതി ഞാൻ കുപ്പി തുറന്ന് തീറ്റി തുടങ്ങിയതും വീട്ടുകാരെത്തി; എന്നെ അടിക്കാൻ കൈ ഓങ്ങി. ഞാൻ ജീവനും കൊണ്ടോടി..!!! 

                പണ്ട് പേമാരി പെയ്തപ്പോൾ നീ ഗോവർദ്ധന പർവ്വതത്തെ ചെറുവിരൽ കൊണ്ടുയർത്തി കുടയായി പിടിച്ചല്ലോ. ഞാനും അതു പോലെ ഒരു ശ്രമം നടത്തി നോക്കി. അച്ഛൻ പുതിയ ഡി.വി.ഡി. പ്ലയർ വാങ്ങിക്കൊണ്ടു വന്നപ്പോൾ ഞാനത് ചെറുവിരലുകൊണ്ടുയർത്തി നോക്കി. അത് തറയിൽ വീണ് തവിടുപൊടിയായി. അച്ഛനെന്നെ തല്ലാൻ പിടിച്ചപ്പോൾ ഞാൻ ഉണ്ണികൃഷ്ണനെ അനുകരിച്ചതാണെന്നു പറഞ്ഞു. കുസൃതി കാണിക്കുമ്പോൾ യശോദ ഉണ്ണികൃഷ്ണനെ ഉരലിൽ പിടിച്ചുകെട്ടിയിടാറുണ്ട്. അതു പോലെ നിന്നെയും കെട്ടിയിടാം എന്നു പറഞ്ഞ് അച്ഛനെന്നെ കെട്ടിയിട്ടു. വീട്ടിൽ ഉരലില്ല മിക്സിയാണുള്ളത്. അതു കൊണ്ട് അച്ഛനെന്നെ കട്ടിലിന്റെ കാലിലാണ് കെട്ടിയിട്ടത്. എന്തൊരു കഷ്ടമാണെന്ന് നോക്കണേ..! 

                കാളിന്ദിയിൽ ഗോപികമാർ കുളിക്കുമ്പോൾ നീ അവരുടെ വസ്ത്രങ്ങളുമായി ആലിൻ കൊമ്പിൽ കയറി ഇരിക്കുമായിരുന്നല്ലോ. ഒരു ദിവസം കുറേ ചേച്ചിമാർ കുളത്തിൽ കുളിക്കുമ്പോൾ ഞാൻ അവരുടെ തുണികളും എടുത്ത് അടുത്തുണ്ടായിരുന്ന ഒരു മാവിൽ കയറിയിരുന്നു. തുണി ഞാൻ എടുക്കുന്നത് കണ്ട അവർ എന്റെ ചെവിക്ക് പിടിച്ചു തിരുമ്മി. ഞാൻ ഉണ്ണികൃഷ്ണനെ അനുകരിച്ചതാണെന്നു പറഞ്ഞപ്പോൾ അവർ പറയുകയാണ് ഞങ്ങളെന്നാൽ കംസനെ അനുകരിക്കുകയാണെന്ന്. 

                കൃഷ്ണനെക്കുറിച്ച് ഓർക്കുമ്പോൾ ആ ഓടക്കുഴലും മയിൽപ്പീലിയുമാണ് ആദ്യം മനസ്സിൽ എത്തുന്നത്. മയിൽപ്പീലി കിട്ടാത്തതു കൊണ്ട് ഞാൻ വീട്ടിലുണ്ടായിരുന്ന പൂവൻ കോഴിയുടെ വലിയൊരു തൂവൽ തലമുടിയിൽ തിരുകി നടന്നു. അത് കണ്ട് എല്ലാവരും എന്നെ കളിയാക്കിച്ചിരിച്ചു. 

                ഒരു ദിവസം പട്ടണത്തിൽ പോയപ്പോൾ ഓടക്കുഴൽ വിൽക്കുന്നത് കണ്ടു. എന്റെ നിർബന്ധം കൊണ്ട് അമ്മ ഒരെണ്ണം വാങ്ങിത്തന്നു. ഞാൻ ഊതിയിട്ട് ഓടക്കുഴലിലൂടെ ഫൂ...ഫൂ... എന്ന് കാറ്റ് വന്നതല്ലാതെ ശബ്ദമൊന്നും കേട്ടില്ല! പിന്നെ അതിനു പകരം ഒരു വിസിൽ വാങ്ങിത്തന്നു. അത് എപ്പോഴും ഞാൻ ഊതിക്കൊണ്ട് നടന്നപ്പോൾ “ചെറുക്കനെക്കൊണ്ട് ചെവിതല കേൾക്കാൻ വയ്യല്ലോ”- എന്നുപറഞ്ഞ് അച്ഛനത് പിടിച്ച് വാങ്ങി ചവിട്ടിപ്പൊട്ടിച്ചു കളഞ്ഞു.

                കുചേലൻ കൊണ്ടു വന്ന കല്ലും നെല്ലും നിറഞ്ഞ അവൽ നീ വാരിത്തിന്നതു പോലെ ഞാനും ഒരു പണി ചെയ്തു.  അമ്മ റേഷൻകടയിൽ നിന്നു വാങ്ങിക്കൊണ്ടുവന്ന കല്ലും നെല്ലും നിറഞ്ഞ റേഷനരി ഒരു പിടി ഞാൻ വാരിത്തിന്നു. കോഴിക്ക് തീറ്റയായി കൊടുക്കുന്ന അരി തിന്നെന്നും പറഞ്ഞ് അമ്മ എന്നെ പൊതിരെ തല്ലി.                 

                എന്റെ കൃഷ്ണാ...നീ അന്ന്  കുസൃതികൾ കാട്ടി രസിച്ചു നടന്നു. ഞാനിപ്പോൾ നിന്നെ അനുകരിച്ചപ്പോൾ കിട്ടിയ അനുഭവം കണ്ടില്ലേ..! എന്നാലും നിന്നോടെനിക്ക് പിണക്കമൊന്നുമില്ല. എന്തൊക്കെയായാലും നീ ഞങ്ങളുടെ കണ്ണിലുണ്ണിയായ അമ്പാടിക്കണ്ണനല്ലേ!!!    

- വിപിൻ.ജി.നാഥ് പേയാട്

              അമ്പാടിക്കണ്ണനെക്കുറിച്ച് എന്തുപറയുന്നു? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/ അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”
-സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
   
2014 ജൂലൈ 22, ചൊവ്വാഴ്ച

“ഒരു സ്കൂൾ ബസിന്റെ ആത്മകഥ..!!! ”-പ്രധാന താരം(Main story)(22.7.2014)

ില്ല് - നിറം-7 (22.7.2014)

ഒരു സ്കൂൾ ബസിന്റെ ആത്മകഥ..!!! 

                 പ്രിയപ്പെട്ട കൂട്ടുകാരേ, എന്നെ നിങ്ങൾക്ക്  കൂടുതൽ പരിചയപ്പെടുത്തേണ്ട കാര്യമില്ലല്ലോ. ഞാനാണ് സ്കൂൾബസ്സ്. നാടിന്റെ നാനാഭാഗങ്ങളിൽ നിന്ന് വിദ്യാ‍ർഥികളെ സ്കൂളിൽ എത്തിക്കുകയും തിരികെ കൊണ്ടു വിടുകയുമാണ് എന്റെ ജോലി. ഇതു കേട്ട് എന്റെ ബന്ധുക്കളായ ട്രാൻസ്പോർട്ട്  ബസുകളും പ്രൈവറ്റ് ബസുകളും കണ്ണുരുട്ടുന്നത് എനിക്കു കാണാം. അവരും വിദ്യാർഥികളെ സ്കൂളിലെത്തിക്കാൻ സഹായിക്കാറുണ്ടത്രേ. ശരി...ശരി...ശരി... ഞാനത് സമ്മതിക്കുന്നു.

                 പല ട്രാ‍ൻസ്പോർട്ട്ബസ്സുകളുടെയും ഫുട്ബോർഡിലും പുറകിലത്തെ ഏണിയിലുമാണല്ലോ വിദ്യാർഥികളുടെ സ്ഥാനം! പ്രൈവറ്റ് ബസ്സുകൾക്കാണെങ്കിൽ വിദ്യാർഥികളെ കാണുന്നതു തന്നെ ദേഷ്യമാണ്. അകത്ത് കയറിപ്പറ്റിയാലോ, പലപ്പോഴും സീറ്റിലിരിക്കാൻ അനുവാദമില്ല. അങ്ങനെ നോക്കുമ്പോൾ എന്റെ സ്ഥാനം വളരെ ഉയർന്നതല്ലേ? ഞാൻ പൊങ്ങച്ചം പറയുകയാണെന്ന് വിചാരിക്കരുതേ!  

                  മുൻപൊക്കെ പല നിറങ്ങളിലുള്ള പെയിന്റടിച്ച് ഞാൻ ചെത്തി നടന്നിരുന്നു - അല്ല ഓടിയിരുന്നു. ഇപ്പോൾ ഞങ്ങൾക്കെല്ലാവർക്കും ഒറ്റ നിറമേയുള്ളൂ. മഞ്ഞ നിറം!! പോട്ടേ...എനിക്കതിൽ അത്ര പരിഭവമില്ല. വിദ്യാർഥികളെല്ലാം യൂ‍ണീഫോമിടുമ്പോൾ ഞങ്ങളെയും യൂണീഫോം ഇടീച്ചതാണെന്ന് സമാധാനിക്കാം.രാവിലത്തെ തിരക്കിനിടയിൽ ഞങ്ങളെ തിരിച്ചറിയാനാണൂപോലും ഈ നിറം.

                 സംഗതി സ്കൂൾബസ് ആണെങ്കിലും മത്തി അടുക്കുന്നതു പോലെയാണ് സ്കൂൾ ബസ്സിലും കുട്ടികളെ കയറ്റുന്നത്. ആദ്യമാദ്യമുള്ള സ്റ്റോപ്പിൽനിന്ന് ബസ്സിൽ കയറുന്നവർക്ക് സീറ്റ് കിട്ടും. പിന്നീട് കയറുന്നവർ സ്കൂളിൽഎത്തുന്നതുവരെ നിൽക്കണം!
 
                 സീറ്റ് കിട്ടിയവർ ഭാഗ്യം ചെയ്തവരാണെന്ന് കരുതാൻ വരട്ടെ. പിന്നീട് കയറുന്നവരുടെ ബാഗ് ഇവരാണ് ചുമക്കേണ്ടത്. എല്ലാവരും തങ്ങളുടെ ബാഗ് സീറ്റിലിരിക്കുന്നവരുടെ മടിയിലേക്കിടും. സത്യം പറഞ്ഞാൽ അലക്കുകാരന്റെ വിഴുപ്പു ഭാണ്ഡം ചുമക്കുന്ന കഴുതയുടെ അവസ്ഥ ഇതിലും ഭേദമാണെന്നു തോന്നും!!!

                 സീറ്റ് കിട്ടിയാലും സ്കൂളിലെത്തുന്നതുവരെ സീറ്റിലിരിക്കാമെന്നും കരുതേണ്ട. ടീച്ചർമാർ കയറുമ്പോൾ സീറ്റൊഴിഞ്ഞുകൊടുക്കണം. ചില ടീച്ചർമാർക്ക് ഏതെങ്കിലും സീറ്റ് കിട്ടിയാൽ പോര; സൈഡ് സീറ്റ് തന്നെ വേണം! 

                 എന്റെ യാത്രാവേളകൾ എത്ര രസകരമാണെന്നോ... കുട്ടികളുടെ കലപില ശബ്ദംകൊണ്ട് ബസ് മുഖരിതമായിരിക്കും. ഈ അണ്ഡകടാഹത്തിലെ മുഴുവൻ വിഷയങ്ങളും ബസ്സിൽ ചർച്ചാവിഷയമാകാറുണ്ട്. ഈ ബഹളത്തിനിടയിലും വായനയിൽ മുഴുകുന്ന ‘ബുജി’കളും ഉണ്ട്! പരീക്ഷാ സമയങ്ങളിൽ ബസ്സിൽ ഒരു ബഹളവുമില്ല. എന്തൊരച്ചടക്കമാണെന്നോ.

                 ‘അവധിക്കാലം’- എല്ലാ വിദ്യാർഥികളും ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന കാര്യം. പക്ഷേ അവധിക്കാലം എനിക്ക് ഇഷ്ടമല്ല. കാരണം എനിക്ക് ആ സമയത്ത് ഏകാന്തവാസമാണല്ലോ. വിദ്യാർഥികളെ കാണാൻ പറ്റില്ല. ബോറടി സഹിക്കാ‍ൻ പറ്റില്ല.

                 മിക്ക സ്കൂൾ ബസ്സുകളും പതിയെ മാത്രമേ ഓടുകയുള്ളൂ. നിറച്ച് വിദ്യാർഥികളുമായി മരണപ്പാച്ചിൽ നടത്തുന്നത് ശരിയല്ലല്ലോ. അതു കൊണ്ട് കുട്ടികൾ ഞങ്ങൾക്കൊരു ഓമനപ്പേരിട്ടിട്ടുണ്ട്. എന്താണെന്നോ - “കാള വണ്ടി”! 

                 ഇതൊക്കെയാണ് കൂട്ടുകാരേ എന്റെ വിശേഷങ്ങൾ. ഇനി നിൽക്കാൻ സമയമില്ല. രാവിലത്തെ ട്രിപ്പിനുള്ള സമയമായി. പോകട്ടേ...

                 റ്റാറ്റാ...ബൈ...ബൈ...പോം...പോം...കീ...കീ...

- വിപിൻ.ജി.നാഥ് പേയാട്

              സ്കൂൾ ബസിന്റെ ആത്മകഥയെക്കുറിച്ച് എന്തുപറയുന്നു? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”
-സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
   
2014 മേയ് 22, വ്യാഴാഴ്‌ച

“ പ്രേമലേഖനം : ‘ആധാരമെഴുത്തുകാരൻ’ വക ” - (22.5.2014)

ില്ല് - നിറം-7 (22.5.2014)

“ പ്രേമലേഖനം : ‘ആധാരമെഴുത്തുകാരൻ’ വക ”

                     കോത്താഴം താലൂക്കിൽ കോഴിക്കൊമ്പ് വില്ലേജിൽ കപ്പക്കാലായിൽ വീട്ടിൽ ദുര്യോധനക്കുറുപ്പ് മകൾ ടി.വി. കാണൽ, മൊബൈൽ കിന്നാരം തൊഴിൽ നിത്യകല്യാണി സമക്ഷം മേപ്പടി താലൂക്കിൽ മേപ്പടി വില്ലേജിൽ ചേറ്റുകണ്ടത്തിൽ വീട്ടിൽ കാർക്കോടകൻ പിള്ള മകൻ ആധാരമെഴുത്തു ജീവനം പുഷ്കു എന്ന പുഷ്കരകുമാരൻ സമർപ്പിക്കുന്ന പ്രേമലേഖനം.

                     എന്റെ കരളേ... നിന്റെ ഹൃദയം എന്റെ പേരിൽ പോക്കുവരവ് ചെയ്യുന്നതിന് എത്ര നാളുകളായി ഞാൻ പുറകേ നടക്കുന്നു...പക്ഷേ നീയെന്തേ എന്നെക്കാണുമ്പോൾ റിക്കവറിക്കാരേ കണ്ട കുടിശ്ശിക കക്ഷിയെപ്പോലെ ഒഴിഞ്ഞു മാറുന്നത്?!!! ഞാനെത്ര കാലം ഇങ്ങനെ പുറമ്പോക്കിൽ കിടക്കുന്ന കുടിയേറ്റക്കാരനെപ്പോലെ കഴിയും. നീയില്ലാത്ത ജീവിതം എനിക്ക് പട്ടയനമ്പരില്ലാത്ത തണ്ടപ്പേര് പോലെയാണ്.

                      +2 വിന് പഠിക്കുമ്പോൾ സ്കൂളിൽ പോകാനുള്ള സൌകര്യത്തിന് കുറച്ചു കാലം നീ നിന്റെ അമ്മായിയുടെ വീട്ടിൽ നിന്നതിന്റെ പേരിൽ കുത്തകപ്പാട്ടത്തിന് കിട്ടിയ സ്ഥലം പട്ടയ ഭൂമി ആക്കാൻ നോക്കുന്നതു പോലെ നിന്റമ്മായി അവരുടെ മകൻ കോലുനാരായണനെക്കൊണ്ട് നിന്നെകെട്ടിക്കാൻ നോക്കുന്നവിവരം ഞാനറിഞ്ഞു. പുറമ്പോക്കും തരിശും തിരിച്ചറിയാൻ വയ്യാത്ത അവനേക്കാൾ ഞാനാണ് നിനക്കു യോജിച്ചത്.

                     തമ്മിൽകണ്ടാൽ കീരിയും പാമ്പും പോലുള്ള നമ്മുടെ പിതാക്കന്മാരുടെ വഴക്കിനിടയിൽ എന്റെ അച്ഛൻ പുരയിടത്തിന്റെ അതിരിൽ കിടന്ന സർവ്വെ കല്ല് പിഴുതുകളഞ്ഞതും കൃഷിയുടെ കാര്യം പറഞ്ഞാൽ ഞങ്ങളുടെ കാഫലംതെങ്ങ് മൂന്ന്, കായില്ലാത്തത് രണ്ട്, വരിക്കപ്ലാവു ഒന്ന് എന്നിവ നിന്റെ അച്ഛൻ രഹസ്യമായി രസം വച്ച് ഉണക്കിയതും എന്റെ നാൾവഴിയിൽ ഞാൻ കുറിച്ചിട്ടിട്ടുണ്ട്. നഷ്ടത്തിന്റെ ഡി. സി. ബി. നോക്കിയാൽ നമ്മുടെ കുടുംബങ്ങൾ ഒരിക്കലും ഒന്നിക്കില്ല.

                     പോക്കുവരവിനെ ചുരുക്കി പി. വി. എന്നു പറയുന്നതുപോലെ കല്യാണി എന്ന നിന്റെ പേര് ചുരുക്കി ഞാൻ നിന്നെ കല്ലു എന്നേവിളിക്കൂ .എന്റെ പൊന്നെ നിനക്കല്ലാതെ മറ്റാർക്കും എന്റെ ഹൃദയം ഞാൻ കൈമാറിയിട്ടില്ല. അക്കാര്യത്തിൽ എന്റെ ഹൃദയം പട്ടയകക്ഷി എഴുതിക്കൊടുത്ത് പ്രമാണം പോലെയാണ്. അത് സ്വന്തമാക്കാൻ എന്റെ പഴയ പ്രേമങ്ങളെന്ന മുൻ പ്രമാണങ്ങളെക്കുറിച്ചോർത്ത് നീ വിഷമിക്കേണ്ട.

                     എന്തായാലും നമ്മുടെ കല്യാണക്കാര്യം അച്ഛനോട് പറഞ്ഞ് പകുതി ശരിയാക്കി വച്ചിട്ടുണ്ട്. നീയെന്ന പതിവിനു വിധേയമായ ഭൂമിയുടെ സ്കെച്ചും മഹസ്സറുമായ ഗ്രഹനിലയും ജാതകക്കുറിപ്പും തന്നാൽ കോവാലക്കണിയാരെക്കൊണ്ട് നോക്കിച്ചിട്ട് ബാക്കിക്കാര്യം മുന്നോട്ടു നീക്കാമെന്ന് അച്ഛൻ പറയുന്നു.

                     എന്തൊക്കെയായാലും നമ്മെ തടയാൻ ശ്രമിക്കുന്നവരുടെ ഒറ്റ സർവ്വെ നമ്പരായിക്കിടക്കുന്ന മുതുകിടിച്ച് സബ്ഡിവിഷൻ തിരിക്കുമെന്ന് ഞാനിതിനാൽ ഉറപ്പിച്ചു പറയുന്നു.

                     എന്റെ ഹൃദയമാകുന്ന സർവ്വെക്കല്ല് മേൽനടപടിക്കായി ഇതോടൊപ്പം സമർപ്പിച്ചു കൊണ്ട് നിർത്തട്ടേ... 
                                                                            എന്ന് ,
                                             കല്ലുവിന്റെ സ്വന്തം പുഷ്കു.
( NB: ഇതിനുള്ള മറുപടി മടക്കത്തപാലിൽ പ്രത്യേക ദൂതൻ മുഖേന നൽകണമെന്ന് അപേക്ഷിച്ചു കൊള്ളുന്നു.)

- വിപിൻ.ജി.നാഥ് പേയാട്
              “പ്രേമലേഖനത്തെക്കുറിച്ച് എന്തുപറയുന്നു? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.” 

-സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
   
2014 ഏപ്രിൽ 22, ചൊവ്വാഴ്ച

“ നടവഴി, പൊതുവഴി, കുറുക്കുവഴി...”- (22.4.2014)

ില്ല്- നിറം-7 (22.4.2014)

“ നടവഴി, പൊതുവഴി, കുറുക്കുവഴി...”

               നടവഴി, ഇടവഴി, പൊതുവഴി, കൈവഴി, പെരുവഴി, കുറുക്കുവഴി എന്നിങ്ങനെ പലതരം വഴികൾ അഥവാ റോഡുകൾ നമ്മുടെ നാട്ടിലുണ്ട്. ഇതിൽ “കുറുക്കുവഴി”യാണ് പൊതുവേ എല്ലാവർക്കും ഇഷ്ടം!! അതു കാരണം പലപ്പോഴും “പെരുവഴി” ആകാറാണ് പതിവ്!!! അതിൽ നിന്ന് രക്ഷപ്പെടാൻ പിന്നെ “പോംവഴി” ഒന്നും കിട്ടാറില്ല എന്നതാണ് സത്യം...!

               യാത്രക്കാർക്കും വാഹനങ്ങൾക്കും സുരക്ഷിതമായി സഞ്ചരിക്കാനുള്ള ഒരു സംവിധാനമാണ് റോഡ് എന്നാണ് സങ്കല്പം! എങ്കിലും ടെലിഫോൺ കേബിളും പൈപ്പ് ലൈനും ഇടുന്നതിന് വെട്ടിപ്പൊളിക്കുന്നതിനു വേണ്ടിയാണ് പ്രധാനമായും നമ്മുടെ നാട്ടിൽ റോഡുകൾ ഉപയോഗിക്കുന്നത് !!

               ആദ്യകാലത്ത് മണ്ണുകൊണ്ടാണ് റോഡ് നിർമ്മിച്ചിരുന്നത്. ഇപ്പോൾ റോഡ് നിർമ്മിക്കുന്നതിന് മെറ്റലും ടാറും ഉപയോഗിക്കുന്നു. കന്നുകാലികൾ ചാണകമിടുന്നതുപോലെ റോഡിൽ അങ്ങിങ്ങായി(?!!) കറുത്ത നിറത്തിൽ കാണപ്പെടുന്ന വസ്തുവിനെയാണ് ടാർ അഥവാ കീൽ എന്നു പറയുന്നത്.

               മഴക്കാലം തുടങ്ങുമ്പോൾ നമ്മുടെ റോഡുകളിൽ പൊതുമരാമത്തു വകുപ്പിന്റെ അറ്റകുറ്റപ്പണികൾ ആരംഭിക്കും. വേനൽക്കാലത്ത് ഈ വകുപ്പ് ഉറക്കത്തിലായിരിക്കും. ‘ഗട്ടറുകൾ’ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന റോഡുകളിലെ ‘കിണറു’കളിൽ മണ്ണിട്ട് നികത്തി മുകളിൽ ചാണകം മെഴുകുക എന്നതാണ് പൊതുമരാമത്തുവകുപ്പിന്റെ ജോലി.  

               റോഡുനിർമാണത്തിന്റെ ആദ്യപടിയായി മെറ്റലും ടാറും റോഡരുകിൽ ഇറക്കിവയ്ക്കുന്നു. കൂമ്പാരം കൂട്ടിവയ്ക്കുന്ന മെറ്റലിൽ കയറിയിറങ്ങി കളിക്കുന്നതും ടാർ വിരലിൽ തോണ്ടി മറ്റുള്ളവരുടെ ദേഹത്തുപുരട്ടുന്നതും കുട്ടികളുടെ പ്രധാന വിനോദമാണ്. 

               റോഡിൽ ചിതറിക്കിടക്കുന്ന മെറ്റലിൽ ചെറിയവാഹനങ്ങൾ വഴുതിവീഴുന്നതും വലിയവാഹനങ്ങളുടെ ടയറിനടിയിൽ കുടുങ്ങി തെറിച്ചുവരുന്ന മെറ്റലുകൊണ്ടുള്ള ഏറ് വഴിയാത്രക്കാർക്ക് കൊള്ളുന്നതും സ്ഥിരം സംഭവമാണ്. 

               നഗരങ്ങളിലും മറ്റും റോഡുകളുടെ ഇരുവശത്തും ഫുഡ്പാത്തുകൾ അഥവാ നടപ്പാതകൾ കാണാം. വഴിക്കച്ചവടക്കാർക്ക് പലതരം സാധനങ്ങൾ നിരത്തിവച്ച് വില്പന നടത്തുന്നതിനും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും വേണ്ടിയാണ് ഈ നടപ്പാതകൾ ഉപയോഗിക്കുന്നത്. 

               നമ്മുടെ റോഡുകളിൽ സർവസാധാരണയായിക്കാണപ്പെടുന്ന ഗട്ടറുകളിൽ വീണ് ലോറിയും ബസും അപ്രത്യക്ഷമാകാറുണ്ട്. 

               പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന ,വെള്ളം നിറഞ്ഞറോഡുകളിലെ ഗട്ടറുകളിലൂടെ ഒരുനഗരത്തിൽ നിന്ന് അടുത്തനഗരത്തിലേക്ക് “ബോട്ട് സർവീസ്” ആരംഭിക്കുന്നകാര്യം സർക്കാരിന്റെ സജീവപരിഗണനയിലാണ്.

               റോഡുകളിലെ ഗട്ടറുകളിൽ വാഴ,ചേമ്പ്, മരച്ചീനി, പപ്പായ തുടങ്ങിയവയും ഇടവിളയായി ഇഞ്ചി, വെണ്ട, പയർ തുടങ്ങിയ പച്ചക്കറികളും പൊതുജനങ്ങൾ കൃഷി ചെയ്യാറുണ്ട്. കുളങ്ങളില്ലാത്ത ചില സ്ഥലങ്ങളിൽ ഗട്ടറുകളിൽ വൻതോതിൽ മത്സ്യകൃഷി നടത്തുന്നു. 

               പാതാളം വരെ ചെന്നെത്തുന്ന ഗട്ടറുകൾ വഴിയാണ് മഹാബലി ഓണക്കാലത്ത് കേരളത്തിൽ എത്തിച്ചേരുന്നതെന്ന് ഇപ്പോൾ വിശ്വസിച്ചു വരുന്നു!

               ഇങ്ങനെ നമ്മുടെ റോഡുകൾ പലവിധത്തിൽ പൊതുജനങ്ങൾക്ക് ഒരനുഗ്രഹമായിനിലകൊള്ളുന്നു!!!

- വിപിൻ.ജി.നാഥ് പേയാട്

              “നമ്മുടെ റോഡുകളെക്കുറിച്ച് എന്തുപറയുന്നു? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.” 

-സസ്നേഹം വിപിൻ.ജി.നാഥ് പേയാട്

2014 മാർച്ച് 22, ശനിയാഴ്‌ച

ഒരു ചവറുവണ്ടിയുടെ ആത്മകഥ(മോണിങ് വാക്കിന്റെ രഹസ്യം!!!)(22-3-2014)

വില്ല് - നിറം-2 (22.3.2014)

                          എന്നെ അറിയില്ലേ...?!!! ഞാനാണ് ചവറുവണ്ടി. കോർപ്പറേഷൻ വണ്ടിയെന്നും ജനങ്ങൾ എന്നെ വിളിക്കാറുണ്ട്. പേര് കേട്ടപ്പോൾത്തന്നെ നിങ്ങൾ മുഖം ചുളിച്ചു അല്ലേ...എനിക്കറിയാം; എല്ലാപേർക്കും എന്റെ പേര് കേൾക്കുന്നതുതന്നെ ഇഷ്ട്ടമല്ല.പക്ഷേ ഞാൻ ചെയ്യുന്ന സേവനം എത്ര മഹത്തരമാണെന്ന് നിങ്ങൾക്കറിയാമോ?

                          നഗരങ്ങളിൽ കുന്നു കൂടുന്ന ചപ്പ്ചവറുകൾ നീക്കം ചെയ്യുകയെന്നതാണ് എന്റെ ജോലി. ഹോട്ടലുകളിൽ നിന്നും ചന്തകളിൽ നിന്നും വീടുകളിൽ നിന്നും പുറന്തള്ളുന്ന പാഴ്വസ്തുക്കൾ ദൂരെക്കൊണ്ട് കളയുന്നത് ഞാനാണ്. എന്നാലും എനിക്ക് വൃത്തിയില്ലെന്ന് നിങ്ങൾ പറയും.                          
                           സത്യത്തിൽ നിങ്ങൾക്ക് വൃത്തിബോധമുണ്ടോ? നിങ്ങൾ നിങ്ങളുടെ വീട് തൂത്തുവാരി വൃത്തിയാക്കിയിട്ട് ചപ്പുചവറുകൾ അടുത്ത പുരയിടത്തിലോ റോഡിലോ അല്ലേ കൊണ്ടിടുന്നത്.
                          നഗരവാസികൾ പലരും മോണിങ് വാക്ക് ശീലമാക്കിയവരാണ്. “ദേഹമനങ്ങി പണി ചെയ്യാത്തവരല്ലേ, വ്യായാമത്തിനുവേണ്ടി അങ്ങനെ ചെയ്യുന്നത് നല്ലതാണ്”- എന്ന് ഗ്രാമവാസികൾ മനസ്സിൽ കരുതിക്കാണും. എന്നാൽ ഈ പ്രഭാതസവാരിക്ക് പിന്നിൽ ഒരു രഹസ്യമുണ്ട്! നടക്കാൻ പോകുന്നവരുടെ കയ്യിൽ ഒരു പ്ലാസ്റ്റിക് കവർ കാണും; അതിൽ നിറയെ വീട്ടിലെ എച്ചിലും ചപ്പും ചവറും! നടക്കുന്നതിനിടയിൽ സൂത്രത്തിൽ ആ കവർ റോഡരുകിൽ ഇട്ടിട്ട് പോകും. റോഡരുകിൽ ചവറ്റു കുട്ട വച്ചിരുന്നാലും ആരും അത് ഉപയോഗിക്കാറില്ല (ചവറ്റുകുട്ടയെന്നാൽ ചവറിടാനുള്ളതല്ല എന്നാണ് ഭൂരിഭാഗം ആളുകളും ചിന്തിക്കുന്നതെന്ന് തോന്നുന്നു). ഇതെല്ലാം പിന്നെ ഞാനാണ് നീക്കം ചെയ്യുന്നത്. എനിക്കറിയാം നിങ്ങളിൽ പലരും ഇപ്പോൾ ഞെട്ടിക്കാണും. നിങ്ങൾ രഹസ്യമായിട്ട് ചെയ്യുന്ന ഈ കാര്യങ്ങൾ ഞാനെങ്ങനെ അറിഞ്ഞു എന്നോർത്ത്.

                          ഇനിയൊരു രഹസ്യം പറയട്ടെ! ഞാനും ചിലപ്പോൾ കള്ളത്തരം കാണിക്കാറുണ്ട്. ജനവാസം കുറഞ്ഞ സ്ഥലത്ത് കൊണ്ടിടുന്നതിനു പകരം ഞാൻ ചിലപ്പോൾ ചപ്പുചവറുകൾ ജനത്തിരക്കേറിയ സ്ഥലത്ത് കൊണ്ടിടാറുണ്ട്.എന്റെ ഡ്രൈവറും ജോലിക്കാരും കൂടെയാണ് ഇത് ചെയ്യുന്നതെങ്കിലും കുറ്റം മുഴുവൻ ഞാൻ കേൾക്കണം.

                          ചില സ്ഥലങ്ങളിൽ ചവർ സംസ്കരണ ഫാക്ടറികൾ തുടങ്ങിയതോടേ എന്റെ കഷ്ട കാലവും തുടങ്ങി. ഫാക്ടറികളിലേക്ക് ചവറും കൊണ്ട് പ്പോകുന്ന എന്നെ ജനങ്ങൾ വഴിയിൽ തടയുകയും തല്ലിത്തകർക്കുകയും ചിലപ്പോൾ ബോംബ് എറിയുകയും ചെയ്യാറുണ്ട്. അല്ലാ ജനങ്ങളെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല.ഏത് ജലദോഷക്കാരന്റെയും മൂക്ക് തുറന്നു പോകുന്നതരത്തിലുള്ള ‘സുഗന്ധ’വും വഹിച്ചുകൊണ്ടല്ലേ ഞാൻ പോകുന്നത്.
 
                          റോഡിലൂടെ ഞാൻ കടന്നു പോകുമ്പോൾ എന്റെ ഗന്ധം സഹിക്കാനാവാതെ വഴിയാത്രക്കാർ ബോധം കെട്ട് താഴെ വീഴുന്നതും ബാലൻസ് നഷ്ടപ്പെട്ട ഇരുചക്രവാഹനക്കാർ വണ്ടി വഴിയാത്രക്കാരുടെ ദേഹത്ത് കയറ്റുന്നതും സർവ്വസാധാരണമാണ് (സത്യമായിട്ടും ഞാനിതു കണ്ട് ചിരിക്കാറില്ല.)

                          ഏറ്റവും രസകരമായ കാഴ്ച ആകാശമാർഗേണ പരുന്തുകളും കാക്കകളും എനിക്ക് എസ്കോർട്ട് നൽകുന്നതാണ്.

                          ഞാനില്ലെങ്കിൽ നഗരങ്ങൾ മാലിന്യം കൊണ്ട് നിറയും, രോഗങ്ങൾ പടരും, ജനജീവിതം ദുസ്സഹമാകും. എതെല്ലാം ഒഴിവാക്കുന്ന എന്നെ ഇനിയെങ്കിലും നിങ്ങൾ വെറുക്കാതിരിക്കുക.

- വിപിൻ.ജി.നാഥ് പേയാട്
       
             “ചവറുവണ്ടിയുടെ ആത്മകഥയെക്കുറിച്ച് എന്തുപറയുന്നു? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”

2013 ഡിസംബർ 29, ഞായറാഴ്‌ച

എന്നാലും എന്റെ കൃഷ്ണാ...

വില്ല് - നിറം-1 (29.12.2013)

               എന്റെ ഭഗവാനേ കൃഷ്ണാ ... ഇതെന്താ എല്ലാരും ഇങ്ങനെ? നിനക്കെന്നെ അറിയാമല്ലൊ. ഞാനൊരു പാവമല്ലേ; ഒന്നാം ക്ലാസിൽ പഠിക്കുന്ന ഉണ്ണിക്കുട്ടൻ. നീയെന്താ ഇത് കേട്ടിട്ട് കള്ളച്ചിരിയും ചിരിച്ച് നിൽക്കുന്നത് ?!!
               എല്ലാ കുട്ടികളെയും പോലെ എനിക്കും ഏറ്റവും ഇഷ്ടമുള്ള ദൈവമാണ് ഉണ്ണികൃഷ്ണൻ. എന്റെ അമ്മൂമ്മ പുരാണത്തിലെ എത്രയെത്ര കഥകളാണെന്നോ പറഞ്ഞു തരുന്നത്. അതിലെല്ലാം നീയല്ലാതെ ഞങ്ങൾ കുഞ്ഞുങ്ങളുടെ കുസൃതികൾ പോലെ കുസൃതികൾ കാട്ടി നടക്കുന്ന മറ്റൊരു ദേവനെക്കുറിച്ചും പറഞ്ഞു കേട്ടിട്ടില്ല. അതുകൊണ്ട് തന്നെയാണ് നീയെന്റെ ഇഷ്ടദേവനായത് .
               അയ്യോ...ഇനിയും ഞാനെന്റെ പരിഭവത്തിന്റെ കാരണം പറഞ്ഞില്ലല്ലോ...നിന്റെ കുസൃതികൾ കണ്ട് അന്ന് അമ്പാടിയിൽ ഉണ്ടായിരുന്നവർ വെണ്ണയും പാലും നിനക്ക് സമ്മാനമായി  തന്നിരുന്നു എന്നാണ് അമ്മൂമ്മ പറഞ്ഞത്. ഇതു കേട്ട് ആവേശം കൊണ്ട് നിന്റെ കുസൃതികൾ ഞാനും അനുകരിച്ചു. അതിന്റെ ഫലം ഇനി പറയാം.
               കുട്ടിക്കാലത്ത് നീയും കൂട്ടുകാരുംകൂടെ അയൽവക്കത്തെ വീടുകളിൽ കയറി വെണ്ണ കട്ടുതിന്നിരുന്നു എന്നു കേട്ടു. ഈ കള്ളത്തരം കണ്ടാലും വീട്ടുകാർ ഒന്നും പറയില്ലായിരുന്നു പോലും. ഞാനും ഇതൊന്ന് പരീക്ഷിക്കാൻ തീരുമാനിച്ചു. ഒരു ദിവസം ഞാൻ അടുത്ത വീട്ടിലെ അടുക്കളയിൽ കയറി ചെറിയൊരു തെരച്ചിൽ നടത്തി നോക്കി. എന്തു പറയാനാ വെണ്ണ പോയിട്ട് നെയ്യ് പോലും അവിടെ ഉണ്ടായിരുന്നില്ല!! പിന്നെ അവിടെ ഒരു കുപ്പി ജാം ഇരിക്കുന്നതു കണ്ടു. ജാമെങ്കിൽ ജാം, അതാകട്ടെ എന്നു കരുതി ഞാൻ കുപ്പി തുറന്ന് തീറ്റി തുടങ്ങിയതും വീട്ടുകാരെത്തി; എന്നെ അടിക്കാൻ കൈ ഓങ്ങി. ഞാൻ ജീവനും കൊണ്ടോടി..!!!
               പണ്ട് പേമാരി പെയ്തപ്പോൾ നീ ഗോവർദ്ധന പർവ്വതത്തെ ചെറുവിരൽ കൊണ്ടുയർത്തി കുടയായി പിടിച്ചല്ലോ. ഞാനും അതു പോലെ ഒരു ശ്രമം നടത്തി നോക്കി. അച്ഛൻ പുതിയ ഡി.വി.ഡി. പ്ലെയർ വാങ്ങിക്കൊണ്ടു വന്നപ്പോൾ ഞാനത് ചെറുവിരലുകൊണ്ടുയർത്തി നോക്കി. അത് തറയിൽ വീണ് തവിടുപൊടിയായി. അച്ഛനെന്നെ തല്ലാൻ പിടിച്ചപ്പോൾ ഞാൻ ഉണ്ണികൃഷ്ണനെ അനുകരിച്ചതാണെന്നു പറഞ്ഞു. കുസൃതി കാണിക്കുമ്പോൾ യശോദ ഉണ്ണികൃഷ്ണനെ ഉരലിൽ പിടിച്ചുകെട്ടിയിടാറുണ്ട്. അതു പോലെ നിന്നെയും കെട്ടിയിടാം എന്നു പറഞ്ഞ് അച്ഛനെന്നെ കെട്ടിയിട്ടു. വീട്ടിൽ ഉരലില്ല മിക്സിയാണുള്ളത്. അതു കൊണ്ട് അച്ഛനെന്നെ കട്ടിലിന്റെ കാലിലാണ് കെട്ടിയിട്ടത്. എന്തൊരു കഷ്ടമാണെന്ന് നോക്കണേ..!
               കാളിന്ദിയിൽ ഗോപികമാർ കുളിക്കുമ്പോൾ നീ അവരുടെ വസ്ത്രങ്ങളുമായി ആലിൻ കൊമ്പിൽ കയറി ഇരിക്കുമായിരുന്നല്ലോ. ഒരു ദിവസം കുറേ ചേച്ചിമാർ കുളത്തിൽ കുളിക്കുമ്പോൾ ഞാൻ അവരുടെ തുണികളും എടുത്ത് അടുത്തുണ്ടായിരുന്ന ഒരു മാവിൽ കയറിയിരുന്നു. തുണി ഞാൻ എടുക്കുന്നത് കണ്ട അവർ എന്റെ ചെവിക്ക് പിടിച്ചു തിരുമ്മി. ഞാൻ ഉണ്ണികൃഷ്ണനെ അനുകരിച്ചതാണെന്നു പറഞ്ഞപ്പോൾ അവർ പറയുകയാണ് ഞങ്ങളെന്നാൽ കംസനെ അനുകരിക്കുകയാണെന്ന്.
                കൃഷ്ണനെക്കുറിച്ച് ഓർക്കുമ്പോൾ ആ ഓടക്കുഴലും മയിൽപ്പീലിയുമാണ് ആദ്യം മനസ്സിൽ എത്തുന്നത്. മയിൽപ്പീലി കിട്ടാത്തതു കൊണ്ട് ഞാൻ വീട്ടിലുണ്ടായിരുന്ന പൂവൻ കോഴിയുടെ വലിയൊരു തൂവൽ തലമുടിയിൽ തിരുകി നടന്നു. അത് കണ്ട് എല്ലാവരും എന്നെ കളിയാക്കിച്ചിരിച്ചു.
               ഒരു ദിവസം പട്ടണത്തിൽ പോയപ്പോൾ ഓടക്കുഴൽ വിൽക്കുന്നത് കണ്ടു. എന്റെ നിർബന്ധം കൊണ്ട് അമ്മ ഒരെണ്ണം വാങ്ങിത്തന്നു. ഞാൻ ഊതിയിട്ട് ഓടക്കുഴലിലൂടെ “ഫൂ....ഫൂ....“ എന്ന് കാറ്റ് വന്നതല്ലാതെ ശബ്ദമൊന്നും കേട്ടില്ല! പിന്നെ അതിനു പകരം ഒരു വിസിൽ വാങ്ങിത്തന്നു. അത് എപ്പോഴും ഞാൻ ഊതിക്കൊണ്ട് നടന്നപ്പോൾ “ചെറുക്കനെക്കൊണ്ട് ചെവിതല കേൾക്കാൻ വയ്യല്ലോ”- എന്നുപറഞ്ഞ് അച്ഛനത് പിടിച്ച് വാങ്ങി ചവിട്ടിപ്പൊട്ടിച്ചു കളഞ്ഞു.
               കുചേലൻ കൊണ്ടു വന്ന കല്ലും നെല്ലും നിറഞ്ഞ അവൽ നീ വാരിത്തിന്നതു പോലെ ഞാനും ഒരു പണി ചെയ്തു.  അമ്മ റേഷൻകടയിൽ നിന്നു വാങ്ങിക്കൊണ്ടുവന്ന കല്ലും നെല്ലും നിറഞ്ഞ റേഷനരി ഒരു പിടി ഞാൻ വാരിത്തിന്നു. കോഴിക്ക് തീറ്റയായി കൊടുക്കുന്ന അരി തിന്നെന്നും പറഞ്ഞ് അമ്മ എന്നെ പൊതിരെ തല്ലി.
               എന്റെ കൃഷ്ണാ...നീ അന്ന്  കുസൃതികൾ കാട്ടി രസിച്ചു നടന്നു. ഞാനിപ്പോൾ നിന്നെ അനുകരിച്ചപ്പോൾ കിട്ടിയ അനുഭവം കണ്ടില്ലേ..! എന്നാലും നിന്നോടെനിക്ക് പിണക്കമൊന്നുമില്ല. എന്തൊക്കെയായാലും നീ ഞങ്ങളുടെ കണ്ണിലുണ്ണിയായ അമ്പാടിക്കണ്ണനല്ലേ...!!!
- വിപിൻ.ജി.നാഥ് പേയാട്

        “നില്ല്...നില്ല്...നില്ല്... ചേട്ടാ/ചേച്ചീ/അനിയാ/അനിയത്തീ എങ്ങോട്ടാ തിടുക്കത്തിൽ പോകുന്നത്..?!! സംഭാവനകൾ കൂമ്പാരമാകുമ്പോൾ പരിപാടി ഗംഭീരമാകും. അതു പോലെ നിങ്ങളുടെ അഭിപ്രായമാകുന്ന സംഭാവന താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ. എന്റെ ഈ പരിപാടി ഒന്ന് ഗംഭീരമാകട്ടെ.”
- സസ്നേഹം, വിപിൻ.ജി.നാഥ് പേയാട്