പാചകം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
പാചകം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2016 ഏപ്രിൽ 23, ശനിയാഴ്‌ച

ഇഡ്ഡലിഫ്രൈ!!-മഴവില്ല്-നിറം-2(22.11.2015)


ില്ല് - നിറം-2 (22.11.2015)

  ഇഡ്ഡലി ഫ്രൈ!!

                            “ഹോ... നാലുനേരവും ഇഡ്ഡലിയാണോ? ഈ വീട്ടിൽ വേറൊന്നുമില്ലേ?”- വൈകുന്നേരത്തെ ചായയുടെകൂടെ കഴിക്കാൻ സ്നാക്സ് ഒന്നുമില്ല രാവിലെ ഉണ്ടാക്കിയ ഇഡ്ഡലിയുണ്ട്; തരട്ടേ എന്നു പറഞ്ഞിട്ടുള്ള അമ്മമാരെല്ലാം ഈ ചോദ്യത്തെ അഭിമുഖീകരിച്ചിട്ടുണ്ടാവും. ഇതാ അതിനൊരു പരിഹാരം... ‘ഇഡ്ഡലി ഫ്രൈ’


               ‘ഇഡ്ഡലി ഫ്രൈ’ ഉണ്ടാക്കാൻ വേണ്ട സാധനങ്ങൾ:

                                 ഇഡ്ഡലി, മുളകുപൊടി, എണ്ണ

                                            തയ്യാറാക്കുന്ന വിധം:
                     ഇഡ്ഡലി അവിയലിന് കഷ്ണങ്ങൾ നുറുക്കുന്നത് പോലെ ചെറിയ കഷണങ്ങളായി മുറിക്കുക. കുറച്ച് മുളകുപൊടി ചേർത്ത് നന്നായി ഇളക്കുക. ഇഡ്ഡലി കഷണങ്ങൾ എണ്ണയിൽ വറുത്ത് എടുക്കുക. പുതിയ സ്നാക്സ് റെഡി!
- വിപിൻ.ജി.നാഥ് പേയാട്
              “എങ്ങനെയുണ്ട് ‘ഇഡ്ഡലി ഫ്രൈ’? ഇഷ്ടപ്പെട്ടോ? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/ അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”
- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
   

2015 ഓഗസ്റ്റ് 13, വ്യാഴാഴ്‌ച

കത്രിക്കമെഴുക്കുപുരട്ടി-നളപാചകം Nalapaachakam-മഴവില്ല് - നിറം-6 (22.7.2015)


ില്ല് -നിറം-6 (22.7.2015)

  കത്രിക്ക മെഴുക്കുപുരട്ടി

                     ചോറിന്റെ കൂടെ കഴിക്കാൻ  ഇതാ രുചികരമായ ഒരു മെഴുക്കുപുരട്ടി.

                                     ചേരുവകകൾ:
              കത്രിക്ക, മുളക് പൊടി, മഞ്ഞൾപ്പൊടി, ഉപ്പ്, എണ്ണ.

                                                തയ്യാറാക്കുന്ന വിധം:
                     കത്രിക്ക കനംകുറച്ച് വട്ടത്തിൽ അരിഞ്ഞെടുക്കുക. അതിൽ പാകത്തിന് ഉപ്പും മുളകുപൊടിയും മഞ്ഞൾപ്പൊടിയും ചേർത്ത് വയ്ക്കുക. ഒരു പാനിൽ കുറച്ച് എണ്ണയൊഴിച്ച് അത് ചൂടാകുമ്പോൾ കത്രിക്ക അതിലിട്ട് മൊരിച്ച് എടുക്കുക. കത്രിക്ക മെഴുക്കുപുരട്ടി റെഡി!!!  
- വിപിൻ.ജി.നാഥ് പേയാട്
              “എങ്ങനെയുണ്ട് കത്രിക്ക മെഴുക്കുപുരട്ടി? ഇഷ്ടപ്പെട്ടോ? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/ അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”
- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
   

2014 ഡിസംബർ 30, ചൊവ്വാഴ്ച

മല്ലിയിലചമ്മന്തി-നളപാചകം(22.12.2014)


ില്ല് - നിറം-5 (22.12.2014)

  മല്ലിയിലചമ്മന്തി

          

                  രാവിലെ ദോശയും, ഇഡലിയും ഒരുക്കുമ്പോൾ അതിനു കറിയായി ഉപയോഗിക്കാൻ ഇതാ രുചികരമായ ഒരു ചമ്മന്തി.


                       ചമ്മന്തി ഉണ്ടാക്കാൻ വേണ്ട സാധനങ്ങൾ:

              മല്ലിയില, തേങ്ങ, പച്ചമുളക്, ഉപ്പ്, പുളി, കായം, ഉള്ളി.

                                            തയ്യാറാക്കുന്ന വിധം:
                     മുകളിൽ പറഞ്ഞ ചേരുവകകൾ എല്ലാം അരകല്ലിലോ മിക്സിയിലോ ഇട്ട് നന്നായി അരച്ചെടുക്കുക. കടുകു വറുത്ത് അതിലേക്ക് അരപ്പ് ചേർത്ത് വെള്ളമൊഴിക്കാതെ ഇളക്കി എടുക്കുക. മല്ലിയിലചമ്മന്തി റെഡി!!!  
- വിപിൻ.ജി.നാഥ് പേയാട്
              “എങ്ങനെയുണ്ട് മല്ലിയില ചമ്മന്തി? ഇഷ്ടപ്പെട്ടോ? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/ അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”
- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
   

2014 നവംബർ 29, ശനിയാഴ്‌ച

ഇൻസ്റ്റന്റ്തക്കാളിക്കറി-നളപാചകം-മഴവില്ല്-നിറം-4(22.11.2014)


ില്ല് - നിറം-4 (22.11.2014)

  “ ഇൻസ്റ്റന്റ് തക്കാളിക്കറി ”

          

                                  രാവിലെ തിരക്കു പിടിച്ച് പ്രഭാതഭക്ഷണം (ദോശ, ഇഡലി, ചപ്പാത്തി തുടങ്ങിയവ) ഒരുക്കുമ്പോൾ അതിനു കറി ഉണ്ടാക്കുക ഒരു ജോലിയാണ്. ഇതാ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു കറി.


                       കറി ഉണ്ടാക്കാൻ വേണ്ട സാധനങ്ങൾ:

                            തക്കാളി, മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ്, വെളിച്ചെണ്ണ

                                            തയ്യാറാക്കുന്ന വിധം:
                        കടുകു വറുത്ത് അതിലേക്ക് തക്കാളി ചെറിയ കഷണങ്ങളാക്കിയത് ഇട്ട് വഴറ്റുക. നന്നായി വഴന്നു കഴിയുമ്പോൾ അതിലേക്ക് മുളകു പൊടി, മഞ്ഞൾ പൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക. ഗ്രേവി കൂടുതൽ വേണമെന്നുണ്ടെങ്കിൽ മാത്രം വേവിക്കുമ്പോൾ കുറച്ച് വെള്ളം ചേർക്കുക. ഇൻസ്റ്റന്റ് തക്കാളിക്കറി റെഡി!!!  
- വിപിൻ.ജി.നാഥ് പേയാട്
              “എങ്ങനെയുണ്ട് ഇൻസ്റ്റന്റ് തക്കാളിക്കറി? ഇഷ്ടപ്പെട്ടോ? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”
- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്