2016, ഏപ്രിൽ 23, ശനിയാഴ്‌ച

പോയിടാസ്കിവിളീ...-മഴവില്ല്-നിറം-1(22.11.2015)

ില്ല് - നിറം-1 (22.11.2015)

 

“പോയി ടാസ്കി വിളീ...

           
        നമുക്ക് വാടകയ്ക്കെടുത്ത് യാത്ര ചെയ്യാവുന്ന വാഹനമാണ് ടാക്സി. ‘കാബ്രിയൊലെറ്റ്’ എന്നായിരുന്നു ഇതിന്റെ പഴയ പേര്.  ആ പേര് ചുരുങ്ങി ‘കാബ്’ എന്നായി മാറി.
          1891ൽ വില്യംഹെംബ്രൂൺ എന്ന ജർമ്മൻകാരനാണ് വാഹനം ഓടുന്നതിനനുസരിച്ച് ദൂരം രേഖപ്പെടുത്താനുള്ള ഒരു യന്ത്രം കണ്ടുപിടിച്ചത്. ‘ടാക്സി മീറ്റർ’ എന്നായിരുനു ഇതിന്റെ പേര്. എന്നാൽ അക്കാലത്ത് ഇതിന് വലിയ പ്രചാരം കിട്ടിയില്ല.
           1907ൽ അമേരിക്കയിലാണ്  ടാക്സി മീറ്റർ ഘടിപ്പിച്ച കാബ് (ടാക്സി മീറ്റർകാബ് ) ഓടിത്തുടങ്ങിയത്. പിന്നീട് ‘ടാക്സി മീറ്റർകാബ് എന്ന പേര് ചുരുങ്ങി ‘ടാക്സി ആയി മാറി!            
 
- വിപിൻ.ജി.നാഥ് പേയാട്

              “ടാക്സിയുടരിത്രത്ക്കുറിച്ച് എന്തുപറയുന്നു? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”
-സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
   

ഇഡ്ഡലിഫ്രൈ!!-മഴവില്ല്-നിറം-2(22.11.2015)


ില്ല് - നിറം-2 (22.11.2015)

  ഇഡ്ഡലി ഫ്രൈ!!

                            “ഹോ... നാലുനേരവും ഇഡ്ഡലിയാണോ? ഈ വീട്ടിൽ വേറൊന്നുമില്ലേ?”- വൈകുന്നേരത്തെ ചായയുടെകൂടെ കഴിക്കാൻ സ്നാക്സ് ഒന്നുമില്ല രാവിലെ ഉണ്ടാക്കിയ ഇഡ്ഡലിയുണ്ട്; തരട്ടേ എന്നു പറഞ്ഞിട്ടുള്ള അമ്മമാരെല്ലാം ഈ ചോദ്യത്തെ അഭിമുഖീകരിച്ചിട്ടുണ്ടാവും. ഇതാ അതിനൊരു പരിഹാരം... ‘ഇഡ്ഡലി ഫ്രൈ’


               ‘ഇഡ്ഡലി ഫ്രൈ’ ഉണ്ടാക്കാൻ വേണ്ട സാധനങ്ങൾ:

                                 ഇഡ്ഡലി, മുളകുപൊടി, എണ്ണ

                                            തയ്യാറാക്കുന്ന വിധം:
                     ഇഡ്ഡലി അവിയലിന് കഷ്ണങ്ങൾ നുറുക്കുന്നത് പോലെ ചെറിയ കഷണങ്ങളായി മുറിക്കുക. കുറച്ച് മുളകുപൊടി ചേർത്ത് നന്നായി ഇളക്കുക. ഇഡ്ഡലി കഷണങ്ങൾ എണ്ണയിൽ വറുത്ത് എടുക്കുക. പുതിയ സ്നാക്സ് റെഡി!
- വിപിൻ.ജി.നാഥ് പേയാട്
              “എങ്ങനെയുണ്ട് ‘ഇഡ്ഡലി ഫ്രൈ’? ഇഷ്ടപ്പെട്ടോ? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/ അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”
- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
   

ഹമ്പടഞാനേ...-മഴവില്ല്-നിറം-3(22.11.2015)

ില്ല് - നിറം-3 (22.11.2015)

     “ഹമ്പട ഞാനേ...!!!”      

                 ('.') “ തല തിരിഞ്ഞു നിന്നാൽ വലുതാകുന്നതാര് ?” ('.')

[ഉത്തരം അടുത്ത പോസ്റ്റിൽ...കാത്തിരിക്കൂ..! ('.') ]

- വിപിൻ.ജി.നാഥ് പേയാട്
               “എന്താ പറഞ്ഞത് കാത്തിരിക്കാൻ വയ്യന്നോ? എങ്കിൽ ഇപ്പോൾ മനസ്സിൽ തോന്നിയ ആ ഉത്തരം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ; ശരിയാണോന്ന് നോക്കട്ടെ.”
- ('.')സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
------------------------------------------------------------------------------

22.10.2015 - ലെ ‘കുസൃതിച്ചോദ്യ’ത്തിന്റെ ഉത്തരം :

നിക്കട്ടോ...പോട്ടോ...?!!!”


                                               ചോദ്യം:
               ('.')  “വലിയൊരു നദിയുടെ കരയിൽ രണ്ട് യാത്രക്കാർ നില്ക്കുന്നു. പുഴക്കരയിൽ ഒരു ചെറിയ വള്ളമുണ്ട്. എന്നാൽ അതിൽ ഒരാൾക്ക് മാത്രമേ കയറാനാകൂ. രണ്ട് പേർക്കും അക്കരയ്ക്ക് പോകുകയും വേണം. അവർ എങ്ങനെ പോകും?!!"('.')

ഉത്തരം:
             ('.')  നദിയുടെ ഇരു കരകളിലുമായാണു യാത്രക്കാർ നില്ക്കുന്നത്. വള്ളമുള്ള കരയിൽ നില്ക്കുന്ന ആൾ എതിർ വശത്തേക്ക് തുഴയും. അക്കരെയെത്തുമ്പോൾ അപരൻ മറുവശത്തേക്കും. രണ്ട് പേരും ഒരു കരയിലാണു നില്ക്കുന്നത് എന്ന് പറഞ്ഞിട്ടില്ല. ഹ...ഹ...ഹ...
 
               “കുസൃതിച്ചോദ്യം ഇഷ്ടപ്പെട്ടോ? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”
- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
                    

കള്ള്കുടിയന്റെചൊല്ലുകൾ&ശൈലികൾ- മഴവില്ല്-നിറം-4(22.11.2015)

ില്ല്- നിറം-4 (22.11.2015)

 

“ കള്ള്കുടിയന്റെ ചൊല്ലുകൾ & ശൈലികൾ ”

                               

                ('.')  കണ്ടവന്റെ കള്ള് ടച്ചിങ്സ് ഇല്ലാതെയും ഇറങ്ങും.

              ('.')   അച്ചിക്ക് മത്തി പക്ഷം; നായർക്ക് ‘കുപ്പി’ പക്ഷം.

              ('.')   ‘അടിക്കുന്നവൻ’ അറിഞ്ഞില്ലെങ്കിലും ‘ഒഴിക്കുന്നവൻ’ 
                      അറിയണം.
           
 -വിപിൻ.ജി.നാഥ് പേയാട്
                 ('.')      “ കള്ള്കുടിയന്റെ ചൊല്ലുകൾ & ശൈലികൾ എങ്ങനെയുണ്ട്? ചിരി വന്നോ അതോ ബോർ ആയി തോന്നിയോ? എന്താണെങ്കിലും ആ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ. 
-സസ്നേഹം  വിപിൻ.ജി.നാഥ് പേയാട്

നാക്കുളുക്കി...!-മഴവില്ല്-നിറം-5(22.11.2015)

ില്ല്- നിറം-5 (22.11.2015)

 

“ നാക്കുളുക്കി...! ” 

നാക്കുളുക്കാതെ ഇവ വേഗത്തിൽ പറയാമോ?

 

                ('.')  സൈക്കിൾ റാലി പോലൊരു ലോറി റാലി.

                ('.')  ഉരുളിയിലെ കുരുമുളക് ഉരുളലോടുരുളൽ.                   
 -വിപിൻ.ജി.നാഥ് പേയാട്
             ('.')    “നാക്കുളുക്കി എങ്ങനുണ്ട് ?  ചിരി വന്നോ അതോ ബോർ ആയി തോന്നിയോ? എന്താണെങ്കിലും ആ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ. 
-സസ്നേഹം  വിപിൻ.ജി.നാഥ് പേയാട്

ചക്കക്കുപ്പില്ല-മഴവില്ല്-നിറം-6(22.11.2015)


ില്ല് - നിറം-6 (22.11.2015)

  “ നാടൻ പാട്ടുകൾ ”

               വാമൊഴിയായി തലമുറകളിൽ നിന്നും തലമുറകളിലേക്ക് പകർന്നു നല്കപ്പെട്ടവയാണു നാടൻപാട്ടുകൾ. ഗ്രാമീണ ജനതയുടെ സംസ്കാരത്തിന്റെ ചൂരും ചൂടും ഇവയിൽ നിറഞ്ഞു നില്ക്കുന്നു.
ചക്കക്കുപ്പില്ല...

          ചെക്കൻ തൊട്ടിട്ട് - ചക്കക്കുപ്പില്യ
          മുങ്ങാൻ വെളളല്യ - തോർത്താൻ മുണ്ടില്യ
          കോട്ടൂരൂട്ടുണ്ട് - പോകാൻ കൂട്ടില്യ
          കള്ളൻ ചക്കേട്ടു - കണ്ടാൽ മിണ്ടണ്ട!

 - വിപിൻ.ജി.നാഥ് പേയാട്

            “എങ്ങനുണ്ട് നാടൻപാട്ടുകൾ ? ഇഷ്ടപ്പെട്ട? വിവരം  താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്താം”
- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്


   

നാടൻപൂക്കൾ-മഴവില്ല്-നിറം-7(22.11.2015)


ില്ല് - നിറം-7 (22.11.2015)

  നാ പൂക്കൾ...!!” 

                 “ ഇതാ നമ്മുടെ നാട്ടിൽ കാണുന്നതും നാം ശ്രദ്ധിക്കാതെ പോകുന്നതുമായ ചില പൂക്കൾ...!! 

ആകാശമുല്ല (പ്രരിണി)


                                                             -വിപിൻ.ജി.നാഥ് പേയാട് 
                 “ചിത്ര ഇഷ്ടപ്പെട്ടോ? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/ അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.” 
           -സസ്നേഹം വിപിൻ.ജി.നാഥ് പേയാട്