2016, ഏപ്രിൽ 19, ചൊവ്വാഴ്ച

നാടൻ പാട്ടുകൾ- മഴവില്ല് - നിറം-6 (22.10.2015)


ില്ല് - നിറം-6 (22.10.2015)

  “ നാടൻ പാട്ടുകൾ ”

               വാമൊഴിയായി തലമുറകളിൽ നിന്നും തലമുറകളിലേക്ക് പകർന്നു നല്കപ്പെട്ടവയാണു നാടൻപാട്ടുകൾ. ഗ്രാമീണ ജനതയുടെ സംസ്കാരത്തിന്റെ ചൂരും ചൂടും ഇവയിൽ നിറഞ്ഞു നില്ക്കുന്നു.

“ വള്ളരി

 ഞാനൊരു വെള്ളരി നട്ടപ്പം
ആത്തേതും പൂത്തതും വെണ്ടയ്ക്ക
വെണ്ടയ്ക്ക പറിച്ച് വട്ടീലിട്ടപ്പം
വട്ടീലു കണ്ടത് കൊത്തച്ചക്ക
കൊത്തച്ചക്ക പറിച്ച് ഉപ്പേരി വെച്ചപ്പം
കൊണ്ട് വെളമ്പ്യത് ചാമ കഞ്ഞി
ചാമ കഞ്ഞി കുടിച്ചാമോദം തീർത്തപ്പം
വയറ്റിൽ തടഞ്ഞത് കോയിക്കുഞ്ഞ്
കോയിക്കുഞ്ഞ് ചെറുപ്പത്തിൽ കീയോ കീയോ
ഞാനും ചെറുപ്പത്തിൽ ള്ളേ...ള്ളേ...

 - വിപിൻ.ജി.നാഥ് പേയാട്

            “എങ്ങനുണ്ട് നാടൻപാട്ടുകൾ ? ഇഷ്ടപ്പെട്ട? വിവരം  താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്താം”
- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്


   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ