2015, ജൂൺ 2, ചൊവ്വാഴ്ച

“ഇനിപറ്റിക്കാൻനോക്കേണ്ട...!!!”- മഴവില്ല് - നിറം-5 (22.5.2015)

ില്ല് - നിറം-5 (22.5.2015)

 

ഇനി പറ്റിക്കാൻ നോക്കേണ്ട...!!! 

                       ‘ഭൌതികകൌതുകം’- വിശ്വപ്രസിദ്ധ ശാസ്ത്രചിന്തകനായിരുന്ന യാക്കോവ് പെരൽമാന്റെ ഏറെ പ്രശസ്തമായ പുസ്തകമാണ് ‘ഭൌതികകൌതുകം’.

                  നിത്യജീവിതത്തിൽ നമ്മൾ പലപ്പോഴും കണ്ടിട്ടുള്ള ചിലരുടെ ‘അത്ഭുത പ്രവർത്തി’(?!)കളുടെയും, ചില അത്ഭുതയന്ത്രങ്ങളുടെ രഹസ്യത്തെയും കുറിച്ച് നമുക്കിതിൽ വായിക്കാൻ കഴിയും. 
                  ഈ റഷ്യൻ പുസ്തകം മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് വിതരണം ചെയ്തത് പ്രഭാത് ബുക്ക് ഹൌസ് ആണ്. ‘80കളിൽ ഇത്തരത്തിലുള്ള ധാരാളം റഷ്യൻ രചനകൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. അച്ചടിയിലും ഉള്ളടക്കത്തിലും ഉന്നത നിലവാരം പുലർത്തിയിരുന്ന ഈ പുസ്തകങ്ങൾ കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിച്ചിരുന്നു. ഈ പുസ്തകം കണ്ടിട്ടുണ്ടോ... -വിപിൻ.ജി.നാഥ് പേയാട് 

 - വിപിൻ.ജി.നാഥ് പേയാട്


                  “ചിത്രങ്ങൾ ഇഷ്ട്ടപ്പെട്ടോ? ചിത്രത്തെയും ‘ഭൌതികകൌതുകം’ത്തെയും കുറിച്ച് നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”
- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
   

“ചേച്ചിഅത്രപോര...?!!!”- മഴവില്ല്- നിറം-4 (22.5.2015)

ില്ല് - നിറം-4 (22.5.2015)

 

“ ചേച്ചി അത്ര പോര...?!!! ”

                    

                   ('.')      സ്ത്രീകളാണ് പാചകത്തിൽ കേമികൾ; പക്ഷേ ചടങ്ങുകൾക്ക് സദ്യ ഒരുക്കുന്നതിലും കാറ്ററിങ്ങ് രംഗത്തും പുരുഷന്മാരാണ് മുൻപന്തിയിൽ. എന്താണതിന് കാരണം...?
-വിപിൻ.ജി.നാഥ് പേയാട്

                    ('.')      “എല്ലാവർക്കും ഉത്തരം പറയാം. ആ ഉത്തരമുണ്ടല്ലോ അത് താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”
-സസ്നേഹം വിപിൻ.ജി.നാഥ് പേയാട്

“അപ്പീഇതെന്തര്പറയണത്?!!”- മഴവില്ല് - നിറം-1 (22.5.2015)

വില്ല് - നിറം-1 (22.5.2015)

അപ്പീ ഇതെന്തര് പറയണത്?!!

                                      
                ‘ആറു മലയാളിക്ക് നൂറ് മലയാളം’ എന്നൊരു ചൊല്ലുണ്ട്. കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റംവരെ സഞ്ചരിക്കുമ്പോൾ ഒരു വാക്കിനു തന്നെ പല അർഥമാണുള്ളതെന്ന് മനസിലാക്കാൻ സാധിക്കും.             കേരളത്തിലെ പ്രാദേശികമായ സംസാര ഭാഷകളിൽ ഉപയോഗിക്കുന്ന വാക്കുകളും അവയുടെ അച്ചടി ഭാഷയിലെ ശരിയായ അർഥവും ഉൾപ്പെടുത്തി ചാർട്ടുകൾ തയ്യാറാക്കുന്നത് കൌതുകകരമാവും. അതിലേക്കായി ഇതാ തിരുവനന്തപുരം ഭാഗത്ത് സംസാരഭാഷയിൽ ഉപയോഗിക്കുന്ന ചില വാക്കുകളും അവയുടെ ശരിയായ അർഥവും.             ഇനുപ്പ് - മധുരം, തോനെ - ധാരാളം, ഇത്തുപ്പൂരം - കുറച്ച്, കേട്ടു - ചോദിച്ചു, എന്തര് - എന്ത്, പെയ് - പോയി, ഊരുക - ഇഴയുക(പാമ്പും മറ്റും), അഴിക്കുക - മായിക്കുക, പൊടിക്കുക - കിളിർക്കുക, തട്ടുക - കുടഞ്ഞിടുക, വീത്തി - ഒഴിച്ചു, തൂറ്റുക - മഴ പൊടിയുക, ചറക്കുക - തെന്നുക, വിഴുന്നു - വീണു, എഴിച്ചു - എഴുന്നേറ്റു.
            അപ്പി - കുഞ്ഞ്, പയല് - ആൺകുട്ടി, അക്കൻ - ചേച്ചി, കുറുക്ക് - മുതുക്, കവാലം - കവിൾ, മൂഞ്ചി - മുഖം, അവുക്കുക - അഴിക്കുക, ഉമ്മം - ചുംബനം, പുണ്ണ് - വ്രണം, കലിപ്പ് - പ്രശ്നം, തേരി - കുന്ന്, കച്ചി - ഗോലി, തൊറപ്പ - ചൂല്, കതമ്പ - തൊണ്ട്.
             ചെവിയൻ - മുയൽ, ചാവൽ - പൂവൻ കോഴി, എര - വിര, ചെതുമ്പൂരൻ - പഴുതാര. 
            ബോഞ്ചി - നാരങ്ങാവെള്ളം, ബോഞ്ചിക്കാ - പാഷൻഫ്രൂട്ട്, പീയണിക്ക - മത്തങ്ങ, പേരത്തുംപഴം - ഈന്തപ്പഴം, കപ്പയ്ക്ക - പപ്പായ, പുറുത്തിച്ചക്ക - കൈതച്ചക്ക.
            പോണി - തകരപ്പാത്രം, ചെവല - ചുവന്ന, തമ്മസിക്കുക - സമ്മതിക്കുക, പെടവട - കല്യാണം, തന്നെ - അതെ, അയ്യം - മോശം, നിരീക്കുക - വിചാരിക്കുക, ഏനക്കേട് - ദഹനക്കേട്, അറമ്പാതം - പരിഹാരം.   
                                                           -  വിപിൻ.ജി.നാഥ് പേയാട്

            എങ്ങനുണ്ട് തിരുവനന്തപുരം ഭാഷ? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.” 
                                     - സസ്നേഹം വിപിൻ.ജി.നാഥ് പേയാട്

“ഇനിഎങ്ങനെനനയ്ക്കും...?!!”- മഴവില്ല് - നിറം-2 (22.5.2015)

ില്ല് - നിറം-2 (22.5.2015)

 

  “ ഇനി എങ്ങനെ നനയ്ക്കും...?!!”       

                      
                ('.') എപ്പോഴും വെള്ളം ഉണ്ടെങ്കിലും അതുകാരണം ഒട്ടും നനവുപറ്റാത്തത് എവിടെ?!! ('.')

[ഉത്തരം അടുത്ത പോസ്റ്റിൽ...കാത്തിരിക്കൂ..! ('.') ]

- വിപിൻ.ജി.നാഥ് പേയാട്
               “എന്താ പറഞ്ഞത് കാത്തിരിക്കാൻ വയ്യന്നോ? എങ്കിൽ ഇപ്പോൾ മനസ്സിൽ തോന്നിയ ആ ഉത്തരം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ; ശരിയാണോന്ന് നോക്കട്ടെ.”
- ('.')സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
------------------------------------------------------------------------------

22.4.2015 - ലെ ‘കുസൃതിച്ചോദ്യ’ത്തിന്റെ ഉത്തരം :

“ ഹോ സന്തോഷമായി?!!!”


                                               ചോദ്യം:
               ('.') വീട്ടിൽ കറണ്ട് പോയാലും നമുക്ക് സന്തോഷം തോന്നുന്നതെപ്പോൾ?!!('.')

ഉത്തരം:
             ('.')   “ആ സമയം അടുത്ത വീട്ടിലും കറണ്ടില്ലെന്നു കാണുമ്പോൾ!!!”
 
               “കുസൃതിച്ചോദ്യം ഇഷ്ട്ടപ്പെട്ടോ? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”
- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
                    

‘പൊങ്ങ്’-“ചിത്രം... വിചിത്രം...”Chithram vichithram- മഴവില്ല് - നിറം 3- (22.5.2015),

ില്ല് - നിറം 3- (22.5.2015)

 

‘പൊങ്ങ് ’

                              തേങ്ങ കിളിർക്കാൻ തുടങ്ങുമ്പോൾ ഉള്ളിലുണ്ടാകുന്ന ‘പൊങ്ങ് ’ കണ്ടിട്ടുണ്ടോ?! തേങ്ങ തന്നെ ഒരു അപൂർവ്വ സംഗതിയാകുന്ന ഇക്കാലത്ത് പൊങ്ങ് കാണാൻ കിട്ടുന്നത് തന്നെ അത്ഭുതമല്ലേ!!!

 

- വിപിൻ.ജി.നാഥ് പേയാട്

              “ചിത്രങ്ങൾ ഇഷ്ട്ടപ്പെട്ടോ? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.” 

-സസ്നേഹം വിപിൻ.ജി.നാഥ് പേയാട്

‘പിച്ചുംപിച്ചിയും’-കുട്ടിക്കവിത-- മഴവില്ല് - നിറം-6 (22.5.2015)

വില്ല് - നിറം-6 (22.5.2015)

                    ‘പിച്ചും പിച്ചിയും’

                     പിച്ചിയാലെ പൂമാല                  
                     ചേച്ചി കെട്ടി വച്ചത്                    
                     കിച്ചു ഇന്ന് പൊട്ടിച്ചതും                  
                     ചേച്ചിയൊന്ന് പിച്ചി.
-വിപിൻ.ജി.നാഥ് പേയാട്
        
                 “എങ്ങനുണ്ട് കുട്ടിക്കവിതകൾ? കുട്ടികൾക്ക് ഇഷ്ടപ്പെടുമോ? വിവരം കൊച്ചു കുട്ടികൾക്കും ‘വലിയകുട്ടികൾക്കും’ താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല / അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്താം”
   - സസ്നേഹം വിപിൻ.ജി.നാഥ് പേയാട്

ജീവിത ദർശനം Jeevitha Darsanam- മഴവില്ല്-നിറം-7(22.5.2015)

വില്ല് - നിറം-7 (22.5.2015)

  ജീവിത ദർശനം

   *നല്ല വാക്ക് ഒരിക്കലും പല്ല് കളഞ്ഞിട്ടില്ല.
   **ദുശ്ശീലങ്ങളെ നിയന്ത്രിക്കാത്തപക്ഷം അവ  അത്യാവശ്യങ്ങളായി പരിണമിക്കും.
   ***കഴിവുള്ള മനുഷ്യന്റെ പുറകിൽ വേറെയും കഴിവുള്ള അനേകർ ഉണ്ടായിരിക്കും.
   ****നമ്മോടു യോജിക്കാത്തവർക്കു വിവരമുണ്ടെന്നു വിരളമായേ നാം സമ്മതിക്കാറുള്ളൂ.
   *****പ്രശസ്തിയ്ക്കുള്ള ആഗ്രഹം ഉപ്പുവെള്ളം പോലെയാണ്; കുടിക്കുന്തോറും കൂടുതൽ ആവശ്യമാവും. 
   ******നാം ബക്കറ്റു കണക്കിൽ ഉപദേശം നൽകുന്നു. പക്ഷേ സ്പൂൺ കണക്കിൽ അവ തിരികെപ്പറ്റുന്നു
- വിപിൻ.ജി.നാഥ് പേയാട്
               
              “ഈ പറഞ്ഞതിനോട് യോജിക്കുന്നുണ്ടോ? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”