2014, ജൂലൈ 7, തിങ്കളാഴ്‌ച

മഴവില്ല് തെളിയുന്നു...

          കൊടുംചൂടില്‍ ചുട്ടുപഴുത്തുകിടക്കുന്ന ഭൂമിയെ മഴപെയ്യിച്ച് കുളിരണിയിക്കുന്നതിന്റെ ചാരിതാര്‍ത്ഥ്യത്തില്‍ ആകാശത്തിന്റെ മുഖത്ത് വിടരുന്ന പുഞ്ചിരി; അതാണ് മഴവില്ല്.
             
            ഒന്നിനോടൊന്ന് വ്യത്യസ്തത പുലര്‍ത്തുന്ന ഏഴ് നിറങ്ങള്‍ ഒന്നിച്ച് നില്‍ക്കുമ്പോളുണ്ടാകുന്ന  നിറങ്ങളുടെ കാവടിയാട്ടം!!!

            മഴവില്ല് കാണുമ്പോള്‍ മയില്‍ മാത്രമല്ല നൃത്തം ചെയ്യുന്നത് എല്ലാവരുടെ മനസ്സും ആഹ്‌ളാദ നൃത്തം ചെയ്യും.
   
   നിറങ്ങളുടെ വൈവിധ്യം അതാണ് മഴവില്ലിനെ മനോഹരമാക്കുന്നത്.

         'ബ്‌ളോഗുലക'ത്തിന്റെ ആകാശത്ത് വ്യത്യസ്തമായ രചനകള്‍ കൊണ്ട്  മഴവില്ല് തീര്‍ക്കാനുള്ള ഒരു എളിയശ്രമം...

"മഴവില്ല്" ഉടന്‍ തെളിയുന്നു... 
നുഗ്രഹിക്കൂ..! ശീര്‍ദിക്കൂ..!  
( “പ്രിയ സുഹൃത്തുക്കളേ; ഇത് ''മവില്ല്MAZHAVIL''-ലെ ആദ്യ പോസ്റ്റായിരുന്നു. 22.12.2013 മുതൽ വില്ല്MAZHAVIL പ്രസിദ്ധീകരിച്ചു തുടങ്ങി. എല്ലാ മാസവും 22നു 7 പുതിയ രചനകൾ പോസ്റ്റ് ചെയ്തുവരുന്നു.”)

1 അഭിപ്രായം:

  1. സൂര്യപ്രകാസം ഒരു പ്രിസത്തില്കൂടി കടത്തിവിട്ടപ്പോള്‍ 7 നിറങ്ങളായി രൂപാത്രപ്പെട്ടു ഭംഗിയുള്ള മാവില്ലായി തീര്ന്നു .അതില്ക്കൂടി പുറകോട്ടുയാത്രച്യ്താല്‍ സൂര്യനില്‍ എത്തിചേരും. അതുപോലെ വിശ്വാസവും ദൈവത്തിന്രെ ദാനമാണു. വിസ്വാസം മനുഷ്യഹ്രുദയങ്ങളില്കൂടി കടന്നുവന്നു വിവിധരൂപം പ്രാപ്ച്ചു. യഹൂദര്‍ക്കു ഒരു വിശ്വാസം ,ക്രിസ്ത്യാനികള്‍ക്കു ഒന്നു, മുസ്ലീമിനു ഒന്നു, ഹിന്ദുവിനു മറ്റൊന്നു എല്ലാംകൂടിചെരുമ്പോള്‍ വിവിധവര്ണങ്ങളില്‍ മഴവില്ലുപോലെ തിളങ്ങുന്നു. മഴവില്ലില്ക്കൂടി പുറകോട്ടുയാത്രചെയ്താല്‍ സൂര്യനില്‍ എത്തിചേരുന്നതുപോലെ ലോകത്തില്‍ നിലവിലുള്ളവിശ്വസത്തില്‍ കൂടി പുറകോട്ടു യാത്രചെയ്താല്‍ ഏകദൈവത്തില്‍ എത്തിചേരുന്നു. വിശ്വാസം പലതെങ്കിലും ദൈവം ഏകനാണു .മഴവില്ലില്‍ 7 നിറങ്ങളെങ്കിലും അതിനു കാരണഭൂതനായ സൂര്യന്‍ ഒന്നുതന്നെ .അതുപോലെ വിശ്വാസം ദൈവദാനമാണു അതുപലരൂപത്തില്‍ പ്രത്യക്ഷപെട്ടാലും അതിനു കാരണഭൂതനായ ദൈവം ഒന്നുതന്നെ ! അതാണു രണ്ടാം വത്തിക്കാന്‍ സൂനഹദോസ് പറഞ്ഞതു സത്യത്തിന്രെ കിരണങ്ങള്‍ എല്ലാമതത്തിലും ചിതറിക്കിടക്കുന്നുവെന്നു

    മറുപടിഇല്ലാതാക്കൂ