2014, ഓഗസ്റ്റ് 22, വെള്ളിയാഴ്‌ച

ഓണപ്പാട്ടുകൾ-കുട്ടിക്കവിതകൾ Kuttikavithakal(22.8.2014)

ില്ല് - നിറം-4 (22.8.2014)

 

“ ഓണപ്പാട്ടുകൾ ”

 

“ ഓണം വന്നു... ”  

                      ചന്തത്തിൽ മുറ്റം ചെത്തിപ്പറിച്ചീല,
                      എന്തെന്റെ മാവേലീ ഓണം വന്നൂ..?
                      ചന്തയ്ക്കു പോയീല, നേന്ത്രയ്ക്കാ വാങ്ങീലാ, 
                      എന്തെന്റെ മാവേലീ ഓണം വന്നൂ..?                    
                      പന്തു കളിച്ചീല, പന്തലുമിട്ടില്ല,
                      എന്തെന്റെ മാവേലീ ഓണം വന്നൂ..? 
                      അമ്മാവൻ വന്നീല, സമ്മാനം തന്നീല,
                      എന്തെന്റെ മാവേലീ ഓണം വന്നൂ..?

                       

“ പൂ പറിക്കാൻ പോരുന്നോ... ”     

                    

                      പൂ പറിക്കാൻ പോരുന്നോ...
                       പോരുന്നോ അതിരാവിലെ

                      ആരേ നിങ്ങൾക്കാവശ്യം
                       ആവശ്യം അതിരാവിലെ?

                      ------യെ ഞങ്ങൾക്കാവശ്യം
                       ആവശ്യം അതിരാവിലെ

                      ആരവളെ കൊണ്ടുപോകും
                       കൊണ്ടു പോകും അതിരാവിലെ?

                      ഞാനവളെ കൊണ്ടുപോകും
                      കൊണ്ടു പോകും അതിരാവിലെ

                      എന്നാലൊന്നു കാണട്ടെ,
                      ഞങ്ങടെ പെണ്ണിനെ കിട്ടൂല്ല.

 

 

“ വഞ്ചിപ്പാട്ട് ”    

                    

                      വഞ്ചി റാണി വാണിടുമ്പോൾ 
                      വഞ്ചിക്കെന്നും തിരുവോണം
                      വഞ്ചിപ്പാട്ടും ഓണക്കളീം നാട്ടിലെല്ലാവും
                      ഓ...തിത്തിത്താരാ തിത്തിത്തെയ് 
                      തിത്തൈ തക തെയ് തെയ് തോം...(ഓ...തിത്തി...)

                           പുഞ്ചപ്പാടം തോറും നിന്നു
                           പുഞ്ച കൊയ്യും ചെറുമിയും
                           പുഞ്ചിരിച്ചിടുന്നു പിന്നെ പറയണമോ!
                           ഓ...തിത്തിത്താരാ തിത്തിത്തെയ്
                           തിത്തൈ തക തെയ് തെയ് തോം...(ഓ...തിത്തി...)  
- വിപിൻ.ജി.നാഥ് പേയാട്

            “എങ്ങനുണ്ട്  ഓണപ്പാട്ടുകൾ? കുട്ടികൾക്ക് ഇഷ്ടപ്പെടുമോ? വിവരം കൊച്ചു കുട്ടികൾക്കും ‘വലിയ കുട്ടികൾക്കും’ താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത്  രേഖപ്പെടുത്താം”
- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ