2014, ഓഗസ്റ്റ് 22, വെള്ളിയാഴ്‌ച

“അത്തപ്പൂക്കളംഒരുക്കുമ്പോൾ...”-പ്രധാന താരം(Main story)(22.8.2014)

ില്ല് - നിറം-7 (22.8.2014)

 

അത്തപ്പൂക്കളം ഒരുക്കുമ്പോൾ...

                                       

                 ഓണത്തിന് ഇനി ഏറെ നാളുകൾ ഇല്ല. അത്തം അടുത്തു കഴിഞ്ഞു. അത്തം പത്തിന് പൊന്നോണമാണ്. നാടെങ്ങും മാവേലി മന്നനെ വരവേൽക്കാനുള്ള പൂക്കളങ്ങൾ ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു.

                 പൌരാണിക സങ്കൽ‌പ്പമനുസരിച്ച് അത്തപ്പൂക്കളമൊരുക്കാൻ ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട്. ‘വ്രതചൂഡാമണി’ എന്ന പുസ്തകത്തിൽ അത്തപ്പൂക്കളം ഒരുക്കേണ്ടവിധം പറഞ്ഞിട്ടുണ്ട്. 

                 അത്തപ്പൂക്കളത്തിന് പത്ത് തട്ടുകൾ(നിലകൾ) ആണ് വേണ്ടത്.                     
                      ഒന്നാം തട്ടിൽ ഗണപതി
                         രണ്ട്       - പാർവ്വതി
                         മൂന്ന്        - ശിവൻ
                         നാല്      - ബ്രഹ്മാവ്
                         അഞ്ച്    - പഞ്ചപ്രാണങ്ങൾ
                         ആറ്       - സുബ്രഹ്മണ്യൻ
                         ഏഴ്        - ഗുരുനാഥൻ
                         എട്ട്        - അഷ്ടദിക് പാലകർ
                         ഒൻപത്  - ഇന്ദ്രൻ
                         പത്ത്      - മഹാവിഷ്ണു 

                 എന്നിങ്ങനെ ഓരോ തട്ടിലും ഓരോ ദേവതകളെ സങ്കല്പിച്ചാണ് പൂവിടേണ്ടത്.

                 തമിഴ് നാട്ടിൽ നിന്നു വരുന്ന പൂക്കളും നിറം പിടിപ്പിച്ച ഉപ്പുകല്ലും മരപ്പൊടിയും ഉമിക്കരിയും എന്തിനേറെ ഇഷ്ടികപ്പൊടിവരെ ഇന്ന് അത്തപ്പൂക്കളമൊരുക്കാൻ ഉപയോഗിക്കുന്നു!

                  പണ്ട് നമ്മുടെ ചുറ്റുവട്ടത്തു കാണുന്ന മുക്കുറ്റിയും മന്താരവും തെറ്റിയും കോളാമ്പിപ്പൂവും തുമ്പപ്പൂവും കദളിപ്പൂവുമൊക്കെയായിരുന്നു പൂക്കളമൊരുക്കാൻ ഉപയോഗിച്ചിരുന്നത്.
- വിപിൻ.ജി.നാഥ് പേയാട്

              പൂക്കളമൊരുക്കുന്നതിനെക്കുറിച്ച് എന്തുപറയുന്നു? നിങ്ങളുടെ അഭിപ്രായം താഴെകൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”
-സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ