മഴവില്ല്- നിറം-4 (22.4.2014)
“വിവാഹവാർഷിക സമ്മാനം”
വിവാഹവാർഷിക സമ്മാനമായി എന്തു നൽകണം എന്നത് പലരെയും കുഴക്കുന്ന ഒരു ചോദ്യമാണ്.
വിവാഹവാർഷിക സമ്മാനമായി കഴിവതും തന്റെ പങ്കാളി എപ്പോഴെങ്കിലും ആഗ്രഹം പ്രകടിപ്പിച്ച വസ്തു തിരഞ്ഞെടുക്കുന്നതാണു നല്ലത്.
അത് പത്തുലക്ഷത്തിന്റെ കാറോ ഒരുകോടി രൂപയുടെ ഫ്ലാറ്റോ ആകണമെന്നില്ല. ചിലപ്പോൾ അത് ഒരു പ്രത്യേകനിറത്തിലെ നെയിൽ പോളീഷോ, ഫാൻസീ ഇയർ റിങ്ങോ, പെൻഡന്റോ, ചിത്രപ്പണിചെയ്ത പഴ്സൊ, 4ജിബിയുടെ മെമ്മറികാർഡോ, 8ജിബിയുടെ പെൻഡ്രൈവോ ആയിരിക്കാം!!!
സംഭാഷണത്തിനിടയിൽ എപ്പോഴെങ്കിലും ആഗ്രഹം പ്രകടിപ്പിച്ചതോ ഒന്നിച്ചുള്ള ഷോപ്പിങ്ങിനിടയിൽ കണ്ടിട്ട് പിന്നീട് വാങ്ങാമെന്നു കരുതിയ വസ്തുവോ ആകാം. വിവാഹവാർഷിക ദിവസം അപ്രതീക്ഷിതമായി ഈ സമ്മാനം കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷം വളരെ വലുതായിരിക്കും [നല്ലസമ്മാനങ്ങൾ എപ്പോഴും എന്താണെന്നുള്ളത് മുൻകൂട്ടി പറയാതെ അപ്രതീക്ഷിതമായി നൽകിയാൽ കൂടുതൽ മധുരമുള്ളതായി തോന്നും].
“ഈ പറഞ്ഞത് ശരിയാണല്ലോ”-എന്ന് ഭൂരിഭാഗം പേരും സമ്മതിക്കും. “പിന്നേ... അൻപതിനായിരത്തിന്റെ ഒരു നെക്ലെയ്സ് വാങ്ങാനിരിക്കുമ്പോഴാ ഇരുപത്തഞ്ചുരൂപയുടെ നെയിൽ പോളീഷിന്റെ കാര്യം പറയുന്നത് ”- ഇങ്ങനെ ചിന്തിക്കുന്നവരും കാണും. അവരോടൊരുവാക്ക് വിലയേറിയ സമ്മാനം വാങ്ങിക്കൊള്ളൂ ഒപ്പം നിങ്ങളുടെ പങ്കാളി ആഗ്രഹിച്ച വസ്തുകൂടി ഉൾപ്പെടുത്തുക.
“ സമ്മാനത്തിന്റെ വിലയല്ല പരസ്പരം മനസ്സിലാക്കി അത് നൽകുമ്പോൾ ഇരുവർക്കും ഉണ്ടാകുന്ന സന്തോഷത്തിനാണ് പ്രാധാന്യം.”

- വിപിൻ.ജി.നാഥ് പേയാട്
“എങ്ങനുണ്ട് ‘ TIPS ’? ഇത് ഉപകാരപ്പെടുമോ? വിവരം വിവാഹിതർക്കും അവിവാഹിതർക്കും താഴെകൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം
എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്താം”
-സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ