2014 ഓഗസ്റ്റ് 22, വെള്ളിയാഴ്‌ച

ഓണപ്പാട്ടുകൾ-കുട്ടിക്കവിതകൾ Kuttikavithakal(22.8.2014)

ില്ല് - നിറം-4 (22.8.2014)

 

“ ഓണപ്പാട്ടുകൾ ”

 

“ ഓണം വന്നു... ”  

                      ചന്തത്തിൽ മുറ്റം ചെത്തിപ്പറിച്ചീല,
                      എന്തെന്റെ മാവേലീ ഓണം വന്നൂ..?
                      ചന്തയ്ക്കു പോയീല, നേന്ത്രയ്ക്കാ വാങ്ങീലാ, 
                      എന്തെന്റെ മാവേലീ ഓണം വന്നൂ..?                    
                      പന്തു കളിച്ചീല, പന്തലുമിട്ടില്ല,
                      എന്തെന്റെ മാവേലീ ഓണം വന്നൂ..? 
                      അമ്മാവൻ വന്നീല, സമ്മാനം തന്നീല,
                      എന്തെന്റെ മാവേലീ ഓണം വന്നൂ..?

                       

“ പൂ പറിക്കാൻ പോരുന്നോ... ”     

                    

                      പൂ പറിക്കാൻ പോരുന്നോ...
                       പോരുന്നോ അതിരാവിലെ

                      ആരേ നിങ്ങൾക്കാവശ്യം
                       ആവശ്യം അതിരാവിലെ?

                      ------യെ ഞങ്ങൾക്കാവശ്യം
                       ആവശ്യം അതിരാവിലെ

                      ആരവളെ കൊണ്ടുപോകും
                       കൊണ്ടു പോകും അതിരാവിലെ?

                      ഞാനവളെ കൊണ്ടുപോകും
                      കൊണ്ടു പോകും അതിരാവിലെ

                      എന്നാലൊന്നു കാണട്ടെ,
                      ഞങ്ങടെ പെണ്ണിനെ കിട്ടൂല്ല.

 

 

“ വഞ്ചിപ്പാട്ട് ”    

                    

                      വഞ്ചി റാണി വാണിടുമ്പോൾ 
                      വഞ്ചിക്കെന്നും തിരുവോണം
                      വഞ്ചിപ്പാട്ടും ഓണക്കളീം നാട്ടിലെല്ലാവും
                      ഓ...തിത്തിത്താരാ തിത്തിത്തെയ് 
                      തിത്തൈ തക തെയ് തെയ് തോം...(ഓ...തിത്തി...)

                           പുഞ്ചപ്പാടം തോറും നിന്നു
                           പുഞ്ച കൊയ്യും ചെറുമിയും
                           പുഞ്ചിരിച്ചിടുന്നു പിന്നെ പറയണമോ!
                           ഓ...തിത്തിത്താരാ തിത്തിത്തെയ്
                           തിത്തൈ തക തെയ് തെയ് തോം...(ഓ...തിത്തി...)  
- വിപിൻ.ജി.നാഥ് പേയാട്

            “എങ്ങനുണ്ട്  ഓണപ്പാട്ടുകൾ? കുട്ടികൾക്ക് ഇഷ്ടപ്പെടുമോ? വിവരം കൊച്ചു കുട്ടികൾക്കും ‘വലിയ കുട്ടികൾക്കും’ താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത്  രേഖപ്പെടുത്താം”
- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
  

കള്ള്കുടിയന്റെഓണചൊല്ലുകൾ&ശൈലികൾ -നര്‍മ്മം(22.8.2014)

ില്ല്- നിറം-6 (22.8.2014)

 

“ കള്ള്കുടിയന്റെ ഓണചൊല്ലുകൾ & ശൈലികൾ ”

                               

                ('.')  സമ്പത്തു കാലത്ത് കുപ്പി പത്ത് വാങ്ങിയാൽ ഓണക്കാലത്ത്                        കിറുങ്ങിക്കിടക്കാം.  
                 
                ('.')  ഓണം വന്നാലും ഉണ്ണി പിറന്നാലും കുടിയൻ ബിവറേജ് ക്യൂവിൽ                        തന്നെ.
  
                ('.')  ഓണത്തിനിടയ്ക്ക് ‘വാറ്റ്’ കച്ചവടം.            

                ('.')  ബിവറേജ് ക്യൂവിലെന്തോന്ന് ഓണവും സംക്രാ‍ന്തിയും.
             
                ('.')  ഓണവും കുളമാക്കി ‘വാളും’വയ്പ്പിച്ചു എന്നിട്ടും കള്ളിനാണ്                        മുറുമുറുപ്പ്.                      
-  വിപിൻ.ജി.നാഥ് പേയാട്
 
                 ('.')      “ കള്ള്കുടിയന്റെ ഓണചൊല്ലുകൾ & ശൈലികൾ എങ്ങനെയുണ്ട്? ചിരി വന്നോ അതോ ബോർ ആയി തോന്നിയോ? എന്താണെങ്കിലും ആ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ. 
-സസ്നേഹം  വിപിൻ.ജി.നാഥ് പേയാട്

“ഹോ...ഈക്യൂവിന്റെനീളം!!”-കുസൃതിച്ചോദ്യം(22.8.2014)

ില്ല് - നിറം-1 (22.8.2014)

 

  “ഹോ... ഈ ക്യൂവിന്റെ നീളം!!” 

       

                      പണ്ടത്തെ ഓണക്കാലത്തെ ഏറ്റവും വലിയ ക്യൂവും ഇപ്പോഴത്തെ ഓണക്കാലത്തെ ഏറ്റവും വലിയ ക്യൂവും തമ്മിലുള്ള വ്യത്യാസമെന്ത്?!!  

[ഉത്തരം അടുത്ത പോസ്റ്റിൽ...കാത്തിരിക്കൂ..! ('.') ]

- വിപിൻ.ജി.നാഥ് പേയാട്
               “എന്താ പറഞ്ഞത് കാത്തിരിക്കാൻ വയ്യന്നോ? എങ്കിൽ ഇപ്പോൾ മനസ്സിൽ തോന്നിയ ആ ഉത്തരം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ .ശരിയാണോന്ന് നോക്കട്ടെ.”

- ('.')സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
------------------------------------------------------------------------------

22.7.2014 - ലെ ‘കുസൃതിച്ചോദ്യ’ത്തിന്റെ ഉത്തരം :

                           “ഈ കടലിന്റെ ഒരു കാര്യം....!!!”  

                                               ചോദ്യം:
              ('.') എല്ലാ കടൽ ന്റെയും നടുക്ക് എന്താണ് ?!!!

ഉത്തരം:
                            ('.')  ‘ട’ എന്ന അക്ഷരം!! 
- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്


                    

“ഓണം-പഴഞ്ചൊല്ലുകൾ&ശൈലികൾ”(22.8.2014)

ില്ല്- നിറം-3 (22.8.2014)

 

“ ഓണം -പഴഞ്ചൊല്ലുകൾ & ശൈലികൾ ”

                               

                ('.')  ഓണത്തിനിടക്ക് പുട്ടുകച്ചവടം. 
                 
                ('.')  ഓണം വരാനൊരു മൂലം വേണം.
  
                ('.')  ഉള്ളത് കൊണ്ട് ഓണം പോലെ.           

                ('.')  ഓണത്തേക്കാൾ വലിയ മകമുണ്ടോ. 
             
                ('.')  അത്തം കറുത്താൽ ഓണം വെളുക്കും.                     

       
-  വിപിൻ.ജി.നാഥ് പേയാട്
 
                 ('.')      “ഈ പഴഞ്ചൊല്ലുകളിൽ പതിരുണ്ടോ? പതിരുമാറ്റണമെങ്കിൽ താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ”. 
-സസ്നേഹം  വിപിൻ.ജി.നാഥ് പേയാട്

“കാണംവിൽക്കാനുണ്ടോകാണം...കാണം..?!!!”ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ(22.8.2014)

ില്ല് - നിറം-5 (22.8.2014)

   

“കാണം വിൽക്കാനുണ്ടോ കാണം...കാണം..?!!”

 

              ('.') മലയാളത്തിലെ വളരെ പ്രശസ്തമായ ഒരു ചൊല്ലാണ് “കാണം വിറ്റും ഓണം ഉണ്ണണം”- എന്നത്. എന്നാ‍ൽ എന്താണ് ‘കാണം’ എന്ന് എത്ര പേർക്ക് അറിയാം...?!!!

- വിപിൻ.ജി.നാഥ് പേയാട്

              ('.')എല്ലാവർക്കും ഉത്തരം പറയാം ആ ഉത്തരമുണ്ടല്ലോ അത് താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം
എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”
 
-സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
   

“അത്തപ്പൂക്കളംഒരുക്കുമ്പോൾ...”-പ്രധാന താരം(Main story)(22.8.2014)

ില്ല് - നിറം-7 (22.8.2014)

 

അത്തപ്പൂക്കളം ഒരുക്കുമ്പോൾ...

                                       

                 ഓണത്തിന് ഇനി ഏറെ നാളുകൾ ഇല്ല. അത്തം അടുത്തു കഴിഞ്ഞു. അത്തം പത്തിന് പൊന്നോണമാണ്. നാടെങ്ങും മാവേലി മന്നനെ വരവേൽക്കാനുള്ള പൂക്കളങ്ങൾ ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു.

                 പൌരാണിക സങ്കൽ‌പ്പമനുസരിച്ച് അത്തപ്പൂക്കളമൊരുക്കാൻ ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട്. ‘വ്രതചൂഡാമണി’ എന്ന പുസ്തകത്തിൽ അത്തപ്പൂക്കളം ഒരുക്കേണ്ടവിധം പറഞ്ഞിട്ടുണ്ട്. 

                 അത്തപ്പൂക്കളത്തിന് പത്ത് തട്ടുകൾ(നിലകൾ) ആണ് വേണ്ടത്.                     
                      ഒന്നാം തട്ടിൽ ഗണപതി
                         രണ്ട്       - പാർവ്വതി
                         മൂന്ന്        - ശിവൻ
                         നാല്      - ബ്രഹ്മാവ്
                         അഞ്ച്    - പഞ്ചപ്രാണങ്ങൾ
                         ആറ്       - സുബ്രഹ്മണ്യൻ
                         ഏഴ്        - ഗുരുനാഥൻ
                         എട്ട്        - അഷ്ടദിക് പാലകർ
                         ഒൻപത്  - ഇന്ദ്രൻ
                         പത്ത്      - മഹാവിഷ്ണു 

                 എന്നിങ്ങനെ ഓരോ തട്ടിലും ഓരോ ദേവതകളെ സങ്കല്പിച്ചാണ് പൂവിടേണ്ടത്.

                 തമിഴ് നാട്ടിൽ നിന്നു വരുന്ന പൂക്കളും നിറം പിടിപ്പിച്ച ഉപ്പുകല്ലും മരപ്പൊടിയും ഉമിക്കരിയും എന്തിനേറെ ഇഷ്ടികപ്പൊടിവരെ ഇന്ന് അത്തപ്പൂക്കളമൊരുക്കാൻ ഉപയോഗിക്കുന്നു!

                  പണ്ട് നമ്മുടെ ചുറ്റുവട്ടത്തു കാണുന്ന മുക്കുറ്റിയും മന്താരവും തെറ്റിയും കോളാമ്പിപ്പൂവും തുമ്പപ്പൂവും കദളിപ്പൂവുമൊക്കെയായിരുന്നു പൂക്കളമൊരുക്കാൻ ഉപയോഗിച്ചിരുന്നത്.
- വിപിൻ.ജി.നാഥ് പേയാട്

              പൂക്കളമൊരുക്കുന്നതിനെക്കുറിച്ച് എന്തുപറയുന്നു? നിങ്ങളുടെ അഭിപ്രായം താഴെകൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”
-സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
   

2014 ജൂലൈ 23, ബുധനാഴ്‌ച

“നഗ്ന ഓട്ടം...!!! ”-ഈ പുസ്തകം കണ്ടിട്ടുണ്ടോ...(22.7.2014)

ില്ല് - നിറം-5 (22.7.2014)

 

നഗ്ന ഓട്ടം... ?!! - യുറീക്ക 

                       കേരളത്തിൽ ടി.വി.യും കമ്പ്യൂട്ടറുമൊക്കെ അത്യപൂർവ്വമോ ഒരു പരിധി വരെ വെറും കേട്ടുകേൾവിയോ മാത്രമായിരുന്ന ഒരു കാലത്ത് -1970-90കാലഘട്ടത്തിൽ - കേരളത്തിലെ വിദ്യാർഥികളിൽ ശാസ്ത്രബോധം വളർത്താൻ; പഠനം പാൽ‌പ്പായസം പോലെയാക്കാൻ സഹായിച്ച മികച്ച ഒരു മാസികയായിരുന്നു ‘യുറീക്ക’. ‘യുറീക്ക’ എന്ന ഗ്രീക്ക് വാക്കിന്റെ അർത്ഥം ഞാനത് കണ്ട് പിടിച്ചു എന്നാണ്. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആണ്  കുട്ടികളുടെ ശാസ്ത്ര മാസികയായ ‘യുറീക്ക’ പ്രസിദ്ധീകരിച്ചിരുന്നത്. 

                       ‘യുറീക്ക’എന്നു കേൾക്കുമ്പോൾ കുളിമുറിയിൽ നിന്ന് രാജകൊട്ടാരം വരെ ‘യുറീക്ക’ എന്നു വിളിച്ചു പറഞ്ഞു കൊണ്ട് നഗ്നനായി ഓടിയ ശാസ്ത്രജ്ഞനായ ആർക്കിമിഡീസ് -നെയാണ് ഓർമ്മ വരുന്നത്. ‘ഒരു വസ്തുവിന്റെ ഭാരനഷ്ടവും അത് ആദേശം ചെയ്യുന്ന ദ്രാവകത്തിന്റെ ഭാരവും തുല്യമാണ്’- ഇതാണ് പ്രസിദ്ധമായ ആർക്കിമിഡീസ് തത്വം. 

 

 - വിപിൻ.ജി.നാഥ് പേയാട്



                  “ചിത്രങ്ങൾ ഇഷ്ട്ടപ്പെട്ടോ? ചിത്രത്തെയും ‘യുറീക്ക’യെയും കുറിച്ച് നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”
-സസ്നേഹം വിപിൻ.ജി.നാഥ് പേയാട്