2014, ജനുവരി 22, ബുധനാഴ്‌ച

കുസൃതിച്ചോദ്യം(22-1-2014)-കല്യാണം

വില്ല് - നിറം-1 (22.1.2014)

  കല്യാണം

 

                ചെറുക്കന് പെണ്ണിനെ ഇഷ്ടപ്പെട്ടു പെണ്ണിന് ചെറുക്കനെയും ഇഷ്ടപ്പെട്ടു, എന്നിട്ടും കല്യാണം നടന്നില്ല. കാരണമെന്ത്?!!!
               [ ഉത്തരം അടുത്ത പോസ്റ്റിൽ... കാത്തിരിക്കൂ..!!!  ]   ('.')
-  വിപിൻ.ജി.നാഥ് പേയാട്
               
               “എന്താപറഞ്ഞത് കാത്തിരിക്കാൻ വയ്യന്നോ? എങ്കിൽ ഇപ്പോൾ മനസ്സിൽ തോന്നിയ ആ ഉത്തരം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ . ശരിയാണോന്ന് നോക്കട്ടെ.”

  ------------------------------------------------------------------------------------------------------------------------------

29.12.2013 ലെ ‘കുസൃതിച്ചോദ്യ’ത്തിന്റെ ഉത്തരം :

               ബാറ്ററി ചാർജ് തീരാറായ ടിവി റിമോർട്ട് വീണ്ടും വീണ്ടും ഞെക്കി പ്രവർത്തിപ്പിക്കാൻ ശ്രമിച്ചും ടൂത്ത് പേസ്റ്റ് തീർന്നാലും ട്യൂബ് വീണ്ടും വീണ്ടും അമർത്തി പേസ്റ്റെടുക്കാൻ ശ്രമിച്ചും തഴമ്പു വരുന്നു!!!
            (നോക്കണ്ട നോക്കണ്ട നിങ്ങളുടെ വിരലിൽ തഴമ്പില്ല...!!!!എന്നാണ് എന്റെ വിശ്വാസം!!!) ('.')
-  വിപിൻ.ജി.നാഥ് പേയാട്

കുട്ടിക്കവിത(22-1-2014)

വില്ല് - നിറം-2 (22.1.2014)

                    ‘പിച്ചും പിച്ചിയും’

                     പിച്ചിയാലെ പൂമാല                  
                     ചേച്ചി കെട്ടി വച്ചത്                    
                     കിച്ചു ഇന്ന് പൊട്ടിച്ചതും                  
                     ചേച്ചിയൊന്ന് പിച്ചി. 

                                                                                           - വിപിൻ.ജി.നാഥ് പേയാട്
        
                 “എങ്ങനുണ്ട് കുട്ടിക്കവിതകൾ? കുട്ടികൾക്ക് ഇഷ്ടപ്പെടുമോ? വിവരം കൊച്ചു കുട്ടികൾക്കും ‘വലിയകുട്ടികൾക്കും’ താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല / അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്താം”
   - സസ്നേഹം വിപിൻ.ജി.നാഥ് പേയാട്

ഹൈടെക് പഴഞ്ചൊല്ലുകൾ & ശൈലികൾ (22-1-2014)

വില്ല് - നിറം-3 (22.1.2014)


('.')  കീബോർഡെന്നത് ഞാനറിയും സീ.ഡി. പോലെ ഉരുണ്ടിരിക്കും!

('.')  വൈറസിന്റെ ചെവിയിൽ വേദമോതിയിട്ട് കാര്യമില്ല.
 

('.')  പൂച്ചയ്ക്കെന്താ “മൌസ്” ഇരിക്കുന്നിടത്ത് കാര്യം?!!
 

('.')  അരപ്പണത്തിന്റെ സീ.ഡി. മുക്കാൽ പണത്തിന്റെ സിസ്റ്റം നശിപ്പിച്ചു.
 

('.')  താൻ പാതി പ്രൊസസർ പാതി.
 

('.')  ഫയലും കറപ്റ്റാക്കി സിസ്റ്റവും കേടാക്കി എന്നിട്ടും വൈറസിനാണ് മുറുമുറുപ്പ്.

('.')  ടൈപ്പ് ചെയ്തവന് ഫോണ്ട് മാറ്റാഞ്ഞ് ടൈപ്പ് ചെയ്യാത്തവന് കീബോർഡ് കിട്ടാഞ്ഞ്. 

('.')  അഞ്ചു പൈസയ്ക്ക് സിസ്റ്റവും വേണം ആയിരം ജീ.ബി. മെമ്മറിയും വേണം എന്നു മോഹിക്കരുത്.
- വിപിൻ.ജി.നാഥ് പേയാട്

           "ഈ പഴഞ്ചൊല്ലുകളിൽ പതിരുണ്ടോ? പതിരുമാറ്റണമെങ്കിൽ താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല / അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ" .

ജീവിത ദർശനം (22-1-2014)

വില്ല് - നിറം-4 (22.1.2014)


              * ചില നഷ്ടങ്ങൾ നേട്ടങ്ങളേക്കാൾ മെച്ചമാണ്.

              ** നല്ല വാക്ക് വിലയേറിയ സമ്മാനത്തെക്കാൾ ഉത്കൃഷ്ടമാണ്.

              
              *** നാളെ കിട്ടുന്ന കോഴിയേക്കാൾ ഇന്നുകിട്ടുന്ന മുട്ടയ്ക്കാണ് പ്രാധാന്യം.

              *** എത്ര മഹത്തായ സ്നേഹപ്രകടനത്തിലും അകൽച്ചയും വേർതിരിവുമുണ്ട്. 

              **** നാം ഒരിക്കലും ജീവിക്കുന്നില്ല. ജീവിക്കുന്നതിനെക്കുറിച്ചുള്ള       പ്രതീക്ഷയിലാണെപ്പോഴും!
      

             ***** ദാരിദ്ര്യമാണ് കുറ്റങ്ങളുടെ അമ്മയെങ്കിൽ വിവേകശൂന്യതയാണ് അവയുടെ അച്ഛൻ.
 

             ****** വിമർശനം നിങ്ങളെ തളർത്താനനുവദിക്കരുത്. ഒരു വിമർശകന്റെയും ബഹുമാനാർത്ഥം ഒരു പ്രതിമയും കെട്ടിപ്പൊക്കുന്നില്ലല്ലോ.  
 - വിപിൻ.ജി.നാഥ് പേയാട്
               
              “ഈ പറഞ്ഞതിനോട് യോജിക്കുന്നുണ്ടോ? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”

Oru Indian Pranaya Kadha,Ezhu Sundara Raathrikal -Title Remake Download -ഒരു ഇന്ത്യൻ പ്രണയകഥ,ഏഴു സുന്ദര രാത്രികൾ -സിനിമ ടൈറ്റിൽ റീമേക്ക് ഡൗൺലോഡ് (22-1-2014)

വില്ല് - നിറം-5 (22.1.2014)

 

“റീമേക്ക്”

( റീമേക്ക് ശ്രദ്ധിച്ച് വായിക്കണേ!!!)
 -------------------------------------------------------------------------------------------------------------------------------

ഏഴു സുന്ദര രാത്രികൾ  

-------------------------------------------------------------------------------------------------------------------------------------

 
ഒരു ഇന്ത്യൻ പ്രണയകഥ

--------------------------------------------------------------------------------------------------------------------------------
             ‘റീമേക്ക് ’ എങ്ങനെയുണ്ട്?!! ഇഷ്ട്ടപ്പെട്ടോ?  ഡൗൺലോഡ് ചെയ്തുകൊള്ളൂ... സിനിമ പേരിന്റെ റീമേക്ക് ഇനിയും ഏറെ പ്രതീക്ഷിക്കാം!!! 
- വിപിൻ.ജി.നാഥ് പേയാട്

              “ ‘റീമേക്ക് ’ എന്നു കേട്ടപ്പോൾ സിനിമ / സിനിമയുടെറീമേക്ക് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ആണെന്നു കരുതിയോ? പ്രിയ സുഹൃത്തേ സിനിമ തീയറ്ററിൽ പോയി കാണേണ്ട ഒന്നാണ്. പൈറസി നമ്മൾ പ്രോത്സാഹിപ്പിക്കരുത്. നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”





 

റിയാലിറ്റി ഷോ-ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ(22-1-2014)

വില്ല് - നിറം-6 (22.1.2014)

 

റിയാലിറ്റി ഷോ

          ('.')    റിയാലിറ്റി ഷോയിൽ മാർക്കിടാൻ ഇരിക്കുന്ന ഗായകരായ ജഡ്ജസിന്റെ മനസ്സിലുള്ള ചിന്ത എന്തായിരിക്കും...?
- വിപിൻ.ജി.നാഥ് പേയാട്

           എല്ലാവർക്കും ഉത്തരം പറയാം (ഗായകരായ ജഡ്ജസിനും..!!). ആ ഉത്തരമുണ്ടല്ലോ  അത് താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല / അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”

 - സസ്നേഹം  വിപിൻ.ജി.നാഥ് പേയാട്

ഹിറ്റുകളുടെ രാജകുമാരി -മഞ്ജുവാര്യർ -Manju Warier (22-1-2014)

വില്ല് - നിറം-7 (22.1.2014)


           അഭിനയ ശേഷിയും മലയാളത്തനിമയും ഒത്തിണങ്ങിയ ഒരു നായികയ്ക്ക് വേണ്ടിയുള്ള മലയാള സിനിമയുടെ കാത്തിരിപ്പിന്റെ സാഫല്യമായിരുന്നു മഞ്ജുവാര്യർ. മറ്റുള്ളവരുടെ കഴിവുകളെ അത്ര പെട്ടെന്നൊന്നും അംഗീകരിക്കാത്ത മലയാളികൾ പക്ഷേ മഞ്ജുവാര്യരെ വളരെ വേഗമാണ് ഹൃദയത്തിൽ സ്വീകരിച്ചത്. ശാരദയെയും ഷീലയെയും ഉർവ്വശിയെയും പോലെ കരുത്തുറ്റ കഥാപാത്രങ്ങളെ അവതരിപ്പിക്കുവാൻ കഴിവുള്ള ഒരു നടിയെയാണ് മഞ്ജുവാര്യരിൽ പ്രേക്ഷകർ ദർശിച്ചത്.
           മോഹൻ സംവിധാനം ചെയ്ത ‘സാക്ഷ്യം’ എന്ന സിനിമയിലൂടെ എത്തിയ മഞ്ജുവിനെ താരമാക്കിയത് 1996 ൽ വിഷുവിന് പുറത്തിറങ്ങിയ ‘സല്ലാപ’മാണ്. തൊട്ടുപിന്നാലെ മഞ്ജുവിന് ലഭിച്ചത് മലയാളത്തിലെ ഹിറ്റ്മേക്കർമാരിൽ രണ്ടുപേരായ സത്യൻ അന്തിക്കാടിന്റേയും (തൂവൽ കൊട്ടാരം) രാജസേനന്റെയും(ദില്ലിവാല രാജകുമാരൻ) ചിത്രങ്ങളാണ്. ഈ ചിത്രങ്ങളുടെ വിജയം മഞ്ജുവാര്യർ എന്ന നടിയുടെ സിംഹാസനം ഉറപ്പിച്ചു.
1996 ൽ മഞ്ജുവാര്യർ അഭിനയിച്ച ഒട്ടുമിക്കചിത്രങ്ങളും ഹിറ്റായി. അങ്ങനെ ‘ഹിറ്റുകളുടെ രാജകുമാരി’യായി. ‘ഈ പുഴയും കടന്ന്’ എന്ന ചിത്രത്തിലെ അഭിനയത്തിന് 1996 ലെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും നേടി.

            1997 ൽ മികച്ച കുറച്ച് കഥാപാത്രങ്ങളേ മഞ്ജുവാര്യർക്ക് ലഭിച്ചുള്ളു. ‘ഇരട്ടക്കുട്ടികളുടെ അച്ഛൻ’-ലെ ‘അനുപമ‘, ‘കളിയാട്ട’ത്തിലെ ‘താമര’ തുടങ്ങിയവ.  എല്ലാചിത്രങ്ങളും ഹിറ്റാക്കാൻ മഞ്ജുവിന് കഴിഞ്ഞില്ല.
            എന്നാൽ ഈ കുറവ് പരിഹരിക്കുന്ന തരത്തിൽ 1997 ഡിസംബറിൽ ഒരു ചിത്രമിറങ്ങി; ഷാജി കൈലാസ് സംവിധാനം ചെയ്ത ‘ആറാം തമ്പുരാൻ’. ഇതിൽ മോഹൻലാലിന്റെ അഭിനയ വൈഭവത്തിനൊപ്പം പിടിച്ചുനിന്ന മഞ്ജുവിന്റെ ഉണ്ണിമായയെ ആർക്കും മറക്കാൻ കഴിയില്ല. 

            തുടർന്ന് വ്യത്യസ്തമായ ഒരുപിടി ചിത്രങ്ങൾ മഞ്ജുവാര്യരുടെ ക്രഡിറ്റിലുണ്ടായി. ഇതിൽ ഏറ്റവും ശ്രദ്ധേയം ,‘കന്മദ’ത്തിലെ ‘ഭാനു’വാണ്. തികച്ചും ‘റഫ് ആൻഡ് ടഫ്’ ആയ ഒരു വേഷം. പ്രായത്തിൽ കവിഞ്ഞ പക്വതയോടെ മഞ്ജു ആ കൊല്ലത്തിപ്പെണ്ണിനെ ഗംഭീരമാക്കി. എം.ടി.യുടെ രചനയായ ‘ദയ’യാണ് മറ്റൊരു ചിത്രം. അതിലെ അടിമപ്പെണ്ണിനെ മഞ്ജു ഏറെ സ്ട്രെയിനെടുത്ത് അവതരിപ്പിച്ചെങ്കിലും പ്രതീക്ഷിച്ച ഫലം  കിട്ടിയില്ല. ‘തിരകൾക്കപ്പുറ’വും ബോക്സ് ഓഫീസിൽ രക്ഷപ്പെട്ടില്ല.

            1998 ലെ ഓണത്തിന് പുറത്തിറങ്ങിയ ‘സമ്മർ ഇൻ ബത് ലഹേം’ ഗംഭീരവിജയമായതിന്റെ ഒരു ഘടകം മഞ്ജുവിന്റെ തകർപ്പൻ പ്രകടനമാണ്.
ജോഷിയുടെ ‘പത്ര’ത്തിലെ ‘ദേവിക’യും, തിലകനുമായി ഒപ്പത്തിനൊപ്പം പിടിച്ചു നിന്ന ‘കണ്ണെഴുതി പൊട്ടും തൊട്ട്’ എന്ന ചിത്രത്തിലെ ‘രുദ്ര’യെയും പോലെ തീപ്പൊരി കഥാപാത്രങ്ങളെ മഞ്ജു അവതരിപ്പിച്ചത് പ്രശംസനീയമാണ്.
            ഒരു സിനിമാതാരം ടി. വി. സീരിയലിൽ അഭിനയിച്ചാൽ സിനിമയിൽ അവസരം കുറഞ്ഞിട്ടാണ് എന്നു കരുതുന്ന കാലത്ത് മഞ്ജുവാര്യർ ധൈര്യപൂർവ്വം ഒരു ടി. വി. സീരിയലിൽ അഭിനയിച്ചു. ഡേവിഡ് കാച്ചപ്പള്ളിയുടെ ‘മോഹാരവം’. മഞ്ജുവാര്യരെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമാക്കുന്നതിൽ ‘മോഹാരവം’ ഏറെ സഹായിച്ചു.
എം. ജി. ശ്രീകുമാറും മാഗ്നസൗണ്ടും ചേർന്ന് ഓണത്തിന് പുറത്തിറക്കിയ ‘ചിങ്ങപ്പൂവ്’ എന്ന ആൽബത്തിൽ രണ്ട് ഗാനങ്ങളും  മഞ്ജുവാര്യർ പാടി.

            നീണ്ട ഇടവേളയ്ക്ക് ശേഷം 2013 ൽ മഞ്ജുവാര്യർ അഭിനയ രംഗത്തേക്ക് തിരിച്ചു വന്നിരിക്കുകയാണ്. മികച്ച കഥാപാത്രങ്ങളുമായി മഞ്ജു വീണ്ടും നമ്മെ രസിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം.      
                                                                                           - വിപിൻ.ജി.നാഥ് പേയാട്
       

             “മഞ്ജുവാര്യരുടെ തിരിച്ചുവരവിനെക്കുറിച്ച് എന്തുപറയുന്നു? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”