2014, ജൂൺ 24, ചൊവ്വാഴ്ച

“തോറ്റോടിയ പട ജയിച്ചു?!!”-കുസൃതിച്ചോദ്യം Kusruthichodyam(22.6.2014)

ില്ല് - നിറം-1 (22.6.2014)

 

  “തോറ്റോടിയ പട ജയിച്ചു?!!”             

       

                      പിന്നോട്ടു പോകുന്ന ടീം ജയിക്കുന്ന കളി ഏത് ?!!!

[ഉത്തരം അടുത്ത പോസ്റ്റിൽ...കാത്തിരിക്കൂ..! ('.') ]

- വിപിൻ.ജി.നാഥ് പേയാട്
               “എന്താപറഞ്ഞത് കാത്തിരിക്കാൻ വയ്യന്നോ? എങ്കിൽ ഇപ്പോൾ മനസ്സിൽ തോന്നിയ ആ ഉത്തരം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ .ശരിയാണോന്ന് നോക്കട്ടെ.”

- ('.')സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
------------------------------------------------------------------------------

22.5.2014 - ലെ ‘കുസൃതിച്ചോദ്യ’ത്തിന്റെ ഉത്തരം :

         
('.') നാല് ആപ്പിളിനെ സൂചിപ്പിക്കുന്ന ഇംഗ്ലീഷ് അക്ഷരം ഏത്..?!!
ഉത്തരം:
          ('.') 'A' - എന്താ സംശയം ഉണ്ടോ?!! നഴ്സറിയിൽ പഠിച്ചിട്ടില്ലേ “എ ഫോർ ആപ്പിൾ...” ഹ...ഹ...ഹ...
- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്



                    

“ഭൂമിയുടെ അറ്റം!!!”-ചിത്രം... വിചിത്രം...(22.6.2014)

ില്ല് - നിറം-2 (22.6.2014)

 

ഭൂമിയുടെറ്റം!!! 

                                       

                 ഇരുവശത്തേക്കും നീണ്ടു പോകുന്ന റയിൽ‌പ്പാളം കാണുമ്പോൾ ഇതിന്റെ അറ്റം എവിടെയായിരിക്കും എന്നു എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?!! ഇതാ കണ്ടോളൂ ഇന്ത്യൻ റയിൽ‌പ്പാതയുടെ തെക്കേ അറ്റം. കന്യാകുമാരി റയിൽവേ സ്റ്റേഷനിൽ നിന്നുള്ള ചിത്രങ്ങൾ.

                 




- വിപിൻ.ജി.നാഥ് പേയാട്

              “ചിത്രങ്ങൾ ഇഷ്ട്ടപ്പെട്ടോ? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.” 

-സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
   

“ ഫെയ്സ്ബുക്ക് പഴഞ്ചൊല്ലുകൾ & ശൈലികൾ ” -(22.6.2014)

ില്ല്- നിറം-3 (22.6.2014)

 

“ ഫെയ്സ്ബുക്ക് പഴഞ്ചൊല്ലുകൾ & ശൈലികൾ ”

                               

                ('.') കൊടുത്താൽ പണി ഫെയ്സ്ബുക്കിലും കിട്ടും.
 

                ('.') അല്പന് ഫെയ്സ്ബുക്ക് അക്കൌണ്ട് കിട്ടിയാൽ അർദ്ധരാത്രിയിലും 
                     പ്രൊഫൈൽ പിക്ച്ചർ മാറ്റും..!                     
-  വിപിൻ.ജി.നാഥ് പേയാട്
 
                 ('.')      “ഈ പഴഞ്ചൊല്ലുകളിൽ പതിരുണ്ടോ? പതിരുമാറ്റണമെങ്കിൽ താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ”. 
-സസ്നേഹം വിപിൻ.ജി.നാഥ് പേയാട്

“പൂമ്പാറ്റ”-ഈ പുസ്തകം കണ്ടിട്ടുണ്ടോ...(22.6.2014)

ില്ല് - നിറം-4 (22.6.2014)

 

പൂമ്പാറ്റ 

                                       

                  ഈ പുസ്തകം വായിച്ചിട്ടുണ്ടോ...‘പൂമ്പാറ്റ’- ഒരു കാലത്ത് കുട്ടികളെയും മുതിർന്നവരെയും ഒരു പോലെ ആകർഷിച്ച കുട്ടികളുടെ ദ്വൈവാരിക. ആദ്യം ‘പൈകോ’യും പിന്നീട് ‘മനോരാജ്യ’വും പ്രസിദ്ധീകരിച്ചു പോന്നു.     
 



- വിപിൻ.ജി.നാഥ് പേയാട്

              “ചിത്രങ്ങൾ ഇഷ്ട്ടപ്പെട്ടോ? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”
-സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
   

2014, ജൂൺ 22, ഞായറാഴ്‌ച

“ കുയിലിന്റെ പാട്ട് ” - കുട്ടിക്കവിത (22.6.2014)

ില്ല് - നിറം-5 (22.6.2014)

 

“ കുയിലിന്റെ പാട്ട്  ”

                    

                      ചില്ലകൾ തോറും പാറിനടക്കും
                      ചെല്ലക്കുയിലേ വന്നാട്ടേ
                      മെല്ലെപ്പാടൂ നിൻ പാട്ടിപ്പോൾ
                      തെല്ലിട ഞാനും കേൾക്കട്ടെ.

- വിപിൻ.ജി.നാഥ് പേയാട്

            “എങ്ങനുണ്ട് കുട്ടിക്കവിത? കുട്ടികൾക്ക് ഇഷ്ടപ്പെടുമോ? വിവരം കൊച്ചു കുട്ടികൾക്കും ‘വലിയ കുട്ടികൾക്കും’ താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്താം”
- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്


   

“ റീമേക്ക്..!!! ” - "Polytechnic" , "Ring master" - (22.6.2014)

ില്ല് - നിറം-6 (22.6.2014)

 

റീമേക്ക്..!!!

  -------------------------------------------------------------------------------------

               
Remake:"Polytechnic"

-------------------------------------------------------------------------------------



Remake:"Ringmaster"


-------------------------------------------------------------------------------------


              എന്റെ ‘റീമേക്ക് ’ എങ്ങനെയുണ്ട്?!! ഇഷ്ട്ടപ്പെട്ടോ?  ഡൗൺലോഡ് ചെയ്തുകൊള്ളൂ... സിനിമ പേരിന്റെ റീമേക്ക് ഇനിയും ഏറെ പ്രതീക്ഷിക്കാം!!!
- വിപിൻ.ജി.നാഥ് പേയാട്

          
 
              “ ‘റീമേക്ക് ’ എന്നു കേട്ടപ്പോൾ സിനിമ / സിനിമയുടെ റീമേക്ക് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ആണെന്നു കരുതിയോ? പ്രിയ സുഹൃത്തേ സിനിമ തീയറ്ററിൽ പോയി കാണേണ്ട ഒന്നാണ്. പൈറസി നമ്മൾ പ്രോത്സാഹിപ്പിക്കരുത്. നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന  അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”
-സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
   

“ എന്റെ മണ്ടത്തരങ്ങൾ..!!! ” - (22.6.2014)

ില്ല് - നിറം-7 (22.6.2014)

 

എന്റെ മണ്ടത്തരങ്ങൾ..!!!

                                       

                 തീരെ ചെറിയ കുട്ടിയായിരുന്നപ്പോൾ ഞാൻ കരുതിയിട്ടുണ്ട് വലുതാകുമ്പോൾ എല്ലാവരും അവരവരുടെ പേരുകൾ മാറ്റി പുതിയ പേരുകൾ ഇടുമെന്ന്!!! കാരണം; മുതിർന്നവരുടെ പേരുകൾ ഗോപി, മീനാക്ഷി, രാമചന്ദ്രൻ, അബൂബക്കർ, ഹയറുന്നിസ, വർഗ്ഗീസ് എന്നിങ്ങനെ പോകുന്നു.

                 നഴ്സറിയിലും സ്കൂളിലും ഒപ്പം പഠിക്കുന്നവരുടെ പേരുകൾ രാജേഷ്, സുനീർ, അനിൽ, പ്രകാശ്, ടോണി, ചിത്ര, താര, നദിയ, അപർണ്ണ എന്നിങ്ങനെ. ഈ പേരുകളിലുള്ള അപ്പൂപ്പന്മാരെയും അമ്മൂമ്മമാരെയും കണ്ടിട്ടില്ല! അപ്പോൾ ഞാൻ ചിന്തിച്ചത് പ്രായമാകുമ്പോൾ എല്ലാവരും കുട്ടിക്കാലത്തെ പേരുകൾ മാറ്റി നേരത്തെ പറഞ്ഞതുപോലുള്ള ‘വയസൻ പേരുകൾ’ ഇടുകയാണ് ചെയ്യുന്നത് എന്നാണ്.

                  അങ്ങനെ വലുതാകുമ്പോൾ ‘വിപിൻ.ജി.നാഥ് ’ എന്ന പേരുമാറ്റി സ്വന്തമായി എനിക്കിടാൻ വേണ്ടി അന്ന് ഞാനൊരു പേര് കണ്ടുപിടിച്ചു. അന്ന് എന്റെ അറിവിൽ‌പ്പെട്ടിടത്തോളം മനോഹരമായ ഒരു പേര് -‘ഗോപിനാഥൻ’- എന്റെ അച്ഛന്റെ പേര് തന്നെ!!!

                 ഇത് വായിക്കുമ്പോൾ നിങ്ങൾക്ക് ചിരിവരുമായിരിക്കും. ഇന്ന് ആ മണ്ടത്തരത്തെ കുറിച്ച് ആലോചിക്കുമ്പോൾ എനിക്കും ചിരിവരും. പക്ഷേ കുട്ടിക്കാലത്ത് സ്വന്തമായിടാൻ ഒരു പേര് കണ്ടെത്താൻ ഞാൻ തലപുകച്ചത് ഒരു ‘ഭയങ്കര അനുഭവം’ ആയിരുന്നു...!!!

- വിപിൻ.ജി.നാഥ് പേയാട്

              എന്റെ മണ്ടത്തരത്തെക്കുറിച്ച് എന്തുപറയുന്നു? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.” 

-സസ്നേഹം വിപിൻ.ജി.നാഥ് പേയാട്