മഴവില്ല് - നിറം-7 (22.6.2014)
“ എന്റെ മണ്ടത്തരങ്ങൾ..!!! ”
തീരെ ചെറിയ കുട്ടിയായിരുന്നപ്പോൾ ഞാൻ കരുതിയിട്ടുണ്ട് വലുതാകുമ്പോൾ എല്ലാവരും അവരവരുടെ പേരുകൾ മാറ്റി പുതിയ പേരുകൾ ഇടുമെന്ന്!!! കാരണം; മുതിർന്നവരുടെ പേരുകൾ ഗോപി, മീനാക്ഷി, രാമചന്ദ്രൻ, അബൂബക്കർ, ഹയറുന്നിസ, വർഗ്ഗീസ് എന്നിങ്ങനെ പോകുന്നു.
നഴ്സറിയിലും സ്കൂളിലും ഒപ്പം പഠിക്കുന്നവരുടെ പേരുകൾ രാജേഷ്, സുനീർ, അനിൽ, പ്രകാശ്, ടോണി, ചിത്ര, താര, നദിയ, അപർണ്ണ എന്നിങ്ങനെ. ഈ പേരുകളിലുള്ള അപ്പൂപ്പന്മാരെയും അമ്മൂമ്മമാരെയും കണ്ടിട്ടില്ല! അപ്പോൾ ഞാൻ ചിന്തിച്ചത് പ്രായമാകുമ്പോൾ എല്ലാവരും കുട്ടിക്കാലത്തെ പേരുകൾ മാറ്റി നേരത്തെ പറഞ്ഞതുപോലുള്ള ‘വയസൻ പേരുകൾ’ ഇടുകയാണ് ചെയ്യുന്നത് എന്നാണ്.
അങ്ങനെ വലുതാകുമ്പോൾ ‘വിപിൻ.ജി.നാഥ് ’ എന്ന പേരുമാറ്റി സ്വന്തമായി എനിക്കിടാൻ വേണ്ടി അന്ന് ഞാനൊരു പേര് കണ്ടുപിടിച്ചു. അന്ന് എന്റെ അറിവിൽപ്പെട്ടിടത്തോളം മനോഹരമായ ഒരു പേര് -‘ഗോപിനാഥൻ’- എന്റെ അച്ഛന്റെ പേര് തന്നെ!!!
ഇത് വായിക്കുമ്പോൾ നിങ്ങൾക്ക് ചിരിവരുമായിരിക്കും. ഇന്ന് ആ മണ്ടത്തരത്തെ കുറിച്ച് ആലോചിക്കുമ്പോൾ എനിക്കും ചിരിവരും. പക്ഷേ കുട്ടിക്കാലത്ത് സ്വന്തമായിടാൻ ഒരു പേര് കണ്ടെത്താൻ ഞാൻ തലപുകച്ചത് ഒരു ‘ഭയങ്കര അനുഭവം’ ആയിരുന്നു...!!!

- വിപിൻ.ജി.നാഥ് പേയാട്
“എന്റെ മണ്ടത്തരത്തെക്കുറിച്ച് എന്തുപറയുന്നു? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന
അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത്
രേഖപ്പെടുത്തൂ.”
-സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ