2014, ഫെബ്രുവരി 22, ശനിയാഴ്‌ച

തള്ളേ കലിപ്പ് തീരണില്ലല്ല്...!!! ഒരു ബോഞ്ചിയെട്!!! (22-2-2014)

വില്ല് - നിറം-1 (22.2.2014)


           ‘ആറു മലയാളിക്ക് നൂറ് മലയാളം’ എന്നൊരു ചൊല്ലുണ്ട്. കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റംവരെ സഞ്ചരിക്കുമ്പോൾ ഒരു വാക്കിനു തന്നെ പല അർഥമാണുള്ളതെന്ന് മനസിലാക്കാൻ സാധിക്കും. 

           കേരളത്തിലെ പ്രാദേശികമായ സംസാര ഭാഷകളിൽ ഉപയോഗിക്കുന്ന വാക്കുകളും അവയുടെ അച്ചടി ഭാഷയിലെ ശരിയായ അർഥവും ഉൾപ്പെടുത്തി ചാർട്ടുകൾ തയ്യാറാക്കുന്നത് കൌതുകകരമാവും. അതിലേക്കായി ഇതാ തിരുവനന്തപുരം ഭാഗത്ത് സംസാരഭാഷയിൽ ഉപയോഗിക്കുന്ന ചില വാക്കുകളും അവയുടെ ശരിയായ അർഥവും.

           ഇനുപ്പ് - മധുരം, തോനെ - ധാരാളം, ഇത്തുപ്പൂരം - കുറച്ച്, കേട്ടു - ചോദിച്ചു, എന്തര് - എന്ത്, പെയ് - പോയി, ഊരുക - ഇഴയുക(പാമ്പും മറ്റും), അഴിക്കുക - മായിക്കുക, പൊടിക്കുക - കിളിർക്കുക, തട്ടുക - കുടഞ്ഞിടുക, വീത്തി - ഒഴിച്ചു, തൂറ്റുക - മഴ പൊടിയുക, ചറക്കുക - തെന്നുക, വിഴുന്നു - വീണു, എഴിച്ചു - എഴുന്നേറ്റു, അപ്പി - കുഞ്ഞ്, പയല് - ആൺകുട്ടി, അക്കൻ - ചേച്ചി, കുറുക്ക് - മുതുക്, കവാലം - കവിൾ, മൂഞ്ചി - മുഖം, അവുക്കുക - അഴിക്കുക, ഉമ്മം - ചുംബനം, പുണ്ണ് - വ്രണം, കലിപ്പ് - പ്രശ്നം, തേരി - കുന്ന്, കച്ചി - ഗോലി, തൊറപ്പ - ചൂല്, കതമ്പ - തൊണ്ട്, ചെവിയൻ - മുയൽ, ചാവൽ - പൂവൻ കോഴി, എര - വിര, ചെതുമ്പൂരൻ - പഴുതാര, ബോഞ്ചി - നാരങ്ങാവെള്ളം, ബോഞ്ചിക്കാ - പാഷൻഫ്രൂട്ട്, പീയണിക്ക - മത്തങ്ങ, പേരത്തുംപഴം - ഈന്തപ്പഴം, കപ്പയ്ക്ക - പപ്പായ, പുറുത്തിച്ചക്ക - കൈതച്ചക്ക, പോണി - തകരപ്പാത്രം, ചെവല - ചുവന്ന, തമ്മസിക്കുക - സമ്മതിക്കുക, പെടവട - കല്യാണം, തന്നെ - അതെ, അയ്യം - മോശം, നിരീക്കുക - വിചാരിക്കുക, ഏനക്കേട് - ദഹനക്കേട്, അറമ്പാതം - പരിഹാരം.    

                                                                                           - വിപിൻ.ജി.നാഥ് പേയാട്
       

             തിരുവനന്തപുരംഭാഷയെക്കുറിച്ച് എന്തുപറയുന്നു? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ