2014, മേയ് 22, വ്യാഴാഴ്‌ച

“ കുയിലിനോട് ... ”-കുട്ടിക്കവിത (22.5.2014)



ില്ല് - നിറം-2 (22.5.2014)

 

“ കുയിലിനോട് ... ”

                    


          കൂഹൂ കൂഹൂ കൂഹൂ പാടും കള്ളിക്കുയിലേ
          
          നിന്നുടെ പാട്ടും കൊണ്ടിപ്പോഴേ 
          ദൂരെപ്പൊയ്ക്കോളൂ...

                  കൂഹൂ പാട്ടും പാടിക്കൊണ്ട്  
                  അടുത്തു വന്നെന്നാൽ
                  കുട്ടികൾ ഞങ്ങൾ ഒന്നിച്ചിന്ന്
                  കൂകി കൂകി തോൽ‌പ്പിയ്ക്കും !
- വിപിൻ.ജി.നാഥ് പേയാട്

            “എങ്ങനുണ്ട് കുട്ടിക്കവിത? കുട്ടികൾക്ക് ഇഷ്ടപ്പെടുമോ? വിവരം കൊച്ചു കുട്ടികൾക്കും ‘വലിയ കുട്ടികൾക്കും’ താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്താം”
- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്


   

1 അഭിപ്രായം:

  1. റാകിപ്പറക്കുന്ന ചെമ്പരുന്തേ
    നീയുണ്ടോ മാമാങ്ക വേല കണ്ടൂ
    വേലയും കണ്ടു വിളക്കും കണ്ടു
    കടൽത്തിര കണ്ടു കപ്പൽ കണ്ടു

    കടലിച്ചാഞ്ചാത്ത കരിന്തെങ്കിന്മേൽ
    കടന്തലമുണ്ടു കടന്തക്കൂടുണ്ടു
    കടന്തൽ പിടിപ്പാൻ വിരുതാർക്കൊള്ളു
    തച്ചുള്ള വീട്ടിൽ രണ്ടു പിള്ളേരുണ്ടു
    പിള്ളേരെ വിളിപ്പാൻ രണ്ടാളയച്ചു
    പിള്ളേരും വന്നു പോയാളും വന്നു
    പട്ടുമുടുത്തു പണിത്തൊപ്പിയിട്ടു
    ഈക്കിക്കരയനും തോൾമേലണിന്തു
    കടന്തൽ പിടിച്ചവരു കൂട്ടിലിട്ടു
    ഇളയതുലുക്കനു കാഴ്ച വെച്ചു
    ഇളയതുലുക്കൻ തുറന്നൊന്നു പാത്തെ
    ഇളയതുലുക്കന്റെ മൂക്കേലും കുത്തി
    കൊണ്ടുപോ പിള്ളേരെയിവിടെ വേണ്ടാ
    നമ്മുടെ തമ്പുരാൻ തിരുവിതാംകോട്ടെ
    തൃക്കൈ വിളയാടിയൊരു പട്ടും കിട്ടി
    പട്ടും മടക്കി മടിമേൽ വച്ചു

    മറുപടിഇല്ലാതാക്കൂ