2015, സെപ്റ്റംബർ 24, വ്യാഴാഴ്‌ച

തത്തയോട് -കുട്ടിക്കവിതകൾKuttikavithakal- മഴവില്ല് - നിറം-5 (22.9.2015)

ില്ല് - നിറം-5 (22.9.2015)

  തത്തയോട്

                  കുട്ടി: 

                       പച്ചിലക്കാട്ടിൽ പടഞ്ഞിരിക്കും 
                       പച്ചതത്തമ്മേ
                       പേടിയില്ലേ പൂച്ച നിന്നെ 

                       പിടിച്ചിടുമെന്ന്?                    

                  തത്ത: 

                    പറന്നു പോകാൻ കരുത്തെഴുന്നൊരു
                        ചിറകുനൽകീട്ട്
                        പറഞ്ഞുവിട്ടു പാരിലെന്നെ 

                        പടച്ചൊരീശൻ...                     

                               - വിപിൻ.ജി.നാഥ് പേയാട്

            “എങ്ങനുണ്ട്  കുട്ടിക്കവിത? കുട്ടികൾക്ക് ഇഷ്ടപ്പെടുമോ? വിവരം കൊച്ചു കുട്ടികൾക്കും ‘വലിയ കുട്ടികൾക്കും’ താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/ അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത്  രേഖപ്പെടുത്താം”
- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്

   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ