2015, ജൂലൈ 7, ചൊവ്വാഴ്ച

മഴക്കവിതകൾ- മഴവില്ല് - നിറം-4 (22.6.2015)

വില്ല് - നിറം-4 (22.6.2015)

“മഴക്കവിതകൾ”

 കാർമേഘം                                      

               കറുകറുത്ത കാർമേഘം 
          കടന്നു വന്നാൽ കട്ടായം
          ഇടിയും മഴയും ഉടനുണ്ട്
          ഇനിയും നിങ്ങൾക്കറിയില്ലേ?!

                        മഴ

               പേക്രോം പേക്രോം പേക്രോം
          പാടും പേക്കാച്ചിത്തവളേ
          പെരുമഴ കൊണ്ട് വലഞ്ഞല്ലോ
          പേക്രോം പാട്ട് നിറുത്താമോ

                     വില്ല്

             മാനത്തുണ്ടൊരു മഴവില്ല്
          ഏഴുനിറത്തിൽ വിടരുന്നു
          മഴമാറുമ്പോൾ മാനത്ത്
          പുതിയൊരു ശോഭ പരത്തുന്നു. 
                                                                                           - വിപിൻ.ജി.നാഥ് പേയാട്
         “എങ്ങനുണ്ട് കുട്ടിക്കവിതകൾ? കുട്ടികൾക്ക് ഇഷ്ടപ്പെടുമോ? വിവരം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്താൻ മറക്കരുതേ”
   - സസ്നേഹം വിപിൻ.ജി.നാഥ് പേയാട്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ