2015, ഓഗസ്റ്റ് 28, വെള്ളിയാഴ്‌ച

ഓണപ്പാട്ടുകൾ-മഴവില്ല്-നിറം-5 (22.8.2015)

ില്ല് -നിറം-5 (22.8.2015)

 

“ ഓണപ്പാട്ടുകൾ ”

               ഇതാ ഓണവുമായി ബന്ധപ്പെട്ട ചില പാട്ടുകൾ. 
ഇവയ്ക്ക് പ്രാദേശികമായ ചില വ്യത്യാസങ്ങൾ കണ്ടെന്നുവരാം.

                        പൂവേ പൊലി...പൂവേ...

            തുമ്പപ്പൂവേ പൂത്തിരളേ, 
            നാളേക്കൊരു വട്ടി പൂ തരണേ
            ആക്കില, ഈക്കില, ഇളംകൊടി പൂക്കില
            പിന്നെ ഞാനെങ്ങനെ പൂ തരേണ്ടൂ? 
            കാക്കപ്പൂവേ പൂത്തിരളേ, 
            നാളേക്കൊരു വട്ടി പൂ തരണേ 
            ആക്കില, ഈക്കില, ഇളംകൊടി പൂക്കില 
            പിന്നെ ഞാനെങ്ങനെ പൂ തരേണ്ടൂ? 
            പൂവായ പൂവെല്ലാം പിള്ളേരറുത്തു 
            പൂവ്വാംകുരുന്നില ഞാനും പറിച്ചു 
            പിള്ളേരെ പൂവൊക്കെ കത്തിക്കരിഞ്ഞുപോയ് 
            ഞങ്ങടെ പൂവൊക്കെ മിന്നിത്തെളിഞ്ഞുപോയ് 
            പൂവേ പൊലി, പൂവേ പൊലി 
            പൂവേ പൊലി, പൂവേ...

                      ഓണത്തപ്പാ കുടവയറാ...


            ഓണത്തപ്പാ കുടവയറാ...
             എന്നാപോലും തിരുവോണം
    
            നാളേയ്ക്കാണേ തിരുവോണം
    
            നാക്കിലയിട്ടു വിളമ്പേണം
             ഓണത്തപ്പാ കുടവയറാ...
             തിരുവോണക്കറിയെന്തെല്ലാം?
    
            ചേനത്തണ്ടും ചെറുപയറും
    
            കാടും പടലവുമെരിശ്ശേരി
    
            വാഴയ്ക്കാച്ചുണ്ടുപ്പേരി
    
            മാമ്പഴമിട്ടൊരു പുളിശ്ശേരി
    
            കാച്ചിയ മോരും നാരങ്ങാക്കറീം
    
            പച്ചടി കിച്ചടിയച്ചാറും!
             ഓണത്തപ്പാ കുടവയറാ...
             എന്നാപോലും തിരുവോണം

- വിപിൻ.ജി.നാഥ് പേയാട്

            “എങ്ങനുണ്ട്  ഓണപ്പാട്ടുകൾ? കുട്ടികൾക്ക് ഇഷ്ടപ്പെടുമോ? വിവരം കൊച്ചു കുട്ടികൾക്കും ‘വലിയ കുട്ടികൾക്കും’ താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത്  രേഖപ്പെടുത്താം”
- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ